Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവ് ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ്

കോൺഗ്രസ് നേതാവ് ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി അന്തരിച്ചു; വിടവാങ്ങുന്നത് കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റ്

സ്വന്തം ലേഖകൻ

മലപ്പുറം: കേരളത്തിലെ ആദ്യത്തെ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ചങ്ങരംകുളം നന്നംമുക്ക് കെ.ആയിഷക്കുട്ടി(91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

1979-84 കാലഘട്ടത്തിലാണ് നന്നംമുക്ക് ഗ്രാമപ്പഞ്ചായത്തിന്റെ പ്രസിഡന്റായി ആയിഷക്കുട്ടി ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്. 1984 മുതൽ തുടർച്ചയായ ഏഴുവർഷം കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായി. 1995-2000 കാലഘട്ടത്തിൽ വീണ്ടും നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റാകുകയും ചെയ്തു.

ഉപ്പുങ്ങൽ പുന്നയൂർക്കുളം എഎംഎൽപി സ്‌കൂൾ അദ്ധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ കറുത്താലിൽ മുഹമ്മദ്. മക്കൾ: ലൈല, ജമീല. മരുമക്കൾ: ഹംസ, പരേതനായ മൊയ്തുട്ടി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP