Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഇനി റീഎൻട്രിയും തൊഴിൽ മാറ്റവും: സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ചർച്ച നടത്തി തൊഴിൽ സാമൂഹ്യ മന്ത്രാലയം; റീഎൻട്രി വിസ വിഷയത്തിൽ രണ്ട് ഒപ്ഷനുകൾ; നാട്ടിലെത്തി മടങ്ങി വരാതിരുന്നാൽ നൽകേണ്ട ശിക്ഷകളെ സംബന്ധിച്ച് ചർച്ച നടത്തി സൗദി തൊഴിൽ മന്ത്രാലയം

സൗദിയിൽ വിദേശ തൊഴിലാളികൾക്ക് ഇനി റീഎൻട്രിയും തൊഴിൽ മാറ്റവും: സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ ചർച്ച നടത്തി തൊഴിൽ സാമൂഹ്യ മന്ത്രാലയം; റീഎൻട്രി വിസ വിഷയത്തിൽ രണ്ട് ഒപ്ഷനുകൾ; നാട്ടിലെത്തി മടങ്ങി വരാതിരുന്നാൽ നൽകേണ്ട ശിക്ഷകളെ സംബന്ധിച്ച് ചർച്ച നടത്തി സൗദി തൊഴിൽ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദിയിൽ കഴിഞ്ഞ ദിവസം നടന്ന നിർണായക യോഗം നിയമാനുസൃതം തൊഴിലെടുക്കുന്ന വിദേശ തൊഴിലാളികൾക്ക് ഏറെ ഗുണകരമാകുന്ന സൂചനയാണ് ലഭിക്കുന്നത്. വിദേശ തൊഴിലാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതിനുള്ള ചർച്ചകളും പഠനങ്ങളും സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ തൊഴിൽ സാമൂഹ്യ മന്ത്രാലയം നടത്തിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിദേശ തൊഴിലാളികൾക്ക് ഒരു തൊഴിലിൽ നിന്നും മറ്റൊന്നിലേക്ക് മാറുക, റീഎൻട്രി വിസ, ഫൈനൽ എക്‌സിറ്റ് വിസ എന്നിവ ഇഷ്യു ചെയ്യുക തുടങ്ങിയവക്കുള്ള സ്വാതന്ത്ര്യം നൽകുന്നതിനുള്ള ചർച്ചകളാണ് നടത്തിയത്. രാജ്യത്തെ തൊഴിൽ വിപണിയും തൊഴിൽ അന്തരീക്ഷവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചർച്ചകളിൽ നിരവധി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവലോകനം ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രി എൻജിനീയർ അഹമ്മദ് അൽ റാജിഹിയുടെ സാന്നിധ്യത്തിൽ കിങ് അബ്ദുൽ അസീസ് നാഷണൽ ഡയലോഗ് സെന്ററിൽ നടന്ന യോഗത്തിലാണ് ഈ വിഷയം ചർച്ച ചെയ്തത്. വിദേശിക്ക് തന്റെ സ്‌പോൺസറുടെ അനുവാദമില്ലാതെ തന്നെ മറ്റൊരു സ്‌പോൺസറുടെ അടുത്ത് തൊഴിലെടുക്കുന്നതിന് ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. രാജ്യത്തേക്ക് എത്തിയതിന് ശേഷം ഒരു വർഷം കഴിയുക, അല്ലെങ്കിൽ രണ്ടു വർഷം പൂർത്തിയാവുക, അതുമല്ലെങ്കിൽ നിശ്ചിത കാലയളവ് നിജപ്പെടുത്താതിരിക്കുക ചർച്ചയിൽ എത്തിയിത്.

നാട്ടിൽ പോയി തിരിച്ചുവരുന്നതിനുള്ള റീഎൻട്രി വിസ ഇഷ്യു ചെയ്യുവാൻ വിദേശികൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനുള്ള വിഷയത്തിൽ രണ്ടു ഓപ്ഷനുകളാണ് സമർപ്പിക്കപ്പെട്ടത്. ആദ്യത്തേത് എല്ലാ പ്രഫഷനുകൾ ഉള്ളവർക്കും ഈ സ്വന്തന്ത്യം നൽകുക, രണ്ടാമത്തേത് നിശ്ചിത പ്രെഫഷൻ ഉള്ളവരെ മാത്രം പരിഗണിക്കുക. റീഎൻട്രി വിസയിൽ നാട്ടിലെത്തി മടങ്ങി വരാതിരുന്നാൽ നൽകേണ്ട ശിക്ഷയെ സംബന്ധിച്ചും ചർച്ചചെയ്തു. ഈ സാഹചര്യത്തിൽ വിദേശിയെ മറ്റൊരു സ്‌പോൺസറുടെ വിസയിൽ അഞ്ച് വർഷത്തിനിടയിൽ വരാൻ അനുവദിക്കില്ല. നിലവിൽ സ്‌പോൺസറുടെ അടുത്തേക്കല്ലാതെ ഒരിക്കലും വരാൻ നിയമമില്ല.

കൂടാതെ, ഫൈനൽ എക്‌സിറ്റ് ഇഷ്യു ചെയ്യുന്നതിന് വിദേശിക്ക് സ്വാതന്ത്ര്യം നൽകുന്ന നിർദ്ദേശത്തിന് രണ്ടു ഓപ്ഷനുകളുണ്ട്. ആദ്യത്തേത് നിലവിലെ തൊഴിൽ കരാർ സാധുതയുള്ള കാലയളവിൽ തൊഴിലുടമയുടെ അനുമതി ആവശ്യമാണ്. രണ്ടാമത്തേത് ആവശ്യമില്ല. തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് ഫൈനൽ എക്ക്‌സിറ്റിൽ പോയ വിദേശിക്ക് നൽകുന്ന ശിക്ഷയിലും രണ്ടു ഓപ്ഷനുകൾ ചർച്ച ചെയ്തു. ആദ്യത്തേത് വിദേശിയെ ഒരിക്കലും രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല. രണ്ടാമത്തേത് 5 വർഷത്തേക്ക് പ്രവേശിപ്പിക്കില്ല. തൊഴിൽ വിപണിയിൽ ലഭ്യമായ തൊഴിലാളികളെ നിയമിക്കുന്നതിനും നിയമനച്ചെലവുകൾ ലാഭിക്കുവാനും രാജ്യത്തിന്റെ അന്തർദേശീയ പ്രശസ്തി മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരായ നിഷേധാത്മക നടപടികൾ കുറയ്ക്കുന്നതിനും ഈ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് തൊഴിൽ മന്ത്രാലയം വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP