Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'കലക്ടർ അഞ്ച് മിനിട്ടിനകം കോടതിയിൽ ഹാജരാകണം; കലക്ടറുടെ ഇഷ്ടപ്രകാരമല്ല കോടതിയിൽ വരേണ്ടത്; എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടും; കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

'കലക്ടർ അഞ്ച് മിനിട്ടിനകം കോടതിയിൽ ഹാജരാകണം; കലക്ടറുടെ ഇഷ്ടപ്രകാരമല്ല കോടതിയിൽ വരേണ്ടത്; എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടും; കലക്ടറെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോതമംഗലം പള്ളി കേസിൽ കലക്ടർ അഞ്ച് മിനിട്ടിനകം കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് കോടതിയുടെ രൂക്ഷവിമർശനം. കലക്ടറുടെ ഇഷ്ടപ്രകാരമല്ല കോടതിയിൽ വരേണ്ടത്. എത്തിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും കോടതി ഓർമിപ്പിച്ചു. പള്ളിത്തർക്കവുമായി ബന്ധപ്പെട്ട കളക്ടർക്കെതിരായ കോടതി അലക്ഷ്യക്കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. അതേസമയം, പള്ളി കേസിൽ സർക്കാർ സമർപ്പിച്ച അപ്പീലിൽ സാങ്കേതിക പിഴവുകൾ കടന്നു കൂടി. പിഴവുകൾ തിരുത്തി അപ്പീൽ വീണ്ടും സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. പ്രധാന ഉത്തരവിന് പകരം പുനഃപരിശോധന ഹർജി തള്ളിയതിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. പ്രധാന ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീൽ നൽകാൻ കോടതി നിർദേശിക്കുകയും ചെയ്തു. പുതുക്കി നൽകാൻ കോടതി നിർദേശിച്ചതോടെ കലക്ടർ ഹാജരാവണമെന്ന ഉത്തരവ് പാലിക്കാൻ സർക്കാർ നിർബന്ധിതമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.

കേസിൽ കോടതിയിൽ ഹാജരാകാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോൾ എവിടെ കളക്ടർ എന്ന് കോടതി ചോദിച്ചു. എന്നാൽ കളക്ടർ ഹാജരായിരുന്നില്ല. ഇതാണ് കോടതിയെ പ്രകോപിപ്പിച്ചത്. കളക്ടർ സ്വന്തം ഇഷ്ടപ്രകാരമല്ല ഹാജരാകേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് കളക്ടർക്ക് ഹാജരാകാൻ ഉച്ചയ്ക്ക് 1.45 വരെ സമയം വേണമെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കോതമംഗലം പള്ളികോതമംഗലം ചെറിയ പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻഉത്തരവു നടപ്പായില്ലെന്ന് ആരോപിച്ച് ഓർത്തഡോക്സ് സഭാ വികാരി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ കലക്ടർ ഇന്നു ഹാജരാകണമെന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നത്.

കോതമംഗലം മർത്തോമ ചെറിയ പള്ളിയുടെയും സ്വത്തുക്കളുടെയും നിയന്ത്രണം കലക്ടർ ഏറ്റെടുക്കണമെന്നും സമാധാനാന്തരീക്ഷം ഉറപ്പാകുേമ്പാൾ ഓർത്തഡോക്‌സ് വിഭാഗത്തിന്‌ ൈകമാറണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ല കലക്ടർ ഹർജി നൽകിയിരുന്നു. കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധിയുടെ ലംഘനമാണ് ഹൈക്കോടതി ഉത്തരവെന്നും പള്ളിയും സെമിത്തേരിയും ആർക്കും പിടിച്ചെടുക്കാനാവില്ലെന്ന് കെ.എസ്. വർഗീസ് കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

കോതമംഗലം പള്ളിയിലെ നിലവിലെ സ്ഥിതി വിശദമാക്കി മുവാറ്റുപുഴ ഡി.വൈ.എസ്‌പി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പള്ളി തർക്ക കേസിൽ 2017ൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയുണ്ടായത്. കൂടാതെ, ചെറിയ പള്ളി കലക്ടർ ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന മുൻ ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതിയിലെ 2 ഡിവിഷൻ ബെഞ്ചുകൾ ഒഴിവായിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ബെഞ്ചും ജസ്റ്റിസ് സി. കെ. അബ്ദുൽ റഹിം, ജസ്റ്റിസ് ടി. വി. അനിൽകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചുമാണു കേസ് കേൾക്കുന്നത് കഴിഞ്ഞ ദിവസം ഒഴിവായതും.

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP