Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഹിന്ദുവാണോ മുസ്ലീമാണോ എന്ന് മനസ്സിലാക്കാൻ അവർ ആവശ്യപ്പെട്ടത് പാന്റ്‌സ് അഴിക്കാൻ; മാധ്യമ പ്രവർത്തകനാണെന്ന് മനസ്സിലായിട്ടും നെറ്റിയിൽ തിലകം ചാർത്തി; അക്രമത്തിന്റെ ചിത്രം എടുക്കാൻ ശ്രമിച്ചപ്പോഴുള്ള മറുപടി നിങ്ങൾ ഒരു ഹിന്ദുവല്ലെ പിന്നെ എന്ത് ചിത്രം എടുക്കുന്നതെന്ന്; മുളവടിയുമായി എത്തിയ സംഘം ആക്രമിക്കാനും ശ്രമിച്ചു; ജീവിതത്തിൽ ഇത്തരത്തിൽ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ല'; ഡൽഹിയിലെ അക്രമത്തിന്റെയും മതവെറിയുടെയും ആഴം വ്യക്തിമാക്കി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ

'ഹിന്ദുവാണോ മുസ്ലീമാണോ എന്ന് മനസ്സിലാക്കാൻ അവർ ആവശ്യപ്പെട്ടത് പാന്റ്‌സ് അഴിക്കാൻ; മാധ്യമ പ്രവർത്തകനാണെന്ന് മനസ്സിലായിട്ടും നെറ്റിയിൽ തിലകം ചാർത്തി; അക്രമത്തിന്റെ ചിത്രം എടുക്കാൻ ശ്രമിച്ചപ്പോഴുള്ള മറുപടി നിങ്ങൾ ഒരു ഹിന്ദുവല്ലെ പിന്നെ എന്ത് ചിത്രം എടുക്കുന്നതെന്ന്; മുളവടിയുമായി എത്തിയ സംഘം ആക്രമിക്കാനും ശ്രമിച്ചു; ജീവിതത്തിൽ ഇത്തരത്തിൽ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ല'; ഡൽഹിയിലെ അക്രമത്തിന്റെയും മതവെറിയുടെയും ആഴം വ്യക്തിമാക്കി ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാന്റ്സ് അഴിച്ചു പിരിശോധിച്ച് മതം മനസ്സിലാക്കി വെട്ടിക്കൊലപ്പെടുത്തിയിന്റെ ഭീതിദമായ ഓർമ്മകൾ നാം കേട്ടത് ഗുജറാത്ത് കലാപകാലത്തായിരുന്നു. എന്നാൽ സമാനമായ മതവെറിയുടെ അവസ്ഥയിലേക്കാണ് ഡൽഹിയും നീങ്ങുന്നതെന്ന് വ്യക്തമാക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യയുടെ ഫോട്ടോ എഡിറ്റർ അനിന്ദ ചതോപാധ്യായ. ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിയെ തുടർന്ന് ഡൽഹിയിൽ തുടരുന്ന സംഘർഷം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ ഫോട്ടോ ജേണലിസ്റ്റ്. ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

''ഇന്നലെ ഉച്ചയ്ക്ക് 15.15ന് മൗജ്പൂർ മെട്രോ സ്റ്റേഷനിൽ എത്തിയപ്പോൾ മുതലാണ് ഭയാനകമായ അനുഭവങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. ഞാൻ അവിടെ എത്തിയ ഉടനെ തന്നെ ഒരു ഹിന്ദു സേന പ്രവർത്തകൻ എന്നെ സമീപിച്ചു. നെറ്റിയിൽ തിലകം ചാർത്താൻ ആവശ്യപ്പെട്ടു. അതുണ്ടെങ്കിൽ നിങ്ങളുടെ ജോലി എളുപ്പമാക്കുമെന്ന് അയാൾ പറഞ്ഞു. എന്റെ കയ്യിലുള്ള ക്യാമറ അയാൾക്കു കാണാമായിരുന്നു. ഞാനൊരു മാധ്യമപ്രവർത്തകനാണെന്ന് അയാൾക്കു മനസ്സിലാകുകയും ചെയ്തു. എന്നിട്ടും അയാൾ എന്നെ നെറ്റിയിൽ തിലകം ചാർത്താൻ നിർബന്ധിച്ചു. നിങ്ങളും ഒരു ഹിന്ദുവാണ്, ബയ്യാ. എന്താണ് കുഴപ്പമെന്നു ചോദിച്ചു''- മാധ്യമപ്രവർത്തകൻ പറഞ്ഞു.

പിന്നീട് ഒരു 15 മിനുട്ടിനു ശേഷം പ്രദേശത്ത് കല്ലേറുണ്ടായി. മോദി, മോദി മുദ്രാവാക്യങ്ങൾ മുഴങ്ങി. തൊട്ടടുത്ത ബിൽഡിങ് കത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടു. ചിത്രങ്ങളെടുക്കാൻ ബിൽഡിങ്ങിനടുത്തേക്ക് ഓടിയ തന്നെ ശിവമന്ദിറിനു സമീപം ചിലർ തടഞ്ഞു. ചിത്രങ്ങൾ എടുക്കാൻ പോകുകയാണെന്നു താൻ പറഞ്ഞെങ്കിലും അവർ തന്നോട് പോകരുതെന്നു വിലക്കി. നിങ്ങളും ഒരു ഹിന്ദുവാണ്. എന്തിനാണ് അവിടേക്കു പോകുന്നത്. ഹിന്ദുക്കൾ ഇന്ന് ഉണർന്നിരിക്കുകയാണ് എന്നെല്ലാം അവർ പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ബാരിക്കേഡുകൾക്കു സമീപത്തുകൂടി സ്ഥലത്തെത്തി താൻ ചിത്രങ്ങൾ എടുക്കാൻ തുടങ്ങിയതും മുളവടികളുമായി ഒരു സംഘം തന്നെ വളഞ്ഞു. തന്റെ കൈവശമുള്ള ക്യാമറ നശിപ്പിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാൽ ഈ സമയത്ത് തന്റെ കൂടെ വന്ന റിപ്പോർട്ടർ സാക്ഷി ചന്ദ് തനിക്കു മുന്നിൽ കയറി നിൽക്കുകയും ധൈര്യമുണ്ടെങ്കിൽ തന്നെ ആക്രമിക്കൂവെന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഇതോടെ അക്രമികൾ തിരിച്ചുപോകുകയായിരുന്നു.

ഇതു കഴിഞ്ഞ് കുറച്ചു യുവാക്കൾ സമീപത്തെത്തി. നിങ്ങൾ വളരെ സമർത്ഥനാണെന്ന 'പ്രശംസ' തന്നു. തൊട്ടടുത്ത ചോദ്യം നിങ്ങൾ ഹിന്ദുവാണോ മുസ്ലിം ആണോ എന്നായിരുന്നു. മതം വെളിപ്പെടുത്താൻ അവർ തന്നോട് പാന്റ്‌സ് അഴിക്കാൻ ആവശ്യപ്പെട്ടു. താൻ ഒരു ഫോട്ടോഗ്രാഫർ മാത്രമാണെന്ന് അവരോട് പറഞ്ഞു. ഇതുകേട്ട അവർ തന്നെ കുറച്ച് ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സംഭവസ്ഥലത്തുനിന്ന് ഓഫീസിലേക്ക് പോകാൻ ഓട്ടോറിക്ഷയിൽ കയറിയപ്പോഴും ഭീഷണിയുണ്ടായി. ജീവിതത്തിൽ ഒരിക്കൽ പോലും ഇത്തരത്തിൽ തന്റെ മതം ചോദ്യം ചെയ്യപ്പെട്ട അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP