Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഫ്തിയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ സിഐ കട്ടക്കലിപ്പിൽ; നവജാത ശിശുവിനെയും കുടുംബത്തെയും അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അധികാരത്തിന്റെ ഹുങ്ക് കാട്ടൽ; കൃപമോനെ കുനിച്ച് നിർത്തി ഇടിച്ചു പൊലീസ് മുറയും; വൈക്കം വിശ്വന്റെ ബന്ധുവായിട്ടും കട്ടപ്പന സിഐയുടെ തെമ്മാടിത്തം വിലപ്പോയില്ല; സമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്‌പെഷൽ ബ്രാഞ്ച് റിപോർട്ടിനെ തുടർന്ന് സിഐ അനിൽ കുമാറിന് സസ്‌പെൻഷൻ

മഫ്തിയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതോടെ സിഐ കട്ടക്കലിപ്പിൽ; നവജാത ശിശുവിനെയും കുടുംബത്തെയും അർധരാത്രിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അധികാരത്തിന്റെ ഹുങ്ക് കാട്ടൽ; കൃപമോനെ കുനിച്ച് നിർത്തി ഇടിച്ചു പൊലീസ് മുറയും; വൈക്കം വിശ്വന്റെ ബന്ധുവായിട്ടും കട്ടപ്പന സിഐയുടെ തെമ്മാടിത്തം വിലപ്പോയില്ല; സമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്‌പെഷൽ ബ്രാഞ്ച് റിപോർട്ടിനെ തുടർന്ന് സിഐ അനിൽ കുമാറിന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: നവജാത ശിശുവിനെയും കുടുംബത്തെയും അർദ്ധരാത്രി പൊലീസ് സ്‌റ്റേഷനിൽ എത്തിക്കുകയും കുടുംബാംഗങ്ങളിൽ ഒരാളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കട്ടപ്പന സിഐക്കെതിരെ വകുപ്പു തല നടപടി ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. പ്രമുഖ സിപിഎം നേതാവ് വൈക്കം വിശ്വന്റെ ബന്ധുവായ അനിൽ കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. മഫ്ത്തിയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തു എന്ന പേരിലാണ് വി എസ് അനിൽകുമാർ നവജാത ശിശുവിനെ അടങ്ങുന്ന കുടുംബത്തെ പൊലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. ഇതിൽ അനിൽ കുമാറിന് വീഴ്‌ച്ച പറ്റിയെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐക്കെതിരെ നടപടി എടുത്തത്.

എറണാകുളം റേഞ്ച് ഐജിയാണ് സസ്‌പെൻഡ് ചെയ്തത്. കൈക്കുഞ്ഞിന്റെ ശ്വാസം തടസത്തിനു ചികിത്സ തേടി കോട്ടയത്ത് ആശുപത്രിയിൽ എത്തിയ ശേഷം മടങ്ങിയ അഞ്ചംഗ കുടുംബത്തിനു നേരെ വി എസ്. അനിൽകുമാറും, ഒരു എസ്‌ഐയും അതിക്രമം കാണിച്ചെന്നാണ് പരാതി. ഫെബ്രുവരി 13 ന് രാത്രിയിലായിരുന്നു സംഭവം.

സന്യാസിയോട കിഴക്കേമഠത്തിൽ കൃഷ്ണൻകുട്ടി, ഭാര്യ വൽസമ്മ, മക്കളായ കൃപമോൻ, കൃപമോൾ മകളുടെ ഭർത്താവ് എന്നിവർക്കാണ് അനിൽകുമാറിന്റെയും എസ്‌ഐയുടെയു ംഅക്രമണത്തിൽ മർദനമേറ്റത്. കോട്ടയം ഇഎസ്‌ഐ ആശുപത്രിയിൽ പോയി മടങ്ങി വരുന്നതിനിടെ മാട്ടുക്കട്ടയിലാണ് സംഭവം. മഫ്തിയിൽ അനിൽ കുമാർ സഞ്ചരിച്ചിരുന്ന കാർ അപകടകരമായി ഓടിച്ചത് ചോദ്യം ചെയ്തതാണ് മർദനത്തിനു കാരണം. രാത്രി 2.30 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ ചെലവഴിക്കേണ്ടി വന്ന 30 ദിവസം പ്രായമായ കൈക്കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി മോശമായിരുന്നു.

കാറിൽ വിടാതെ പിന്തുടർന്നതൊടെ കുടുംബം അഭയം തേടിയാണ് കട്ടപ്പന സ്റ്റേഷനിലെത്തിയത്. പിന്നാലെ എത്തിയ സിഐ അനിൽ കുമാർ കുടുംബത്തെ വലിച്ചിഴച്ച് സ്റ്റേഷനകത്തുകൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതി സ്വീകരിക്കാതിരുന്ന എസ്‌ഐ പക്ഷേ മേലുദ്യോഗസ്ഥന് വേണ്ടി കൃപമോനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവസമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

കൃഷ്ണൻകുട്ടിയെയും കൃപമോനെയും വാഹനത്തിൽ നിന്നും വലിച്ചിറക്കി മർദിച്ചു എന്നും, പൊലീസ് സ്റ്റേഷനകത്തെ കർട്ടൻ മാറ്റിയിട്ട ശേഷം എസ്എച്ച്ഒ, എസ്‌ഐയും ചേർന്ന് കൃപമോനെ കുനിച്ച് നിർത്തി ഇടിച്ചു എന്നും കൃഷ്ണൻകുട്ടിയുടെ ഭാര്യയുടെ പരാതിയിൽ പറയുന്നു. വൽസല, കൃപ മോൾ എന്നിവരോട് മോശമായ പദപ്രയോഗങ്ങളും നടത്തി എന്നും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് പരാതി നൽകിയതിന് കുടുംബത്തെ കൊലപ്പെടുത്തുമെന്നും ഭീഷണി ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP