Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷവും രണ്ടാംവാർഷികവും സംഘടിപ്പിച്ചു

ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ദേശീയ, വിമോചന ദിനാഘോഷവും രണ്ടാംവാർഷികവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ കുവൈറ്റ് ചാപ്റ്റർ - കുവൈറ്റ് ദേശീയ , വിമോചന ദിനാഘോഷവും, സംഘടനയുടെ രണ്ടാം വാർഷികവും സിറ്റി ടവർ ഹോട്ടലിൽ (കുവൈറ്റ് സിറ്റി) വെച്ച് ആഘോഷിച്ചു. ചടങ്ങുകൾ വിശിഷ്ഠാതിഥിയായ പങ്കെടുത്ത ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബ ( കുവൈറ്റ് വിദേശകാര്യ മന്ത്രാലയം - യൂറോപ്പ് കൺസൾട്ടന്റ് ) ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ കുവൈറ്റ് രക്ഷാധികാരി ശ്രീമതി റിഹാബ് എം ബോറിസ്ലി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ഒലക്കേകിൽ അധ്യക്ഷത വഹിച്ചു. പ്രത്യേക അതിഥികളായി വലീദ് അൽ ഫൈലക്കാവി, ഖാലിദ് അൽമുതൈറി, ഹയാത്ത് മുസ്തഫ (ചെയർമാൻ ഓഫ് സ്‌പെഷ്യൽ ഒളിമ്പിക്‌സ്),ഡോക്ടർ.മുസാദ് സൗദ് അൽ ക്രൈബാനി (ഒളിമ്പ്യൻ & ചെയർമാൻ സ്‌പോർട്ടിങ് ക്ലബ്ബ്) അഹമ്മദ് അഷ്‌കനാനി (കുവൈറ്റ് ടി വി 2 ഡയറക്ടർ ), ജാസ്സിം അൽ യാക്കൂബ് (ചെയർമാൻ ടൊമൂഹ് കുവൈറ്റി സ്പോർട്സ് ക്ലബ്) , അബ്ദുൾ അസീസ് , അൽ ഹബാദ് ( കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്സ് ബാൻഡ് ടീം ഡയറക്ടർ ) പ്രൊഫസർ ഹമദ് അബ്ദുള്ള(കുവൈറ്റ് യൂണിവേഴ്‌സി സംഗീത വിഭാഗം മുൻ തലവൻ),ജേക്കബ് ചണ്ണപ്പേട്ട (അഡൈ്വസറി ഐ.എ.സി.സി.കെ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്സൽ ബാൻഡ് ടീം, ഇൻഡോ അറബ് സ്‌കൂൾ ഓഫ് മ്യൂസിക് ടീം, കുവൈറ്റ് സ്വദേശികളും വിദേശികളും ആയ സാമൂഹിക ,സാംസ്‌കാരിക പ്രവർത്തകർ, സംഘടന പ്രതിനിധികൾ, അറബിക്, ഇന്ത്യൻ മാധ്യമ പ്രതിനിധികൾ എന്നിവരും ,ഐ എ സി സി യുടെ ദേശീയ,വിമോചന ദിനാചരണത്തിൽ പങ്കെടുത്തു.ഇരുപതിൽ പരം കുവൈറ്റി ആർട്ടിസ്റ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് അബ്ദുൽ അസീസ് ഹമദ് അൽ ഹബ്ബാതിന്റെ നേതൃത്വത്തിൽ അരങ്ങേറിയ കുവൈറ്റ് ആർട്ടിസ്റ്റ് അസോസിയേഷൻ മ്യൂസിക്കൽ ബാൻഡ് ലൈവ് ഓർകസ്ട്ര ടീം , ഫ്രാൻസിസ് മൈക്കിൾ ജിഗോളിന്റെ നേതൃത്വത്തിൽ ഇൻഡോ അറബ് സ്‌കൂൾ ഓഫ് മ്യൂസിക് സ്റ്റുഡന്റസ് അഹമ്മദ് നസ്രള്ള അൽ നസ്രേള്ള , ഐറിൻ മറിയം , ജെസീക്ക ട്രീസ എന്നിവരുടെ മൂസിക്കൽ ലൈവ് എന്നിവയും സ്വദേശികളെയും വിദേശികളെയും ഒരുപോലെ സന്തോഷിപ്പിച്ചു.പങ്കെടുത്ത എല്ലാ കലാകാരന്മാരെയും കലാകാരികളെയും ബഹുമാന്യ ഷെയ്ഖ് ദുവൈജ് ഖലീഫ അൽ സബയുടെ സാന്നിധ്യത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

സ്വദേശികളും വിദേശികളും ആയ നിരവധി പേർ പങ്കെടുത്ത ആഘോഷത്തിൽ ജനറൽ സെക്രട്ടറി ജീവ് സ് എരിഞ്ചേരി ,ചാപ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ബ്രൈറ്റ് വർഗീസ് നന്ദി പറഞ്ഞു . പ്രോഗ്രാം കൺവീനർ ഷൈനി ഫ്രാങ്ക് പരിപാടികൾ ഏകോപിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP