Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചർച്ചകൾ, ജില്ല മജിസ്ട്രേറ്റുമാർ റാലികൾ സംഘടിപ്പിക്കണം; എംഎൽഎമാർ ഈ സമാധാന ചർച്ചകളിൽ പങ്കെടുക്കണം'; ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിർദ്ദേശവുമായി അരവിന്ദ് കെജ്രിവാൾ; ഡൽഹിയിലെ ജനങ്ങൾ ശാന്തരായിരിക്കണം; പ്രശ്‌നങ്ങൾ രാഷ്ട്രീയാതീതമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം കെജ്‌രിവാൾ; കൂടുതൽ ഇടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് അമിത്ഷായും

'ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചർച്ചകൾ, ജില്ല മജിസ്ട്രേറ്റുമാർ റാലികൾ സംഘടിപ്പിക്കണം; എംഎൽഎമാർ ഈ സമാധാന ചർച്ചകളിൽ പങ്കെടുക്കണം'; ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിർദ്ദേശവുമായി അരവിന്ദ് കെജ്രിവാൾ; ഡൽഹിയിലെ ജനങ്ങൾ ശാന്തരായിരിക്കണം; പ്രശ്‌നങ്ങൾ രാഷ്ട്രീയാതീതമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം കെജ്‌രിവാൾ; കൂടുതൽ ഇടങ്ങളിൽ കേന്ദ്രസേനയെ വിന്യസിക്കുമെന്ന് അമിത്ഷായും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കലാപം തുടരുന്ന ഡൽഹിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സംഷർഷത്തിന് പരിഹാരം കാണാൻ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചർച്ചകൾ നടത്തണം എന്നാണ് അദ്ദേഹ ആവശ്യപ്പെട്ടത്. ചർച്ചകളിൽ എംഎ‍ൽഎമാർ പങ്കെടുക്കണമെന്നും കെജ്രിവാൾ നിർദ്ദേശം നൽകിയിട്ടുണ്ട്. എംഎ‍ൽഎമാരും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഡൽഹിയിലെ ക്ഷേത്രങ്ങളിലും പള്ളികളിലും സമാധാന ചർച്ചകൾ സംഘടിപ്പിക്കണം. സമാധാനം പുനഃസ്ഥാപിക്കാൻ നമ്മുടെ എംഎ‍ൽഎമാർ ഈ സമാധാന ചർച്ചകളിൽ പങ്കെടുക്കണം. സംഘർഷം നടക്കുന്ന സ്ഥലങ്ങളിൽ ജില്ലാ മജിസ്ട്രേറ്റുമാരും മറ്റ് ഉദ്യോഗസ്ഥരും സമാധാന റാലികൾ സംഘടിപ്പിക്കണം.' അരവിന്ദ് കെജ്രിവാൾ പറഞ്ഞു. നിലവിലെ സംഘർഷാവസ്ഥയെ നിയന്ത്രിക്കാൻ ഡൽഹിയുടെ അതിർത്തികൾ അടക്കേണ്ടതുണ്ടെന്നും ആക്രമണങ്ങൾ നിർഭാഗ്യകരമാണെന്നും കെജ്രിവാൾ പറഞ്ഞു.

അതേസമയം ഡൽഹിയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പു നൽകിയതായും കെജ്രിവാൾ അറിയിച്ചു. അമിത് ഷായുമായി നടത്തിയ ചർച്ച ഫലവത്തായെന്നും ആവശ്യമെങ്കിൽ കേന്ദ്രസേനയെ ഇറക്കുമെന്ന് ഉറപ്പു നൽകിയെന്നും കെജ്‌രിവാൾ പറഞ്ഞു. അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ജനങ്ങൾ ശാന്തരായിരിക്കണം. പ്രശ്‌നങ്ങൾ രാഷ്ട്രീയാതീതമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ തുടർച്ചയായി ഡൽഹിയിൽ വ്യാപക അക്രമമാണ് ഇന്നും നടക്കുന്നത്. വടക്ക് കിഴക്കൻ ഡൽഹിയിലെ പലയിടത്തും പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. അക്രമികൾ ദയാൽപൂർ മെട്രോ സ്‌റ്റേഷന് തീവെച്ചു. ജബൽപൂരിൽ മുഖംമൂടി ധരിച്ചെത്തിയ അക്രമികൾ പൊതുമുതൽ അടിച്ചു തകർത്തു. വടക്കു കിഴക്കൻ ഡൽഹിയിൽ പത്തിടങ്ങളിൽ മാർച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഗോകുൽപുരി മേഖലയിലുണ്ടായ സംഘർഷത്തിൽ അക്രമികൾ കടകൾക്ക് തീയിട്ടു. അക്രമത്തിനിടെ രണ്ട് പേർക്ക് വെടിയേറ്റു. വെടിവെപ്പിൽ പരിക്കേറ്റവരെ പൊലീസാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മൗജ്പൂരിലും ബ്രാഹ്മപുരിയിലും കല്ലേറുണ്ടായി. ബജൻപുര, ജാഫറാബാദ് മേഖലയിലും സംഘർഷം തുടരുകയാണ്. സംഘർഷ ബാധിത പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെയും അർധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി പ്രതിഷേധക്കാർക്കെതിരെ അനുകൂലികൾ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഏഴ് പേരാണ് ഇതുവരെ സംഭവത്തെ തുർന്ന് കൊല്ലപ്പെട്ടിരിക്കുന്നത്. നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിൽ എട്ട് പേരുടെ നില ഗുരുതരമായി തുടരുകയാണ്. പ്രതിഷേധക്കാർക്കെതിരെയുള്ള അക്രമം അപകടകരമായ നിലയിലേക്ക് നീങ്ങിയിട്ടും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇടപെടുന്നില്ലെന്നും കാര്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും വ്യാപകമായ വിമർശനമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP