Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകൾ കേട്ടിട്ടില്ലേ? ലോകത്തിലെ ഏറ്റവും മികവേറിയ ഈ അമേരിക്കൻ അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിന് അടക്കം 22,000 കോടിയുടെ പ്രതിരോധ കരാറുകൾക്ക് ഇന്ത്യയുമായി ധാരണയായെന്ന് ട്രംപ്; ഊർജ്ജ മേഖലയിൽ അടക്കം ഒപ്പുവച്ചത് മൂന്നുധാരണാപത്രങ്ങളിൽ; ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവന; സമഗ്ര വാണിജ്യ കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകൾ കേട്ടിട്ടില്ലേ? ലോകത്തിലെ ഏറ്റവും മികവേറിയ  ഈ അമേരിക്കൻ അത്യാധുനിക സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിന് അടക്കം 22,000 കോടിയുടെ പ്രതിരോധ കരാറുകൾക്ക് ഇന്ത്യയുമായി ധാരണയായെന്ന് ട്രംപ്; ഊർജ്ജ മേഖലയിൽ അടക്കം ഒപ്പുവച്ചത് മൂന്നുധാരണാപത്രങ്ങളിൽ; ഇസ്ലാമിക ഭീകരവാദത്തെ ചെറുക്കാൻ ഒന്നിച്ച് പ്രവർത്തിക്കുമെന്നും സംയുക്ത പ്രസ്താവന; സമഗ്ര വാണിജ്യ കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ ഡെസ്‌ക്‌

ഹൈദാബാദ്: ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതൽ ഊർജ്ജസ്വലമായി മുന്നോട്ട് പോകാൻ വഴി തുറക്കുന്ന മൂന്നുകരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇതിൽ 300 കോടി ഡോളറിന്റെ (22,000 കോടി രൂപ) പ്രതിരോധ കരാറാണ് പ്രധാനം. ഹൈദരാബാദ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം സംയുക്ത പ്രസ്താവനയിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാധുനിക അമേരിക്കൻ സൈനിക ഉപകരണങ്ങൾ വാങ്ങാനാണ് കരാർ. ലോകത്തിലെ ഏറ്റവും മികവേറിയ അപ്പാഷെ, എംഎച്ച്-60 റോമിയോ ഹെലികോപ്ടറുകൾ ഉൾപ്പടെയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. ഈ കരാർ, സംയുക്ത പ്രതിരോധ ശേഷിയെ പോഷിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയിൽ നിന്ന് സീഹോക്ക് ഹെലിക്കോപ്റ്ററുകൾ വാങ്ങാനുള്ള ഇടപാടിന് കേന്ദ്ര സർക്കാർ കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു. പ്രതിരോധം, സുരക്ഷ, ഊർജ്ജരംഗത്തെ തന്ത്രപ്രധാന പങ്കാളിത്തം, വാണിജ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം ഇങ്ങനെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ എല്ലാ പ്രധാനപ്പെട്ട വശങ്ങളും ചർച്ച ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഇന്ത്യ-യുംഎസ് ബന്ധം ജനങ്ങളെ കേന്ദ്രീകരിച്ചാണെന്നും മോദി പറഞ്ഞു. 21 ാം നൂറ്റാണ്ടിൽ ഈ ബന്ധം സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീവ്രവാദത്തെ നേരിടാൻ പാക്കിസ്ഥാനുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്ലാമിക ഭീകരതയെ ചെറുക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഇസ്ലാമിക ഭീകരവാദത്തിൽ നിന്ന് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് സംരക്ഷണം ഉറപ്പാക്കുന്ന കാര്യവും ചർച്ചയായി. സമഗ്രമായ വാണിജ്യ കരാർ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവർ അതിന് മറുപടി പറയേണ്ട സാഹചര്യം സൃഷ്ടിക്കാൻ ഇരുരാജ്യങ്ങളും പരിശ്രമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാണിജ്യ മന്ത്രിമാരുടെ ചർച്ചകൾ വളരെ ശുഭകരമായി. ഈ ചർച്ചകൾക്ക് നിയമപ്രാബല്യം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. വിപുലമയ വാണിജ്യ കരാറിനായി ചർച്ചകൾ തുടരും.

മാനസികാരോഗ്യ രംഗത്തെ ചികിത്സാ സഹകരണം, വൈദ്യ ശാസ്ത്ര ഉപകരണങ്ങളും ഗുണമേന്മ ഉറപ്പാക്കൽ, പ്രകൃതിവാതക നീക്കത്തിന് ഐഒസി-എക്‌സോൺ മൊബിൽ സഹകരണം എന്നിവയിലാണ് ഇന്ന് ഇന്ത്യയും അമേരിക്കയും തമ്മിൽ കരാറൊപ്പിട്ടത്. വിശാലമായ വ്യാപാരക്കരാർ അണിയറയിലാണെന്നാണ് ഇരു നേതാക്കളും അറിയിച്ചിരിക്കുന്നത്.

തന്റെ ഇന്ത്യാ സന്ദർശനത്തിന്റെ അവസാനപാദത്തിലാണ് ട്രംപ് മോദിയുമായി പ്രതിനിധിതല ചർച്ച നടത്തിയത്. ഊർജ്ജ മേഖലയിൽ അടക്കം മൂന്നുമേഖലകളിലാണ് ധാരണാപത്രം ഒപ്പുവച്ചത്. മാനസികാരോഗ്യം, മരുന്നുകളുടെ സുരക്ഷ എന്നിവയാണ് മറ്റു മേഖലകൾ. ആന്ധ്രാപ്രദേശിലെ 1100 മെഗാവാട്ടിന്റെ ആറ് ആണവ റിയാക്ടറുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ നിലവിൽ ധാരണയായിട്ടില്ല.

ഇന്ത്യയിലേക്കുള്ള അമേരിക്കൻ കയറ്റുമതി 60 ശതമാനമായി ഉയർന്നിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. 5 ജി ടെലിേേകാം ടെകനോളജിയും ചർച്ചയിൽ വിഷയമായി. സമഗ്ര വാണിജ്യ കരാർ ഒപ്പുവയ്ക്കുന്ന കാര്യത്തിൽ ഇരുരാജ്യങ്ങളും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇന്ത്യ-യുഎസ് ബന്ധം മുമ്പത്തേക്കാൾ ശക്തമാണ്. ഈ സന്ദർശനം മഹത്തരമായിരുന്നു. ഞങ്ങൾക്ക് നൽകിയ സ്വീകരണം അവിസ്മരണീയമാണ്, ട്രംപ് പ്രകീർത്തിച്ചു. ഇന്ത്യാ സന്ദർശനം വളരെ ഫലപ്രദമായെന്നും മെലാനിയയും താനും സ്വീകരണത്തിൽ വിസ്മയഭരിതരാണെന്നും ട്രംപ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP