Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വയനാട് കളക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ കല്ലേറ്; ആക്രമണം ഇന്നലെ അർദ്ധരാത്രിയോടെ; വീടിന്റെ ടൈലുകൾ തകർന്നു

വയനാട് കളക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ കല്ലേറ്; ആക്രമണം ഇന്നലെ അർദ്ധരാത്രിയോടെ; വീടിന്റെ ടൈലുകൾ തകർന്നു

സ്വന്തം ലേഖകൻ

കൽപറ്റ: വയനാട് കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയാണ് കല്ലേറുണ്ടായത്. കൽപറ്റ കെഎസ്ആർടിസി ഗാരേജിനു സമീപമുള്ള ഔദ്യോഗിക വസതിക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

കല്ലേറിൽ വീടിന്റെ തിണ്ണയിൽ പാകിയിരുന്ന ടൈലുകൾ തകർന്നിട്ടുണ്ട്. സംഭവം നടക്കുമ്പോൾ കളക്ടർ ഡോ. അദീല അബ്ദുല്ലയും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയും തൊട്ടടുത്തുതന്നെയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP