Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബ് രാജ്യങ്ങളിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബഹ്‌റൈൻ; ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾ നിർത്തിവെച്ചത് അടുത്ത 48 മണിക്കൂറിലേക്ക്

അറബ് രാജ്യങ്ങളിലെ കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബഹ്‌റൈൻ; ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾ നിർത്തിവെച്ചത് അടുത്ത 48 മണിക്കൂറിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മനാമ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ബഹ്‌റൈൻ. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമുള്ള വിമാനങ്ങൾ അടുത്ത 48 മണിക്കൂറിലേയ്ക്ക് ബഹ്‌റൈൻ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് ഇതെന്ന് ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് ട്വീറ്റ് ചെയ്തു. ബഹ്‌റൈനിലെത്തുന്ന എല്ലാ യാത്രക്കാരെയും ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും എന്തെങ്കിലും അസുഖം കണ്ടെത്തിയാൽ ഉടൻ പ്രത്യേക കേന്ദ്രത്തിൽ ചികിത്സ നൽകുകയും ചെയ്യും.

കോവിഡ്19 സാഹചര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ളതിനാൽ സഹകരിക്കണമെന്ന് അധികൃതർ വിമാന കമ്പനികളോടും യാത്രക്കാരോടും അഭ്യർത്ഥിച്ചു. അതേസമയം, മധ്യപൂർവദേശത്തുകൊറോണ പടരുന്നു. ഇറാനിൽ മാത്രം ഇതിനകം 50 പേർ ഈ മാരക രോഗം ബാധിച്ച് മരിച്ചു. ചൈനയ്ക്ക് ശേഷം കൊറോണ ബാധിച്ച് ഏറ്റവും കൂടുതൽ ജീവാപായം സംഭവിച്ച രാജ്യമായി ഇറാൻ മാറി.

ഒമാൻ ഇറാനിലേയ്ക്കുള്ള വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങൾ കൊറോണ വൈറസ് ബാധ സ്ഥരീകരിച്ചിരുന്നു. ഇറാനിലെ തീർത്ഥാടന കേന്ദ്രമായ മഷാദിൽ നിന്നുമെത്തിയവർക്കാണ് കുവൈത്തിൽ കൊറോണ ബാധയുണ്ടായത്. ഒമാനിൽ കൊറോണ ബാധിച്ച രണ്ടു സ്വദേശി യുവതികളും ഇറാൻ സന്ദർശിച്ചവരാണ്. ബഹ്‌റൈൻ, ഇറാഖ്, ലബനൻ എന്നിവിടങ്ങളിലെ കൊറോണ റിപ്പോർട്ടുകളും ഇറാനുമായി ബന്ധപ്പെട്ടുള്ളതാണെന്നും അധികൃതർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP