Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആലപ്പുഴയിലെ ഹോപ്സ് സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥന്റേത്; കായംകുളം ആസ്പയറിന് പിന്നിലുള്ളത് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ; കോഴിക്കോട് ഡയറക്ഷൻ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കു കച്ചവടം; തലയോലപ്പറമ്പ് ഫീനിക്സ് ഗവ ഹോമിയോ ആശുപത്രി ജീവനക്കാരന്റേത്; പിഎസ്‌സി പരീക്ഷാ കോച്ചിങ് സെന്ററുകളുടെ മറവിൽ സർക്കാർ ഉദ്യോഗസ്ഥർ കൊയ്യുന്നത് കോടികൾ: ജിഎസ്ടി അടയ്ക്കാതെയും വെട്ടിപ്പ്

ആലപ്പുഴയിലെ ഹോപ്സ് സാമൂഹിക ക്ഷേമവകുപ്പ് ഉദ്യോഗസ്ഥന്റേത്; കായംകുളം ആസ്പയറിന് പിന്നിലുള്ളത് രണ്ട് സർക്കാർ ഉദ്യോഗസ്ഥർ; കോഴിക്കോട് ഡയറക്ഷൻ സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കു കച്ചവടം; തലയോലപ്പറമ്പ് ഫീനിക്സ് ഗവ ഹോമിയോ ആശുപത്രി ജീവനക്കാരന്റേത്; പിഎസ്‌സി പരീക്ഷാ കോച്ചിങ് സെന്ററുകളുടെ മറവിൽ സർക്കാർ ഉദ്യോഗസ്ഥർ കൊയ്യുന്നത് കോടികൾ: ജിഎസ്ടി അടയ്ക്കാതെയും വെട്ടിപ്പ്

ശ്രീലാൽ വാസുദേവൻ

കൊച്ചി: എന്നും വിവാദത്തിന്റെ സഹയാത്രികരാണ് പിഎസ്‌സിയും അവർ നടത്തുന്ന പരീക്ഷകളും. ചോദ്യപേപ്പർ ചോർത്തിയും കോപ്പിയടിച്ചും സർവീസിൽ കയറിയവർ തന്നെ തട്ടിപ്പിന് നേതൃത്വം നൽകുമ്പോൾ വിവാദങ്ങൾക്ക് തെല്ലും കുറവില്ല. പിഎസ്‌സി പരീക്ഷാ പരിശീലന സെന്ററുകളാണ് പുതിയ വിവാദങ്ങൾക്ക് കളമൊരുക്കുന്നത്. എൽഡിസി, എൽജിസി, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തുടങ്ങി എളുപ്പം കിട്ടാവുന്ന സർക്കാർ ജോലികൾക്കായി കോച്ചിങ് സെന്ററുകളും പരീക്ഷാ പരിശീലനവും നൽകി കോടികളാണ് സ്ഥാപനം ഉടമകൾ ഉണ്ടാക്കുന്നത്. ബിനാമി ഉടമയുടെ പേരിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ യഥാർഥ ഉടമകൾ സർക്കാരിന്റെ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരാണ്.

വിജയശതമാനം വർധിപ്പിക്കാൻ വേണ്ടി പലതരം തന്ത്രങ്ങൾ ഇവർ പറയറ്റുന്നു. ഓരോ കോച്ചിങ് സെന്ററും കോടികളാണ് പരിശീലനത്തിന്റെ മറവിൽ ഉണ്ടാക്കുന്നത്. ഇവയ്ക്കൊന്നും നിയമപ്രകാരമുള്ള ജിഎസ്ടി അടയ്ക്കുന്നുമില്ല. കേരളത്തിലെ നിരവധി കോച്ചിങ് സെന്ററുകൾ സർക്കാർ ഉദ്യോഗസ്ഥർ ദീർഘകാല അവധിയെടുത്തും അല്ലാതെയും നേരിട്ട് നടത്തുന്നതാണ്. ആദായ നികുതിയും ജിഎസ്ടിയും അടയ്ക്കാതെ കോടികളുടെ ആസ്തിയാണ് ദീർഘകാല അവധിയെടുത്ത ഉദ്യോഗസ്ഥർ ഏതാനും വർഷം കൊണ്ട് നേടിയത്. തിരുവനനന്തപുരത്തെ വീറ്റോ, ലക്ഷ്യ എന്നീ സ്ഥാപനങ്ങളുടെ പേരിൽ മാത്രമാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്. എന്നാൽ അന്വേഷണം സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന എല്ലാ കോച്ചിങ് സെന്ററുകളിലേക്കും വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.

സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന ഒരു കോച്ചിങ് സെന്ററിൽ 2000 മുതൽ 5000 വരെ ഉദ്യോഗാർഥികളാണ് പഠിക്കുന്നത്. മോണിങ്, റഗുലർ, ഈവനിങ് ക്ലാസുകളായി നടത്തുന്നതിനാൽ ഇത്രയും പേരെ ഉൾക്കൊള്ളുവാൻ കഴിയും. സർക്കാർ ഉദ്യോഗസ്ഥരുടെ സ്വാധീനം പല മേഖലകളിൽ ചെലുത്തുന്നതിനാൽ ഇവിടേക്ക് കൂടുതൽ ഉദ്യോഗാർഥികളെത്തുന്നു. അഡ്‌മിഷൻ ഫീസായി 2000 രൂപ ഇടാക്കും. മാസംതോറും 700 രൂപയാണ് ഫീസ്. ഫീസിന്റെ 18 % ജിഎസ്ടി അടയ്ക്കേണ്ടതാണ്. എന്നാൽ ഒറ്റ രൂപ പോലും ഇവർ ജിഎസ്ടി അടക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർ തന്നെ അവരുടെ സ്വാധീനം ഉപയോഗിച്ചും മാസപ്പടി നൽകിയുമാണ് ജിഎസ്ടിയിൽ നിന്ന് ഇവർ ഒഴിവാകുന്നത്. കൃത്യമായി ഇവരെക്കൊണ്ട് ജിഎസ്ടി അടപ്പിച്ചാൽ സർക്കാരിന് അത് വലിയ ഒരു വരുമാനം തന്നെ ആകുമായിരുന്നു.

ആലപ്പുഴ നഗരത്തിൽ 10 വർഷം മുൻപ് ആരംഭിച്ച ഹോപ്പ്സ് എന്ന സ്ഥാപനം സാമൂഹ്യക്ഷേമ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ ഉടമയിലുള്ളതാണ്. ഹരിപ്പാട്, അരൂർ, ചേർത്തല, വൈക്കം എന്നിവിടങ്ങളിൽ ബ്രാഞ്ചുകളുള്ള ഈ സ്ഥാപനത്തിൽ 6000 ഉദ്യോഗാർഥികൾ പഠിക്കുന്നു.ഒറ്റ രൂപ പോലും ഈ സ്ഥാപനം ജിഎസ്ടി അടയ്ക്കുന്നില്ല. കായംകുളത്ത് ആസ്പയർ എന്ന സ്ഥാപന രണ്ട് സർക്കാർ ഉദ്യോഗസ്ഥർ നേരിട്ട് നടത്തുന്നതാണ്.

2000 ഉദ്യോഗാർഥികൾ ഇവിടെ പഠിക്കുന്നു. ഏറെയും ഇവിടെ പഠിപ്പിക്കുന്നവരും സർക്കാർ ഉദ്യോഗസ്ഥർ തന്നെ. കെഎസ്ആർടിസി, സ്റ്റാറ്റിസ്റ്റിക്സ്, സിപ്പാർട്ട്മെന്റിന്റെ ഉദ്യോഗസ്ഥർ ജോലിസമയം ക്രമപ്പെടുത്തിയാണ് ക്ലാസുകൾ എടുക്കുന്നത്. കോഴിക്കോട്ട് കോച്ചിങ് മേഖലയിൽ പ്രസിദ്ധമായ ഡയറക്ഷൻ എന്ന സ്ഥാപനം നടത്തുന്നതും സർക്കാരിലെ ഉയർന്ന ഉദ്യോഗസ്ഥരാണ്. തലയോലപ്പറമ്പ് ഫീനിക്സ് എന്ന സ്ഥാപനം നടത്തുന്നത് ഗവൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഒരു ജീവനക്കാരനാണ്.

തലസ്ഥാന മേഖലയിൽ നിരവധി ശാഖകൾ ഉള്ള കരിയർ ഗൈഡൻസ് സെന്ററിന് പിന്നിൽ പൊതുഭരണ വകുപ്പിലെയും സെക്രട്ടറിയേറ്റിലെയും ഉദ്യേഗസ്ഥരായ ദമ്പതികളാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾക്കുംഅംഗ വൈകല്യങ്ങളുള്ളവർക്കും വേണ്ടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് കേരളത്തിലങ്ങളോമിങ്ങോളം കോച്ചിങ് ക്ലാസുകൾ ഇപ്പോൾ നടക്കുന്നുണ്ട്. എംപ്ലോയ്മെന്റ് അധികൃതർ ബിനാമി ഇടപാടിൽ സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന കോച്ചിങ് സെന്ററുകളെ ഈ ക്ലാസുകൾ നടത്താൻ ഏൽപ്പിക്കുന്നു. സർക്കാർ അനുവദിച്ച പണവും അദ്ധ്യാപകർക്ക് നൽകിയ പ്രതിഫലത്തിനും ഇടയിലുള്ളത് ഈ കോച്ചിങ് സെന്ററുകളും എംപ്ലോയ്മെന്റ് അധികൃതരും വീതിച്ച് എടുക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP