Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയുടെ അനുജത്തിയെ ബലാത്സംഗം ചെയ്തത് കൂട്ടുകാരനൊപ്പം; പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ചത് പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; പ്രതികൾ അറസ്റ്റിലായത് പെൺകുട്ടിയുടെ പരാതിയിൽ

ഭാര്യയുടെ അനുജത്തിയെ ബലാത്സംഗം ചെയ്തത് കൂട്ടുകാരനൊപ്പം; പതിനഞ്ചുകാരിയെ വീട്ടിലെത്തിച്ചത് പീഡന വിവരം പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി; പ്രതികൾ അറസ്റ്റിലായത് പെൺകുട്ടിയുടെ പരാതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ലുധിയാന: ഭാര്യയുടെ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവും സുഹൃത്തും അറസ്റ്റിൽ. 15 വയസുകാരിയായ പെൺകുട്ടിയെ ആണ് 31കാരനും അയാളുടെ സുഹൃത്ത് 22 വയസുകാരനും ചേർന്ന് ബലാത്സംഗം ചെയ്യുകയും പുറത്ത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. പെൺകുട്ടി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തത്. ലുധിയാനയിലെ ബസന്ത് നഗറിലാണ് സംഭവം.

യുവാവും ഭാര്യയും വേറെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒരു കുഞ്ഞുമുണ്ട്. കഴിഞ്ഞദിവസം ഭാര്യവീട്ടിലെത്തിയ 31-കാരൻ കുഞ്ഞിന് സുഖമില്ലെന്നും കുഞ്ഞിനെ നോക്കാൻ ഭാര്യാസഹോദരിയെ വീട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഇയാളോടൊപ്പം പെൺകുട്ടി സഹോദരിയുടെ വീട്ടിലെത്തി. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ കുഞ്ഞിന് ഇപ്പോൾ കുഴപ്പമില്ലെന്നും പെൺകുട്ടിയെ അവരുടെ വീട്ടിൽകൊണ്ടാക്കാമെന്നും പറഞ്ഞു. മദ്യപിച്ചെത്തിയ ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. വീട്ടിൽ കൊണ്ടുവിടാൻ പോകുന്നതിനിടെയാണ് ഇരുവരും പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്.

യാത്രയ്ക്കിടെ ബസന്ത് നഗറിലെ വിജനമായ സ്ഥലത്ത് എത്തിയപ്പോൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വിവരം വീട്ടുകാരോട് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞു. തുടർന്ന് അമ്മയും പെൺകുട്ടിയും ചേർന്നാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരേ പോക്സോ നിയമപ്രകാരമടക്കം കേസെടുത്തതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP