Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾക്ക് വെടിനിർത്തൽ കൊണ്ടുവരുന്നതിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ ഫലപ്രദമോ! മൂവാറ്റുപുഴ വിട്ടു നൽകിയുള്ള ഫോർമുല ജോസഫ് വിഭാഗം അംഗീകരിക്കാൻ സാധ്യത; കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് വരും ദിവസങ്ങളിൽ ഗതിവേഗം കൂട്ടാൻ നേതാക്കൾ; ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിൽ യുഡിഎഫ് നേതൃത്വം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾക്ക് വെടിനിർത്തൽ കൊണ്ടുവരുന്നതിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ ഫലപ്രദമോ! മൂവാറ്റുപുഴ വിട്ടു നൽകിയുള്ള ഫോർമുല ജോസഫ് വിഭാഗം അംഗീകരിക്കാൻ സാധ്യത; കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് വരും ദിവസങ്ങളിൽ ഗതിവേഗം കൂട്ടാൻ നേതാക്കൾ; ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിൽ യുഡിഎഫ് നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ നാളുകളായി തുടരുന്ന അനിശ്ചിതത്വത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിന് മുതിർന്ന് യുഡിഎഫ് നേതാക്കൾ. സീറ്റിനെ ചൊല്ലിയുള്ള കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങളുമായി കോൺഗ്രസ് ചർച്ച നടത്താൻ യുഡിഎഫ് യോഗം നിർദേശിച്ചിരിക്കുന്നത്. 29 ന് കൊച്ചിയിൽ ജോസഫ്, ജോസ് വിഭാഗങ്ങളെ കോൺഗ്രസ് നേതൃത്വം കാണുമെന്നാണ് സൂചന ലഭിക്കുന്നത്. വിജയസാധ്യതയ്ക്കാവണം മുൻഗണനയെന്നു കോൺഗ്രസ് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

ഒരു ഉപതിരഞ്ഞെടുപ്പിൽ കൂടി യുഡിഎഫിനു തോൽക്കാൻ കഴിയില്ലെന്നു കണ്ടുള്ള ഐക്യവും വിട്ടുവീഴ്ചയും എല്ലാ ഭാഗത്തും നിന്നുണ്ടാകണമെന്ന കൺവീനർ ബെന്നി ബഹനാന്റെ വാക്കുകളും കോൺഗ്രസ് നീക്കത്തിന്റെ സൂചന നൽകി. കന്റോൺമെന്റ് ഹൗസിൽ നടന്ന യുഡിഎഫ് യോഗത്തിനു മുൻപു തന്നെ പി.ജെ.ജോസഫ്, മോൻസ് ജോസഫ്, ജോയ് ഏബ്രഹാം എന്നിവർ കോൺഗ്രസ് നേതൃത്വത്തെ കണ്ടു. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്റേതാണെന്ന് ആദ്യം പ്രഖ്യാപിക്കണമെന്നു പി.ജെ.ജോസഫ് ആവശ്യപ്പെട്ട് ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗത്തിലെ ജേക്കബ് ഏബ്രഹാം മത്സരിച്ച സീറ്റ് എന്ന നിലയ്ക്കാണു ജോസഫിന്റെ അവകാശവാദം ഉന്നയിക്കുന്നത്. യോഗത്തിനു ശേഷവും ഇവരും ജോസ് വിഭാഗവും യുഡിഎഫ് നേതൃത്വത്തെ കണ്ടു. മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. വ്യക്തിപരമായ അസൗകര്യം മൂലം ഉമ്മൻ ചാണ്ടി എത്തിയിരുന്നില്ല. അദ്ദേഹം കൂടി പങ്കെടുത്തു ചർച്ച തുടരാനാണു ധാരണ. കേരള കോൺഗ്രസിനെ വിശ്വാസത്തിലെടുത്തും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിയും സീറ്റ് ഏറ്റെടുക്കാനുള്ള സാധ്യതയാണു കോൺഗ്രസ് ആരായുന്നത്. അതേസമയം, മൂവാറ്റുപുഴ സീറ്റ് വച്ചുമാറാമെന്ന ഫോർമുല പാർട്ടിയിൽ ചർച്ച ചെയ്യാമെന്ന നിലപാട് ജോസഫ് വിഭാഗത്തിന് ഉണ്ടെന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് എം ലിജുവോ. ജോസഫ് വാഴക്കനോ സ്ഥാനാർത്ഥിയാകാൻ സാധ്യതയും തള്ളിക്കളയാനാവില്ല. 29 ന് എറണാകുളത്ത് നടക്കുന്ന ചർച്ചയിൽ സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നതും.

കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ പിജെ ജോസഫ് പക്ഷം വിട്ടുവീഴ്ചക്ക് തയാറായേക്കുമെന്ന് സൂചനയും ലഭിക്കുന്നത്. കേരളാ കോൺഗ്രസിലെ ഇരുവിഭാഗങ്ങളെയും രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തി സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്സും. മുന്നണിക്കുള്ളിലെ പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്ന കടുത്ത നിലപാട് മുസ്ലിംലീഗ് യുഡിഎഫ് യോഗത്തിൽ സ്വീകരിച്ചിരുന്നു. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിലെ പിളർപ്പ് യുഡിഎഫ് യോഗം പരിഗണിച്ചില്ല. പാർട്ടി വിട്ടു ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ ഒരുങ്ങുന്ന മുൻചെയർമാൻ ജോണി നെല്ലൂരിനെ യുഡിഎഫ് സെക്രട്ടറി പദവിയിൽ നിന്നു നീക്കണമെന്നു കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ അനൂപ് ജേക്കബ് യുഡിഎഫിനു കത്തു നൽകിയിരുന്നു. എന്നാൽ തനിക്കു ലഭിച്ചതു പാർട്ടി പരിഗണിച്ചുള്ള പദവിയല്ലെന്നും വ്യക്തിപരമാണെന്നുമാണു ജോണിയുടെ നിലപാട്.

കോൺഗ്രസിൽ തർക്കങ്ങളൊന്നുമില്ലെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ യുഡിഎഫ് യോഗത്തിൽ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി തന്നെ കണ്ട് ആശങ്ക അറിയിക്കുക കൂടി ചെയ്ത സാഹചര്യത്തിലാണ് ഇതു പറയുന്നത്. താനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്പരം ചർച്ച ചെയ്തും ഐക്യത്തോടെയുമാണു മുന്നോട്ടു പോകുന്നത്. മറ്റു ചില പ്രതികരണങ്ങൾ വന്നതു ഗൗരവത്തിലെടുക്കേണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. സിപിഎമ്മിനെ പോലെ അടിമക്കൂട്ടമല്ല കോൺഗ്രസെന്നും പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ വരാറുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പിന്നീടു പ്രതികരിച്ചു. കുട്ടനാട് കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണ്. മറ്റു കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP