Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

"സ്വാമി പട്ടിക ജാതി വിഭാഗത്തിൽ ഉൾപ്പെടുന്നില്ല": ബിജെപി എംപിയുടെത് വ്യാജ ജാതി സർട്ടിഫിക്കറ്റ്; ജില്ല കാസ്റ്റ് വെരിഫിക്കേഷൻ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സോലാപുരിൽ നിന്നുള്ള ബിജെപി എംപിയുടെ ജാതി സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തൽ. ബിജെപി എംപിയും ലിംഗായത്ത് സന്യാസിയുമായ ജയ് സിദ്ധേശ്വർ സ്വാമിയുടെ സർട്ടിഫിക്കറ്റാണ് വ്യാജമെന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വാമി പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടില്ലെന്നാണ് കണ്ടെത്തിയത്.

വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) നേതാവ് പ്രമോദ് ഗായ്ക്വാഡിന്റെ പരാതിയിൽ സോലാപുർ ജില്ല കാസ്റ്റ് വെരിഫിക്കേഷൻ കമ്മിറ്റിയുടേതാണ് കണ്ടെത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് പരാതി നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം ഈ തീരുമാനത്തിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിദ്ധേശ്വർ സ്വാമിയുടെ അഭിഭാഷകൻ പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീൽകുമാർ ഷിൻഡെയെയും പ്രകാശ് അംബേദ്കറെയും പരാജയപ്പെടുത്തിയാണ് സ്വാമി ലോക്‌സഭാംഗത്വം നേടിയത്. എന്നാൽ പുതിയ വിവാദങ്ങളോടെ എംപി സ്ഥാനം പ്രതിസന്ധിയിലായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP