Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ കത്തിപ്പടരുന്ന കലാപത്തിലെ ഒന്നാം പ്രതി കപിൽ മിശ്ര എന്ന ബിജെപി നേതാവാണ് എന്ന് പറയാൻ ഭയപ്പെടുന്നതെന്തിന്? ട്രംപ് മടങ്ങിപ്പോയാൽ ഉടൻ സമരക്കാരെ ഓടിച്ചിട്ടടിക്കുമെന്ന വെല്ലുവിളിയുമായി എന്തിനായിരുന്നു ഡൽഹിയുടെ ബാൽതാക്കറെ തെരുവിൽ ഇറങ്ങിയത്? അമേരിക്കൻ പ്രസിഡന്റ് സ്ഥലത്തില്ലാത്തപ്പോൾ ഒരു നാടിനെ കലാപത്തിലേക്ക് തുറന്നുവിടാൻ നിശബ്ദത പാലിച്ച അമിത്ഷായും കൂട്ടുപ്രതി തന്നെയാണ്; പള്ളികൾ കത്തിച്ചും മുസ്ലീമുകളെ കൂട്ടക്കൊല ചെയ്തും എത്ര നാൾ?

ഡൽഹിയിൽ കത്തിപ്പടരുന്ന കലാപത്തിലെ ഒന്നാം പ്രതി കപിൽ മിശ്ര എന്ന ബിജെപി നേതാവാണ് എന്ന് പറയാൻ ഭയപ്പെടുന്നതെന്തിന്? ട്രംപ് മടങ്ങിപ്പോയാൽ ഉടൻ സമരക്കാരെ ഓടിച്ചിട്ടടിക്കുമെന്ന വെല്ലുവിളിയുമായി എന്തിനായിരുന്നു ഡൽഹിയുടെ ബാൽതാക്കറെ തെരുവിൽ ഇറങ്ങിയത്? അമേരിക്കൻ പ്രസിഡന്റ് സ്ഥലത്തില്ലാത്തപ്പോൾ ഒരു നാടിനെ കലാപത്തിലേക്ക് തുറന്നുവിടാൻ നിശബ്ദത പാലിച്ച അമിത്ഷായും കൂട്ടുപ്രതി തന്നെയാണ്; പള്ളികൾ കത്തിച്ചും മുസ്ലീമുകളെ കൂട്ടക്കൊല ചെയ്തും എത്ര നാൾ?

മറുനാടൻ മലയാളി ബ്യൂറോ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ തലസ്ഥാനം കത്തിക്കൊണ്ടിരിക്കുകയാണ്. ആരാണ് ഈ കത്തിക്കലിന് തുടക്കം കുറിച്ചതെന്നും ആരാണ് അവിടെ ഇരകളാവുന്നതെന്നും എന്താണ് അവിടുത്തെ യഥാർത്ഥ പ്രശ്‌നമെന്നും വ്യക്തതയില്ലാത്തുകൊണ്ടായിരുന്നു എന്നെ പോലുള്ളവർ മൗനം പാലിച്ചത്. രണ്ട് ഭാഗത്തുമുള്ളവർ അവരാണ് ഇരകളെന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. രണ്ട് ഭാഗത്തുമുള്ളവർ ന്യായികരിക്കുന്നതിന് വേണ്ടി മറുവശത്തെ അക്രമങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ഡൽഹിയിൽ താമസിക്കുകയും ഡൽഹിയെ അറിയുകയും ചെയ്യുന്ന നിഷ്പക്ഷരായ മനുഷ്യരോട് സംസാരിച്ചപ്പോൾ വ്യക്തമായത് ഭരണകൂട ഭീകരത എന്ന യാഥാർത്ഥ്യമാണ്.ഡൽഹിയിലെ തെരുവുകളിൽ പൗരത്വഭേദഗതിക്കെതിരെ സമരം വ്യാപിപ്പിച്ചുകൊണ്ട് മുന്നേറുന്ന പ്രക്ഷോപകരെ തെരുവിൽ നേരിടുന്നതിന് വേണ്ടി കപിൽ മിശ്ര എന്ന ഡൽഹിയുടെ ബാൽതാക്കറെ എന്ന് സ്വയം വിളിക്കുന്ന ബിജെപി നേതാവ് തെരുവിൽ ഇറങ്ങിയിടത്താണ്. ഈ കലാപം ഒക്കെ ഉണ്ടായത്. പൗരത്വ ഭേദഗതി നിയത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഓരോ പൗരനും ഉണ്ടെന്നുള്ളത് മറക്കരുത്. കൊള്ളയടിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിന് ഡൽഹിയിലെ ഓരോ ഇടങ്ങളിലെയും ഭൂരിപക്ഷം ഒരു ഘടകമായതിനാൽ ഏകപക്ഷിയമായ ആക്രമണമാണ് എല്ലായിടത്തും നടക്കുന്നതെന്ന് പറയാതെ വയ്യ.

എന്നാൽ, ഇരകളാക്കപ്പെടുന്നതിൽ കൂടുതലും ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെടുന്ന നിരപരാധികളാണെന്ന് കാണാതിരുന്നു കൂട. കപിൽ മിശ്ര എന്ന കൊള്ളരുതാത്ത നേതാവ് നടത്തിയ ആഹ്വാനമാണ് ഈ കലാപത്തിന്റെ തുടക്കം എന്ന് ഉറക്കെ പറയേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് ലോകത്തിന്റെ തലവനായ ഡോണാൾഡ് ട്രംപ് ഡൽഹിയിൽ താമസിക്കുമ്പോൾ എത്ര പ്രകോപനം ഉണ്ടായാലും ഉത്തരവാദിത്വമുള്ള ഒരു ഭരണകക്ഷിയുടെ നേതാവ് തന്നെ തെരുവിൽ ഇറങ്ങുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നത് നിസാരകാര്യമല്ല.

ട്രംപ് പോയാൽ നിങ്ങളെ തീർത്ത് കളയും എന്ന് ഷഹീൻബാഗ് സമരത്തിൽ പോലും കപിൽ മിശ്ര ഉറഞ്ഞു തുള്ളുകയായിരുന്നു. കപിൽ മിശ്രയുടെ പ്രസംഗങ്ങളും ആളുകളുടെ അതിക്രമങ്ങളും മാത്രമാണ്. ഈ പ്രതിഷേധങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമായിരിക്കുന്നത്. അതായത് ഡൽഹിയിലെ കലാപത്തിന് തുടക്കമിട്ടിരിക്കുന്നത് കപിൽ മിശ്ര എന്ന ബിജെപി നേതാവ് എന്നിട്ടും ആ നേതാവിനെതിരെ നടപടിയെടുക്കുന്നതോ അറസ്റ്റ് ചെയ്യുന്നതോ ചെയ്യുന്നില്ല എന്നതിന്റെ ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. ഡൽഹി പൊലീസ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് മാറ്റിവെച്ചതു കൊണ്ടാവാം ഡൽഹിയിലെ ഈ കലാപം ആദ്യം തന്നെ നിയന്ത്രിക്കാൻ സാധിക്കാതെ പോയത് ന്യായികരിക്കാൻ കഴിയുന്നതാണ്.

ഞായറാഴ്ച രാത്രിയിൽ കലാപം ആരംഭിച്ചപ്പോൾ തന്നെ അടിച്ചമർത്താൻ ഡൽഹി പൊലീസ് ഏറ്റെടുത്തില്ല എന്നത്. അമിത് ഷായുടെ പരാജയം അല്ലാതെ മറ്റൊന്നുമല്ല. ട്രംപ് ഡൽഹിയിലുള്ളപ്പോൾ ഡൽഹി ഒരു കലാപ ഭൂമിയായി മാറിയാൽ അതിന്റെ ഉത്തരവാദിത്വവും നാണക്കേടും എടുക്കേണ്ടത് അമിത് ഷാ തന്നെയാണ്. കരുത്തനാണെന്നും ഏത് കലാപവും അടിച്ചമർത്താൻ അനുഭവ ജ്ഞാനം ഉണ്ടെന്നുള്ള അവകാശപ്പെടുന്ന അമിത് ഷാ. ഡൽഹിയിൽ ഒരു വിഭാഗം ആളുകളെ കല്ലെറിയുകയും അവരുടെ ആരാധനായങ്ങൾ തീയിട്ട തകർക്കുകയും വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കുകയും നോക്കി നിന്നതിന് എങ്ങനെ മാപ്പ് നൽകാൻ കഴിയും. പൂർണ രൂപം വീഡിയോയിൽ...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP