Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റതോടെ അഴിച്ചുപണി നടത്തിയത് ജില്ലയിലെ നാല് മണ്ഡലം കമ്മിറ്റികളിൽ; വോട്ടുകളിൽ മുന്നിലെത്തിയ നേതാവിനെ ഒഴിവാക്കി ഗ്രൂപ്പ് താൽപര്യം നോക്കി മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതും കലിപ്പായി; ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ ഗ്രൂപ്പ് പോര് മുറുകുന്നു; സുരേന്ദ്രൻ വിഭാഗത്തിന്റെ നീക്കത്തിൽ രാജി വച്ചത് യുവമോർച്ച് സംസ്ഥാന സമിതി അംഗം എസ് മഹേഷ് കുമാർ; 200 പേർ രാജിവയ്ക്കാൻ സന്നദ്ധരെന്ന് മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ തിരുവനന്തപുരം ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച സംസ്ഥാന സമിതി അംഗം കൂടിയായ എസ് മഹേഷ് കുമാർ രാജിവച്ചതോട് കൂടിയാണ് പാർ്ട്ടിയിലെ ഗ്രൂപ്പ്‌പോര് മറനീക്കി വീണ്ടും പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച തർക്കമാണ് ബിജെപിയിലെ കൂട്ടരാജിയിലേക്ക് നയിക്കുന്നതെന്ന വാർത്തയാണ് പുറത്തുവരുന്നത്.

കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ നാലു മണ്ഡലത്തിലെ അഴിച്ചുപണിയാണ് ചോദ്യം ചെയ്യപ്പെട്ടത്. ഗ്രൂപ്പ് താൽപര്യം വച്ച് പുലർത്തായാണ് മണ്ഡലം പ്രസിഡന്റുമാരെ തിരഞ്ഞെടുത്തത് എന്ന ആരോപണവും പാർട്ടിയുടെ ഉള്ളറയകളിൽ നിന്ന് ഉയരുകയാണ്. രാജി സന്നദ്ധ അറിയിച്ച് മഹേഷ് പാർട്ടിയിലെ ഗ്രൂപ്പ് കളിയേയും തുറന്നു വിമർശിച്ചു.

ഗ്രൂപ്പ് തർക്കത്തെ തുടർന്ന് തിരുവനന്തപുരം മണ്ഡലത്തിലേതടക്കം ഭാരവാഹി നിർണയം മാറ്റിവെച്ചതായിരുന്നു. കെ.സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം ജില്ലയിലെ നാല് മണ്ഡലങ്ങളിൽ പ്രസിഡന്റുമാരെ നിയമിച്ചു.തിരുവനന്തപുരം മണ്ഡലം പ്രസിഡന്റിനെ ചൊല്ലിയുള്ള തർക്കമാണെന്നാണ് പ്രചരണം കൊഴുക്കുന്നത്.

നിലവിൽ ബിജെപി ജില്ലാ കോഡിനേറ്ററായി ചുമതല വഹിച്ചുവരികയാണ് വലിയശാല പ്രവീൺ.ഇയാളെ മാറ്റിനിർത്തി മൂന്നാം സ്ഥാനത്ത് എത്തിയ കൗൺസിലർ കൂടിയായ എസ്.കെ.പി. രമേശിനെയാണ് പ്രസിഡന്റാക്കിയത്. ഇതോടെ മണ്ഡലത്തിലെ പി കെ കൃഷ്ണദാസ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. മഹേഷ് ഉൾപ്പടെയുള്ള 200ലധികം ബിജെപി പ്രവർത്തകർ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

'മറ്റു മണ്ഡലങ്ങളിലും ഗ്രൂപ്പടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിർണയിച്ചത്. സംസ്ഥാന അധ്യക്ഷൻ ഗ്രൂപ്പ് കളിക്ക് നേതൃത്വം നൽകുന്നു. 200 ഓളം പേർ പാർട്ടിയിൽ നിന്ന് രാജിവെക്കാനൊരുങ്ങുകയാണ്' എസ് മഹേഷ് കുമാർ പറഞ്ഞു.

അതേ സമയം മണ്ഡലം ഭാരവാഹിത്വത്തിൽ ഉൾപ്പെടാത്തവരെ ജില്ലാതലത്തിൽ ഉൾപ്പെടുത്തുമെന്ന് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. നേരത്തെ കാസർകോട് ജില്ലാ പ്രസിഡന്റായി കെ ശ്രീകാന്തിനെ നാലാമതും തെരഞ്ഞെരവീടുത്തതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാർ രാജിവെച്ചിരുന്നു. പാർട്ടിയിൽ ഗ്രൂപ്പിസമാണെന്നും രാഷ്ട്രീയം അവസാനിപ്പിക്കാൻ പോകുകയാണെന്നും കുണ്ടാർ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP