Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെടിയുണ്ട മോഷണത്തിൽ തച്ചങ്കരി ഇഫ്ക്ട്; പൊലീസ് വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്‌ഐ കസ്റ്റഡിയിൽ; ക്രൈംബ്രാഞ്ച് ചോദ്യം ചോയ്യുന്നത് എസ്.എ പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനെ; വെടിയുണ്ടയുടെ പരസ്യ കണക്കെടുപ്പിലൂടെ ദുരൂഹതകൾ നീക്കാൻ അന്വേഷണ സംഘത്തോട് ക്രൈംബ്രാഞ്ച് മേധാവി; 11 പേരെ പ്രതി ചേർത്ത് അന്വേഷണവുമായി മുന്നോട്ട്  

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : പൊലീസിലെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ എസ്ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. എസ്എപി ക്യാമ്പിലെ എസ്ഐയെയാണ് അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തത്. കാണാതായ വെടിയുണ്ടകൾക്ക് പകരം വ്യാജ കെയ്സുകൾ ഉണ്ടാക്കിവെച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നാണ് സൂചന.

കേസിൽ 11 പേരെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒരാളാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വീണ്ടും അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു. സിഎജി റിപ്പോർട്ടിലെയും ആഭ്യന്തര ഓഡിറ്റിലെയും വൈരുധ്യം കണക്കിലെടുത്ത് വെടിയുണ്ടകളുടെ എണ്ണം സംബന്ധിച്ച് നേരിട്ട് പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എസ്എപി ക്യാമ്പിൽ നിന്ന് നൽകിയിട്ടുള്ള തിരകൾ സംബന്ധിച്ച് നേരിട്ട് പരിശോധിക്കാനാണ് തീരുമാനം.

വ്യാജമായി നിർമ്മിച്ച മുന്നൂറ്റിയമ്പത് വ്യാജ കെയ്സുകളാണ് തിരുവനന്തപുരം എസ്എപി ക്യാംപിലെ ഓഫീസിൽ നിന്ന് ക്രൈംബ്രാഞ്ച് കണ്ടെടുത്തത്. വെടിയുണ്ടകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് വരുത്താനായി വ്യാജമായി നിർമ്മിച്ച് വച്ചതെന്ന് കരുതുന്ന 350 ഡമ്മി കെയ്സുകളാണ് ക്യാംപിലെ സ്റ്റോറിൽ നിന്ന് പിടിച്ചെടുത്തത്. ഇവ സിഎജി പരിശോധനയിലും കണ്ടെത്തിയിരുന്നു.

വെടിയുണ്ടയുടെ പുറംചട്ട ഉരുക്കി നിർമ്മിച്ചതെന്ന് കരുതുന്ന പിച്ചള മുദ്രയും പിടിച്ചെടുത്തു. പന്തീരായിരത്തിലേറെ വെടിയുണ്ടകൾ കാണാതായെന്ന കേസിന്റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി അനിൽകുമാറിന്റെ നേതൃത്വത്തിലെ സംഘം പേരൂർക്കട എസ്എപി ക്യാംപിൽ പരിശോധന നടത്തിയത്. പിടിച്ചെടുത്ത പിച്ചള മുദ്രയും കെയ്സും ഫൊറൻസിക് ലാബിലയച്ച് പരിശോധിക്കും. ഏത് കാലഘട്ടത്തിലാണ് മുദ്രനിർമ്മിച്ചതെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടെ നേതൃത്വത്തിൽ ഐ.ജി.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തിൽ പതിനഞ്ചോളം പേരെ ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിച്ചിരിക്കുന്നത്. 96 മുതൽ 2018 വരെയുള്ള കാലയളവിലാണ് 12,000ത്തോളം വെടിയുണ്ടകൾ കാണാതായത്. ഇതുസംബന്ധിച്ച് ക്രമക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
എന്നാൽ 22 വർഷത്തെ കാലയളവിനുള്ളിൽ സംഭവിച്ച ക്രമക്കേട് പരിശോധിക്കുന്നതിന് മതിയായ ഉദ്യോഗസ്ഥർ സംഘത്തിൽ ഇല്ല. അതുകൊണ്ടാണ് കൂടുതൽ പേരെ സംഘത്തിൽ ഉൾപ്പെടുത്തിയത്. 96-2018 വരെയുള്ള കാലയളവ് പല ഘട്ടങ്ങളായി തിരിച്ച് അന്വേഷണ സംഘത്തിന് കൈമാറും. കാണാതായ ദിവസം കണ്ടെത്തുക എന്നാതാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

രേഖകൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. ഒപ്പം ക്യാമ്പിലെത്തി അതാത് ദിവസം ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ മൊഴികൾ രേഖപ്പെടുത്തുകയും വേണം. രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്ന വിധത്തിലാണ് പുതിയ ഉദ്യോഗസ്ഥരെ കൂടി ചേർത്ത് അന്വേഷണ സംഘം വിപുലപ്പെടുത്തി ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിറക്കിയിരിക്കുന്നത്.

നേരത്തെ പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം മന്ദഗതിയിലായിരുന്നു. പിന്നീട് സിഎജി റിപ്പോർട്ടിലെ വിവാദങ്ങൾക്ക് പിന്നാലെയാണ് തോക്കുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന കാര്യക്ഷമമാക്കിയത്. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് എസ്.എ.പി. ക്യാമ്പിലെത്തി പരിശോധന നടത്തിയിരുന്നു.

സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ചപോലെ കേരളാ പൊലീസിന്റെ തോക്കുകളൊന്നും കാണാതായിട്ടില്ലെന്ന് പരിശോധനയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, വെടിയുണ്ടകൾ കാണാതായതിൽ ക്രമക്കേട് സംശയിക്കുന്നതായും പറഞ്ഞു.

ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി, ഐ.ജി. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇൻസാസ് തോക്കുകൾ പരിശോധിച്ചാണ് തോക്കുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് അറിയിച്ചത്. സി.എ.ജി. റിപ്പോർട്ടിൽ പരാമർശിച്ച 660 ഇൻസാസ് റൈഫിളുകളിൽ 647 എണ്ണം പേരൂർക്കട എസ്.എ.പി. ക്യാമ്പിലെത്തിച്ചാണ് പരിശോധിച്ചത്. ബാക്കി 13 തോക്കുകൾ മണിപ്പൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയനിലുണ്ടെന്നും തച്ചങ്കരി അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP