Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യ ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ചത് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ; രണ്ടാം ജീവിതത്തിലെ മകന് ഒരു വയസ്സായപ്പോൾ മൂന്നാമനെത്തി; രണ്ടാം ഒളിച്ചോട്ടം കേസായപ്പോൾ കോടതിയിൽ ഒത്തുതീർപ്പ്; വീണ്ടും കാമുകനൊപ്പം പോയപ്പോൾ കേസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമായി; കാമുകൻ കടന്നപ്പോൾ ജീവിക്കാൻ തുണിക്കടയിലെ ജോലിക്കാരിയായി; ഇലഞ്ഞിമേൽ ലക്ഷം വീട് കോളനിയിൽ പ്രിൻസിയെ അഴിക്കുള്ളിലാക്കുന്നതും പ്രണയം

ആദ്യ ഭർത്താവിനേയും കുഞ്ഞിനേയും ഉപേക്ഷിച്ചത് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ; രണ്ടാം ജീവിതത്തിലെ മകന് ഒരു വയസ്സായപ്പോൾ മൂന്നാമനെത്തി; രണ്ടാം ഒളിച്ചോട്ടം കേസായപ്പോൾ കോടതിയിൽ ഒത്തുതീർപ്പ്; വീണ്ടും കാമുകനൊപ്പം പോയപ്പോൾ കേസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമായി; കാമുകൻ കടന്നപ്പോൾ ജീവിക്കാൻ തുണിക്കടയിലെ ജോലിക്കാരിയായി; ഇലഞ്ഞിമേൽ ലക്ഷം വീട് കോളനിയിൽ പ്രിൻസിയെ അഴിക്കുള്ളിലാക്കുന്നതും പ്രണയം

ആർ പീയൂഷ്

ചെങ്ങന്നൂർ: ആദ്യ ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. കാമുകനിൽ ഒരു മകൻ പിറന്ന് ഒരു വയസ്സായപ്പോൾ മറ്റൊരു കാമുകനൊപ്പം നാടുവിട്ടു. പൊലീസ് കേസായതോടെ കോടതിയിൽ വച്ച് ഒത്തു തീർപ്പായി. വീണ്ടും കാമുകനൊപ്പം ചാടിപ്പോയതോടെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ജയിലിലടച്ചു. ഇലഞ്ഞിമേൽ ലക്ഷം വീട് കോളനിയിൽ പ്രിൻസി എന്ന 30 വയസുകാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

കഴിഞ്ഞ നാലാം തീയതിരാത്രിയിലാണ് പ്രിൻസി ചങ്ങനാശ്ശേരിക്കാരനായ കാമുകനൊപ്പം നാടുവിട്ടത്. ഭാര്യയെ കാണാനില്ല എന്ന് കാട്ടി ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടയിൽ കാമുകൻ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതോടെ പ്രിൻസി ചങ്ങനാശ്ശേരിയിൽ ഒരു തുണിക്കടയിൽ ജോലിക്ക് ജോലിയിൽ പ്രവേശിച്ചു. ഈ വിവരം അറിഞ്ഞ് പൊലീസെത്തി പ്രിൻസിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിനാലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രിൻസിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.

പ്രിൻസിയുടെ ആദ്യ വിവാഹത്തിൽ ഒരു കുട്ടിയുണ്ടായിരുന്നു. തുണിക്കടയിൽ ജോലിക്ക് പോകുന്ന സമയത്ത് പരിചയപ്പെട്ട ഒരാളുമായി അടുപ്പത്തിലാവുകയും 2015 ൽ ഇയാൾക്കൊപ്പം ആദ്യ ഭർത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് ജീവിക്കുകയുമായിരുന്നു. രണ്ടാമത്തെ ബന്ധത്തിൽ ഒരു ആൺകുട്ടി ജനിച്ച് ഒരുവർഷം കഴിഞ്ഞപ്പോഴാണ് ചങ്ങനാശ്ശേരിക്കാരനുമായി അടുപ്പത്തിലാകുന്നത്. 2016 ൽ പ്രിൻസി ഇയാൾക്കൊപ്പം ഇറങ്ങിപ്പോയി. രണ്ടാമത്തെ ഭർത്താവ് ചെങ്ങന്നൂർ പൊലീസിൽ പരാതി കൊടുത്തതോടെ അന്നും പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ വച്ച് ഒത്തു തീർപ്പായി രണ്ടാം ഭർത്താവിനോടൊപ്പം പോകുകയുമായിരുന്നു. എന്നാൽ പ്രിൻസി ചങ്ങനാശ്ശേരിക്കാരനുമായുള്ള ബന്ധം തുടർന്നു.

അങ്ങനെയാണ് ഫെബ്രുവരി നാലാം തീയതി വീണ്ടും ചങ്ങനാശ്ശേരിക്കാരനൊപ്പം നാടുവിട്ടത്. പ്രിൻസിയുടെ പക്കലുണ്ടായിരുന്ന പണമുപയോഗിച്ച് ഇരുവരും വിവധ സ്ഥലങ്ങളിൽ ഹോട്ടലിലും ലോഡ്ജിലും മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു. കയ്യിലെ പണം തീർന്നതോടെ കാമുകൻ ഇവരെ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഇതോടെ ചങ്ങനാശ്ശേരിയിൽ മടങ്ങിയെത്തിയ പ്രിൻസി ഒരു വസ്ത്രവ്യാപാര ശാലയിൽ ജോലിക്ക് കയറി. ഈ വിവരം അറിഞ്ഞ് പൊലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിലെ ഭർത്താവിന്റെ സ്വഭാവ ദൂഷ്യം കൊണ്ടാണ് ചങ്ങനാശ്ശേരിക്കാരന്റെയൊപ്പം ഇറങ്ങി പോയതെന്നാണ് പ്രിൻസി പൊലീസിനോട് പറഞ്ഞത്. മദ്യപിച്ചെത്തുന്ന ഇയാൾ വീട്ടിൽ സമാധാനം തന്നിരുന്നില്ലാ എന്നും ഇവർ പറഞ്ഞു.

അടുത്തിടെയായി വിവാഹം കഴിഞ്ഞ സ്ത്രീകൾ കാമുകന്മാർക്കൊപ്പം ഇറങ്ങി പോകുന്നത് പതിവായിരിക്കുകയാണ്. ഇതിന് പിന്നിൽ കുടുംബ ബന്ധങ്ങളിലെ വിള്ളലുകളാണ് കാരണം. തങ്ങളുടെ പ്രശ്നങ്ങൾക്ക് സാന്ത്വനം നൽകാൻ ഒട്ടുമിക്ക ഭർത്താക്കന്മാർക്കും സമയം ഇല്ലാ എന്നതാണ് പ്രധാന കാരണം. തങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും കണ്ട് ആശ്വസിപ്പിക്കാനെത്തുന്നവരുമായി അടുപ്പമാകുന്നത് സ്വാഭാവികമാണ്. ഭർത്താക്കന്മാരുടെ ഭാഗത്ത് നിന്നും കിട്ടാത്ത സ്നേഹവും പരിചരണവും ഇത്തരക്കാരുടെ അടുത്ത് നിന്നും ലഭിക്കുമ്പോൾ അവർ എല്ലാം മറന്നു പോകും. അവർക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാറാകും.

ഇതൊക്കെ കൊണ്ടാണ് പല അവിഹിത ബന്ധങ്ങളും ഉടലെടുക്കുന്നത്. അതിനാൽ ജോലിത്തിരക്കിലും ജീവിക്കാനുള്ള കഷ്ടപ്പാടിനിടയിലും സ്വന്തം ഭാര്യയ്ക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുകയും അവരോട് പ്രണയാതുരമായി സംസാരിക്കുകയും ചെയ്യുക. ആഴ്ചയിലൊരിക്കൽ അവരുമായൊത്ത് പുറത്ത് പോകുകയും ഒരു സിനിമ കാണാനും ശ്രമിക്കതുക. ഇടയ്ക്ക് അവരോട് ഒരു ഭംഗിവാക്കെങ്കിലും പറയുക. അങ്ങനെ ആണെങ്കിൽ ഇന്ന് വർദ്ധിച്ചു വരുന്ന വിവാഹം കഴിഞ്ഞുള്ള ഒളിച്ചോട്ടം ഒരു പരിധി വരെ തടയാൻ കഴിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP