Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡൽഹി:ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെ പ്രതിഷേധമുയർത്തുക; രിസാല സ്റ്റഡി സർക്കിൾ

ഡൽഹി:ഫാഷിസ്റ്റ് തേർവാഴ്ചക്കെതിരെ പ്രതിഷേധമുയർത്തുക; രിസാല സ്റ്റഡി സർക്കിൾ

സ്വന്തം ലേഖകൻ

 ജിദ്ദ : ഡൽഹിയിൽ വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് സംഘപരിവാരം അഴിച്ചുവിടുന്ന കലാപത്തിനും തേർവാഴ്ചക്കുമെതിരെ കടുത്ത പ്രതിഷേധമുയരണമെന്ന് രിസാല സ്റ്റഡി സർക്കിൾ പത്രക്കുറിപ്പിൽ പറഞ്ഞു.

അക്രമകാരികൾക്ക് ഒളിഞ്ഞും തെളിഞ്ഞും ഒത്താശ ചെയ്യുന്ന കേന്ദ്ര സർക്കാരിൽ ജനങ്ങൾക്ക് ഇനി പ്രതീക്ഷയില്ല. ജനാധിപത്യ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളേണ്ട രാഷ്ട്രീയ പാർട്ടികളുടെ നിസംഗത യിൽ ആശങ്കയുണ്ട്. ഡൽഹിയിൽ ആം ആദ്മി വീണ്ടും ജയിച്ചു കയറിയത് സംഘപരിവാരത്തെ സേവിക്കു ന്നതിന് വേണ്ടിയാണെന്ന് തോന്നിപ്പോകുന്നു. സകല സീമകളും ലംഘിച്ച് മുസ്ലിം വിഭാഗത്തിനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണത്തിനെതിരെ ഫലപ്രദമായി ഇടപെടേണ്ട കോൺഗ്രസും ഇടതുപാർട്ടികളും ഇവിടെ എന്ത് ചെയ്യുകയാണെന്നും ആർ എസ് സി ചോദിച്ചു.

ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർത്തും കലാപാഹ്വാനം നടത്തിയും ഒരു മതവിഭാഗത്തിന് നേരെ നടത്തുന്ന ആക്രമണത്തിനും അഴിഞ്ഞാട്ടത്തിനു മെമെതിരെ ജനങ്ങളുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധമുയരേണ്ടതുണ്ടെന്ന് ആർ എസ് സി പ്രസ്താവനയിൽ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP