Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബി കെ എസ് പുസ്തകോൽസവത്തിൽ ഇന്ന് ഹരീഷ് ശിവരാമകൃഷ്ണനും സ്വാമി അഗ്‌നിവേശും

ബി കെ എസ് പുസ്തകോൽസവത്തിൽ ഇന്ന് ഹരീഷ് ശിവരാമകൃഷ്ണനും സ്വാമി അഗ്‌നിവേശും

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം അന്താരാഷ്ട്ര പുസ്തകോൽസവത്തിന് ഇന്ന് ഗായകൻ ഹരീഷ് ശിവ രാമകൃഷ്ണനും സാംസ്‌കാരിക പ്രവർത്തകൻ സ്വാമി അഗ്‌നിവേശും താരപ്രഭയേകും. സാമൂഹിക മാധ്യമങ്ങളിൽ ജനപ്രിയ ഗാനങ്ങളുടെ വേറിട്ട ആലാപനത്തിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണൻ വൈകുന്നേരം വേദിയിലുണ്ടാവും.

ഇന്നത്തെ മുഖ്യാതിഥി ആയ സ്വാമി അഗ്‌നിവേശ് രാജ്യാന്തരശ്രദ്ധ പിടിച്ചുപറ്റിയ സാമൂഹ്യ പ്രവർത്തകനാണ്.ആര്യ സമാജം, ആര്യ സഭ എന്നീ സംഘടനകളിലൂടെ പൊതുരംഗത്തു വന്നു ഹരിയാന ക്യാബിനറ്റ് മന്ത്രിയായിരുന്ന അഗ്‌നിവേശ് 2004ൽ ദേശീയ തലത്തിൽ സദ്ഭാവന അവാർഡുൾപ്പെടെ അനേകം അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. സ്വാമി അഗ്‌നിവേശുമായുള്ള സംവാദം രാത്രി എട്ടു മണിക്കാണ് നടക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP