Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മ ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി

നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മ ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ 'നാനാത്വത്തിൽ ഏകത്വം' കൂട്ടായ്മ പ്രവർത്തകർ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനയെ മുൻ നിർത്തി രാജ്യം ഒന്നിച്ചു നിൽക്കേണ്ടതിന്റെ ആവശ്യകത വർദ്ധിച്ചു വരികയാണെന്നും മുനീർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭരണഘടനയുടെ അന്ത:സത്ത തകർക്കുന്ന നിലപാടിനോട് രാജ്യസ്നേഹികൾക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്നതിന് തെളിവാണ് നാനാത്വത്തിൽ ഏകത്വം പോലുള്ള കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.

ബഹ്റൈനിലെ മലയാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് നാനാത്വത്തിൽ ഏകത്വം. മതം, ജാതി, നിറം, ഭാഷ എന്നിങ്ങനെ മനുഷ്യർക്കിടയിലുള്ള വ്യത്യാസങ്ങൾ പരസ്പരം പോരിന് ആധാരമായി മാറുന്ന കാലത്ത് ഒന്നിച്ച് നിൽക്കാൻ പ്രേരണയായി മാറുകയെന്നതാണ് കൂട്ടായ്മയുടെ രൂപീകരണ ലക്ഷ്യം. ജനാധിപത്യവിരുദ്ധമായ നിലപാടുകളെ നിശിതമായി വിമർശിക്കുകയും അതുവഴി മതേതര രാഷ്ട്രത്തെ ശക്തിപ്പെടുത്തുകയുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് നാനാത്വത്തിൽ ഏകത്വം പ്രവർത്തകർ പറയുന്നു.

നേരത്തെ ഇന്ത്യയിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ സമരങ്ങൾക്ക് നാനത്വത്തിൽ ഏകത്വം കൂട്ടായ്മ ഐക്യദാർഢ്യം അർപ്പിച്ചിരുന്നു. ബഹ്റൈനിലെ സാംസ്‌കാരിക, സാമൂഹിക രംഗത്തുള്ളവർ എല്ലാവരെയും ചേർത്തുനിർത്തി കൂട്ടായ്മ വികസിപ്പിക്കാനാണ് സംഘാടകരുടെ ലക്ഷ്യം. മനുഷ്യനെന്ന നിലയിൽ ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകൾ മാറ്റി നിർത്തി, ഒന്നിച്ച് നിൽക്കേണ്ട സമയമാണിതെന്നും സംഘാടകർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP