Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.പി. എഫ് മലബാർ ഫെസ്റ്റ് ഏപ്രിൽ 17 ന് സമാജത്തിൽ

കെ.പി. എഫ് മലബാർ ഫെസ്റ്റ് ഏപ്രിൽ 17 ന് സമാജത്തിൽ

സ്വന്തം ലേഖകൻ

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ഒന്നാം വാർഷികം ഏപ്രിൽ 17 വെള്ളിയാഴ്ച വൈകീട്ട് 5 മണിമുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒളിമ്പ്യൻ പി. ടി. ഉഷ മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ താജുദ്ധീൻ വടകര, ഷാഫി കൊല്ലം, ലേഖ അജയ് എന്നിവർ നയിക്കുന്ന ലൈവ് ഗാനമേളയും വിവിധ കലാപരിപാടികളും, ബഹ്റൈനിലെ സംഘടനകൾക്കും കൂട്ടായ്മകൾക്കും പങ്കെടുക്കാവുന്ന ഘോഷയാത്രാ മത്സരവും ഉണ്ടായിരിക്കും.

മലയാളികളുടെ പ്രവാസി പേരുകളിൽ പ്രശസ്തമായ 'മലബാരി' ഓർമ്മപ്പെടുത്തുന്ന 'കെ.പി.എഫ് മലബാർ ഫെസ്റ്റ് 2020' കേരളീയരുടെ ആഘോഷമാക്കുവാനായി സാമൂഹിക സാംസ്‌കാരിക നേതാക്കൾ ഉൾക്കൊള്ളുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചതായും സംഘാടകർ അറിയിച്ചു. കെ. പി. എഫ് പ്രസിഡണ്ട് വി. സി. ഗോപാലന്റെ അധ്യക്ഷതയിൽ കെ. സി. എ യിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രെഷറർ ജയേഷ് വി.കെ നന്ദിയും പറഞ്ഞു. സ്റ്റിയറിങ് കമ്മിറ്റി കൺവീനർ കെ.ടി. സലിം സംഘാടക സമിതി രൂപരേഖ അവതരിപ്പിച്ചു.

സോമൻ ബേബി, പ്രിൻസ് നടരാജൻ, സ്റ്റാലിൻ ജോസഫ്, വർഗീസ് കാരക്കൽ, ഡോ: പി. വി. ചെറിയാൻ, ഡോ: ബാബു രാമചന്ദ്രൻ, അരുൾ ദാസ് തോമസ്, ഡോ: ഷെമിലി പി. ജോൺ, സേവി മാത്തുണ്ണി, ഹബീബ് റഹ്മാൻ, രാജു കല്ലുംപുറം, സുബൈർ കണ്ണൂർ എന്നിവരടങ്ങുന്ന അഡൈ്വസറി ബോർഡും, ബിനു കുന്നന്താനം, അജിത്കുമാർ, ബാലകൃഷ്ണൻ ഡേവീസ്, അബ്ദുൽ മജീദ് തെരുവത്ത്, ചെമ്പൻ ജലാൽ, രാമത്ത് ഹരിദാസ്, ജോൺ ഫിലിപ്പ്, എസ്.വി. ജലീൽ, റസാക്ക് മൂഴിക്കൽ, സി.വി. നാരായണൻ, മജീദ് തണൽ, ഉസ്മാൻ ടിപ്‌ടോപ്പ്, അസീൽ അബ്ദുൽറഹ്മാൻ, റഫീഖ് അബ്ദുല്ല എന്നിവർ രക്ഷാധികാരികളും ആയ കമ്മിറ്റിയിൽ എം. പി. രഘുവിനെ ചെയർമാനായും, ജമാൽ ഇരിങ്ങലിനെ ജനറൽ കൺവീനർ ആയും, എബ്രഹാം ജോണിനെ ചീഫ് കോർഡിനേറ്ററായും തെരെഞ്ഞെടുത്തു.

മറ്റ് ഭാരവാഹികൾ: യു. കെ. ബാലൻ, നാസർ മഞ്ചേരി (വൈസ് ചെയർമാന്മാർ), എം. എം. ബാബു, യു. കെ. അനിൽ (ജനറൽ ജോയിന്റ് കൺവീനർമാർ), ഫ്രാൻസിസ് കൈതാരത്ത്, ജോണി താമരശ്ശേരി (ഫിനാൻസ് കൺവീനർമാർ), അഷ്റഫ് മർവ്വ, സുധീർ തിരുനിലത്ത് (സ്പോൺസർഷിപ് കൺവീനർമാർ), മനോജ് മയ്യന്നൂർ, ഫൈജാസ് ബഷീർ (പ്രോഗ്രാം കൺവീനർമാർ), ജമാൽ കുറ്റിക്കാട്ടിൽ, ശശി അക്കരാട് (പ്രോഗ്രാം കോർഡിനേറ്റർമാർ), സത്യൻ പേരാമ്പ്ര, സിറാജ് പള്ളിക്കര (മീഡിയ കൺവീനർമാർ) കൂടാതെ വിവിധ കമ്മിറ്റി കൺവീനർമാരായി റിയാസ് ബാങ്കോക്ക്, അഷ്റഫ് സ്‌കൈ, അഫ്‌സൽ തിക്കോടി, ഗിരീഷ് കാളിയത്ത്,സി. കെ. രാജീവ്, അൻവർ ശൂരനാട്, രാജേഷ് ചേരാവള്ളി, ജബ്ബാർ കുട്ടീസ്, ബവിലേഷ്, ജെ.പി. കെ. തിക്കോടി, ഫൈസൽ പട്ടാണ്ടി, ഡോ: മുഹമ്മദ് റഫീഖ്, ജിതേഷ് ടോപ്മോസ്റ്റ്, ഹരീഷ് കുമാർ, മുജീബ് മാഹി, രവി സോള , റിഷാദ്, ഷാജി പുതുക്കുടി , ബേബികുട്ടൻ, ഷീജ നടരാജൻ, അനിത ബാബു, ഷീബ സുനിൽ, സരിത ഷാജി, ഫൈസൽ കോട്ടപ്പള്ളി, സുരേഷ് മണ്ടോടി, ഇ . കെ. പ്രദീപ്, എൻ. കെ. വീരമണി, സി. എച്ച്. റഷീദ് , ബാബു കുഞ്ഞിരാമൻ എന്നിവരെയും തെരെഞ്ഞുടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP