Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുബൈ കെഎംസിസി ലീഗൽ സെന്റർ-കുടുംബ നിയമ ബോധവത്കരണവും, അദാലത്തും വെള്ളിയാഴ്ച

ദുബൈ കെഎംസിസി ലീഗൽ സെന്റർ-കുടുംബ നിയമ ബോധവത്കരണവും, അദാലത്തും വെള്ളിയാഴ്ച

സ്വന്തം ലേഖകൻ

ദുബൈ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെന്ററിന്റ ആഭിമുഖ്യത്തിൽ'കുടുംബ-ശിശു സംരക്ഷണ നിയമ ബോധവത്കരണ പരിപാടി' 28ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അൽബറാഹകെ എം സി സി ഹാളിൽ നടക്കും. കേരള ബാർ കൗൺസിൽ എന്റോൾമെന്റ് കമ്മറ്റി ചെയർമാനും, ഹൈക്കോടതിയിലെമുതിർന്ന അഭിഭാഷകനുമായ അഡ്വ. പി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.

തുടർന്ന് ലീഗൽ സെന്റർ നടത്തി വരുന്നസൗജന്യ നിയമ സഹായ അദാലത്തും നടക്കും. പ്രവാസികൾ നേരിടുന്ന നിയമ സംബന്ധമായ പ്രശ്‌നങ്ങൾക്ക് വിദഗ്ദ്ധഅഭിഭാഷകരുടെ സൗജന്യ നിയമോപദേശം ലഭിക്കും. ഈ മേഖലയിൽ വർഷങ്ങളായി പരിചയസമ്പത്തുള്ള പ്രമുഖ
അഭിഭാഷകരുടെ നേതൃത്വത്തിലാണ് കെ എം സി സി ലീഗൽ സെന്റർ പ്രവർത്തിക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പർ 04-2727773.
വിശ്വസ്ഥതയോടെ , PR for
അഡ്വ.ഇബ്രാഹിം ഖലീൽ
ചെയർമാൻ,ലീഗൽ സെന്റർ.
ദുബൈ കെഎംസിസി
Mob : 0558703836

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP