Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൽഹിയിൽ കലാപത്തിനിടെ ഐബി ജീവനക്കാരന്റെ മൃതദേഹം അഴുക്കുചാലിൽ; ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന ആങ്കിത് ശർമയുടെ മൃതദേഹം കിട്ടിയത് കലാപ കലുഷിതമായ ചാന്ദ്ബാഗിൽ നിന്ന്; അങ്കിതിനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി ഓടയിൽ തള്ളിയതാണെന്ന് അമ്മാവൻ

ഡൽഹിയിൽ കലാപത്തിനിടെ ഐബി ജീവനക്കാരന്റെ മൃതദേഹം അഴുക്കുചാലിൽ; ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്ന ആങ്കിത് ശർമയുടെ മൃതദേഹം കിട്ടിയത് കലാപ കലുഷിതമായ  ചാന്ദ്ബാഗിൽ നിന്ന്; അങ്കിതിനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി ഓടയിൽ തള്ളിയതാണെന്ന് അമ്മാവൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ പൗരത്വ നിയമവുമായി ബന്ധപ്പെട്ട കലാപം തുടരുന്നതിനിടെ രഹസ്യാന്വേഷണ ബ്യൂറോയിലെ ജീവനക്കാരനെ അഴുക്ക് ചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കിത് ശർമ എന്ന ഇന്റലിജൻസ് ബ്യൂറോ ജീവനക്കാരന്റെ മൃതദേഹമാണ് വടക്ക് കിഴക്കൻ ജില്ലയിലുള്ള ചാന്ദ്ബാഗിൽ ഓടയിൽ കണ്ടെത്തിയത്. അങ്കിതിനെ ആൾക്കൂട്ടം കല്ലെറിഞ്ഞ് കൊലപ്പെടുത്തി ഓടയിൽ തള്ളിയതാണെന്ന് അയാളുടെ അമ്മാവൻ ആരോപിച്ചു.2017-ൽ രഹസ്യന്വേഷണ ബ്യൂറോയിൽ ചേർന്ന അങ്കിത് ശർമ്മ ഐബിയിൽ സെക്യൂരിറ്റി അസിസ്റ്റന്റായിരുന്നു. ഐ ബിയുടെ വാഹനങ്ങൾ ഓടിച്ചിരുന്നതും ഇദ്ദേഹമാണെന്ന് പറയുന്നു. നേരത്തെ ഒരു പൊലീസുകാരൻ കല്ലേറിൽ കൊല്ലപ്പെട്ടിരുന്നു.

വടക്ക് കിഴക്കൻ ഡൽഹിയിൽ സംഘർഷം തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ചാന്ദ്ബാഗ്. ഡൽഹിയിലെ കലാപത്തിൽ ഇതുവരെ ഒരു പൊലീസുകാരൻ ഉൾപ്പടെ 21പേരാണ് കൊല്ലപ്പെട്ടത്. 180-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേരുടെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കലാപം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പട്ടാളത്തെ ഇറക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP