Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുതിച്ചുയർന്നതിന് പിന്നാലെ സ്വർണവില താഴേക്ക്; ഇന്ന് രണ്ട് തവണയായി കുറഞ്ഞത് 480രൂപ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: സർവകാല റെക്കോഡ് തകർത്തു മുന്നേറിയ സ്വർണ വില താഴേക്ക്. ചൊവ്വാഴ്ച ഉച്ചവരെ രണ്ടു തവണയായി 480 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. പവൻ വില 31,520.ഇന്നലെ രണ്ട് തവണകളായി സ്വർണവില പവന് 520 രൂപ ഉയർന്നിരുന്നു. ഇതോടെ ചരിത്രത്തിൽ ആദ്യമായി 32,000 എന്ന നിലവാരത്തിലും സ്വർണവില എത്തി. ഇന്നു രാവിലെ 200 രൂപയും ഉച്ചയ്ക്കു മുമ്പായി 280 രൂപയുമാണ് പവന് കുറഞ്ഞത്. ഗ്രാമിന് 40 രൂപ താഴ്ന്നു.

ഇന്നലെ രാവിലെ പവന് 320 രൂപ വർധിച്ച് 31800 രൂപയായ സ്വർണവിലയാണ് പിന്നീടും കൂടി 32000ൽ എത്തിയത്. ഗ്രാമിന് 40 രൂപയുടെ വർധനയാണ് രാവിലെ രേഖപ്പെടുത്തിയത്. ഇതാണ് 25 രൂപ കൂടി ഉയർന്ന് 4000 എന്ന ഉയർന്ന നിരക്കിൽ എത്തിയത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 30400 രൂപയുണ്ടായിരുന്ന സ്വർണവിലയാണ് പിന്നീട് തുടർച്ചയായി ഉയർന്ന് റെക്കോർഡ് നിലവാരത്തിൽ എത്തിയത്. ഒരു ഘട്ടത്തിൽ വില 29920 രൂപയിലേക്ക് താഴ്ന്നിരുന്നു. ആഗോളസമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന തളർച്ചയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ നിക്ഷേപകർ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP