Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അനധികൃത മണൽകടത്ത് പിടിക്കാൻ വന്ന പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; അപകടം ഒഴിവായത് പൊലീസുകാർ ഓടി മാറിയതോടെ; തിരുവല്ല ഓതറയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ

അനധികൃത മണൽകടത്ത് പിടിക്കാൻ വന്ന പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; അപകടം ഒഴിവായത് പൊലീസുകാർ ഓടി മാറിയതോടെ; തിരുവല്ല ഓതറയിൽ രണ്ടുയുവാക്കൾ അറസ്റ്റിൽ

എസ്.രാജീവ്

 തിരുവല്ല : അനധികൃത മണൽക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസുകാരെ ടിപ്പർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം. രണ്ട് യുവാക്കൾ അറസ്റ്റിൽ . ഓതറ ആൽത്തറ - നെല്ലാട് റോഡിൽ ചാത്തമലയ്ക്ക് സമീപം അനധികൃത മണൽ ഘനനവും മണൽ കടത്തും നടക്കുന്നുവെന്ന് തിരുവല്ല സി ഐക്ക് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു വധശ്രമം.

ഇരവിപേരൂർ കോഴിമല വീട്ടിൽ അരുൺ കുമാർ ( 34 ) , ഓതറ തൈമറവുംകര സിബിൻ മാത്യു (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. തങ്ങൾക്ക് നേരെ ചീറിപ്പാഞ്ഞ് വരുന്ന ടിപ്പർ കണ്ട് പൊലീസുകാർ ഓടി മാറി രക്ഷപെടുകയായിരുന്നു. തുടർന്ന് സി ഐ പി ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികൾ പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP