Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീടുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ ഒളിച്ചിരിക്കുന്നത് ഭക്ഷണം പോലും ലഭിക്കാതെ; കലാപത്തെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ ഭക്ഷ്യക്ഷാമവും രൂക്ഷം; ലഭ്യമാകുന്ന സാധനങ്ങൾക്ക് ജനങ്ങൾ നൽകേണ്ടിവരുന്നത് തീവിലയും; എല്ലാം ഉടൻ ശരിയാകും എന്ന പ്രതീക്ഷയിൽ വടക്ക് കിഴക്കൻ ഡൽഹിയിലെ ജനങ്ങൾ

വീടുകൾക്കുള്ളിൽ ജീവൻ നിലനിർത്താൻ ഒളിച്ചിരിക്കുന്നത് ഭക്ഷണം പോലും ലഭിക്കാതെ; കലാപത്തെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ ഭക്ഷ്യക്ഷാമവും രൂക്ഷം; ലഭ്യമാകുന്ന സാധനങ്ങൾക്ക് ജനങ്ങൾ നൽകേണ്ടിവരുന്നത് തീവിലയും; എല്ലാം ഉടൻ ശരിയാകും എന്ന പ്രതീക്ഷയിൽ വടക്ക് കിഴക്കൻ ഡൽഹിയിലെ ജനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: കലാപം തുടരുന്നതിനിടെ വടക്കുകിഴക്കൻ ഡൽഹിയിൽ നിത്യോപയോഗ സാധനങ്ങൾക്കും ക്ഷാമം. ലഭ്യമായ സാധനങ്ങൾക്ക തീവിലയാണ് വ്യാപാരികൾ ഈടാക്കുന്നത്. സംഘർഷാവസ്ഥ തുടരുന്നതിനാൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ലഭിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. പച്ചക്കറിയും പാലും ഗോതമ്പും തുടങ്ങിയ സാധനങ്ങൾക്ക് ഇരട്ടിവിലയോളമാണ് വ്യാപാരികൾ ഈടാക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.

സംഘർഷത്തെ തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിലെ ജാഫറാബാദ്, മൗജ്പുർ, ബാബർപുർ, നൂറിലാഹി, യമുന വിഹാർ എന്നീ മേഖലകളിലെ പല വ്യാപാരസ്ഥാപനങ്ങളും തകർക്കപ്പെട്ടിരുന്നു. തുറന്നുപ്രവർത്തിക്കുന്നവയിൽ സാധനങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ വിറ്റുപോവുന്നു.

സംഘർഷാവസ്ഥ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലായി ഈ മേഖലകളിൽ കൂട്ടം കൂടുന്നതിന് പൊലീസ് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. 22 പേരുടെ മരണത്തിന് ഇടയാക്കിയ കലാപം ഉയർത്തിയ ഭീതിയെത്തുടർന്ന് മറ്റ് മേഖലകളിൽ നിന്നുള്ള കച്ചവടക്കാരും ഈ മേഖലയിലേക്ക് വരാൻ മടിക്കുകയാണ്. ദൂരപ്രദേശങ്ങളിലേക്ക് പോയാണ് ആളുകളിൽ പലരും സാധനങ്ങൾ വാങ്ങിക്കൊണ്ടുവരുന്നത്.

വ്യാപാര സ്ഥാപനങ്ങൾ തകർക്കുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തതോടെയാണ് ഭക്ഷ്യക്ഷാമം രൂക്ഷമായത്. പലരും കടകൾ തുറക്കാൻ തന്നെ ഭയക്കുകയാണ്. തുറക്കുന്ന കടകളിലേക്ക് ആളുകൾ എത്തുന്നതോടെ ഉള്ള സാധനങ്ങൾ വളരെ വേഗം വിറ്റ് പോകുന്നു. പുറത്ത് നിന്നും സാധനങ്ങളുമായി വരുന്നതിന് വ്യാപാരികൾക്കും ഭയമാണ്. സമാധാന ദൗത്യവുമായും വോളണ്ടിയർമാർ എത്താത്തതിനാൽ ഭക്ഷ്യക്ഷാമം രൂക്ഷമാണ്. വിശപ്പ് സഹിച്ചും വീടുകൾക്കുള്ളിൽ ജീവൻ നിലനിർത്താനാണ് സാധുക്കളായ മനുഷ്യർ ഇപ്പോൾ ശ്രമിക്കുന്നത്.

കലാപത്തിനിരയായി ഇതുവരെ കൊല്ലപ്പെട്ടത് 27 പേരാണ്. ഡൽഹി കലാപത്തിൽ 18 കേസുകളെടുത്തെന്നും 106 പേർ അറസ്റ്റിലായെന്നും ഡൽഹി പൊലീസ് അറിയിച്ചു. സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP