Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസ് ശിവകുമാറിന്റെ സുഹൃത്ത് ഹരികുമാറിന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയത് 155 പവൻ സ്വർണം; വിജിലൻസ് സ്വർണം കണ്ടെത്തിയത് കാനറ ബാങ്കിന്റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നും

വി എസ് ശിവകുമാറിന്റെ സുഹൃത്ത് ഹരികുമാറിന്റെ ലോക്കറിൽ നിന്നും കണ്ടെത്തിയത് 155 പവൻ സ്വർണം; വിജിലൻസ് സ്വർണം കണ്ടെത്തിയത് കാനറ ബാങ്കിന്റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ്.ശിവകുമാറിന്റെ സുഹൃത്ത് ഹരികുമാറിന്റെ ലോക്കറിൽ നിന്നും 155 പവൻ സ്വർണം കണ്ടെത്തി. കാനറ ബാങ്കിന്റെ പുത്തൻചന്ത ശാഖയിലെ ലോക്കറിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. വി എസ്.ശിവകുമാറിന്റെ ഭാര്യയുടെ പേരിലുള്ള ബാങ്ക് ലോക്കർ നേരത്തെ വിജിലൻസ് പരിശോധിച്ചിരുന്നു. പക്ഷേ ലോക്കറിൽ നിക്ഷേപമൊന്നും കണ്ടെത്താനായിരുന്നില്ല.

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിവകുമാറിനെ ഒന്നാം പ്രതിയാക്കിയും ഹരികുമാറിനെ നാലാം പ്രതിയാക്കിയും നേരത്തെ വിജിലൻസ് കോടതിയിൽ എഫ്‌ഐആർ നൽകിയിരുന്നു. വീട്ടിലെ പരിശോധനയിൽ ലോക്കറിന്റെ താക്കോൽ വിജിലൻസ് ആവശ്യപ്പെട്ടുവെങ്കിലും ശിവകുമാർ നൽകിയിരുന്നില്ല. താക്കോൽ നഷ്ടമായെന്നായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ബാങ്കിന് നോട്ടീസ് നൽകി ഇന്ന് വിജിലൻസ് പരിശോധന നടത്തിയത്.

വിജിലൻസ് കേസിലൂടെ തന്നെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുന്മന്ത്രി വി എസ് ശിവകുമാർ പ്രതികരിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണത്തിന്റെ ഭാഗമായി ബാങ്ക് ലോക്കർ പരിശോധിച്ചതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ നിരപരാധിത്വം തെളിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്കറിന്റെ താക്കോൽ വിജിലൻസിന് നൽകാതിരുന്നത് മനഃപൂർവമാണെന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ല. അതിനെതിരെ ശക്തമായി മുന്നോട്ടുപോകുമെന്നും ശിവകുമാർ പറഞ്ഞു. ചില നിഗൂഢ ലക്ഷ്യങ്ങൾ വെച്ച് തനിക്ക് ജനങ്ങൾക്കിടയിലുള്ള പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

വിജിലൻസ് നിർദ്ദേശപ്രകാരം ബുധനാഴ്ച ബാങ്ക് അധികൃതർ ശിവകുമാറിന്റെ ലോക്കർ തുറന്നു കൊടുത്തിരുന്നു. താക്കോൽ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ലോക്കർ പൊളിച്ചാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇതുസംബന്ധിച്ചാണ് മുന്മന്ത്രിയുടെ പ്രതികരണം. അതേസമയം, ലോക്കർ ശൂന്യമാക്കിയത് സംബന്ധിച്ച് വിജിലൻസ് വിശദമായി അന്വേഷിക്കും. അന്വേഷണം ആരംഭിച്ച ശേഷമാണോ ലോക്കർ ശൂന്യമാക്കിയതെന്നാണ് വിജിലൻസിന്റെ അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP