Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റോയിസിന്റെ രണ്ടാം മധുവിധുവിന് മുമ്പേ ഒറ്റയ്ക്ക് ജീവിതം അടിച്ചു പൊളിക്കാൻ സ്‌കോട്ടിഷ് മലനിരകളിൽ ലാൻഡ് ചെയ്ത് റിമി ടോമി; ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ സുന്ദര കാഴ്‌ച്ചകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഗായിക: മലയാളികളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

റോയിസിന്റെ രണ്ടാം മധുവിധുവിന് മുമ്പേ ഒറ്റയ്ക്ക് ജീവിതം അടിച്ചു പൊളിക്കാൻ സ്‌കോട്ടിഷ് മലനിരകളിൽ ലാൻഡ് ചെയ്ത് റിമി ടോമി; ബ്രിട്ടന്റെ ഭാഗമായ സ്‌കോട്ടിഷ് ഹൈലാൻഡ്‌സിലെ സുന്ദര കാഴ്‌ച്ചകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ഗായിക: മലയാളികളുടെ പ്രിയപ്പെട്ട ഗായികയ്ക്ക് സോഷ്യൽ മീഡിയയുടെ കയ്യടി

സ്വന്തം ലേഖകൻ

ഗായിക റിമി ടോമിയുടെ മുൻ ഭർത്താവ് റോയിസ് കഴിഞ്ഞ ദിവസമാണ് മറ്റൊരു വിവാഹം കഴിച്ചത്.റിമി ടോമിയുമായുളാ്‌ള വിവാഹ ബന്ധം വേർ പിരിഞ്ഞ റോയ്‌സിന്റെ രണ്ടാം വിവാഹം ഒരു ഹോട്ടലിൽ വെച്ചണ് നടന്നത്. എന്നാൽ ഇപ്പോൾ റോയിസിന്റെ രണ്ടാം മധുവിധുവിന് മുമ്പേ ഒറ്റയ്ക്ക് ജീവിതം അടിച്ചു പൊളിക്കാൻ യൂറോപ്പിലേക്ക് പറന്നിരിക്കുകയാണ് റിമി ടോമി. ബ്രിട്ടന്റെ പ്രവിശ്യയായ സ്‌കോട്ടിഷ് മലനിരകളിലാണ് റിമി ടോമി ഇപ്പോഴുള്ളത്. യൂറോപ്പിലെ ഏറ്റവും മനോഹരമായ നഗരമാണ് ബ്രിട്ടനിലെ സ്‌കോട്ട്‌ലൻഡ്.

      View this post on Instagram

A post shared by Rimitomy (@rimitomy) on Feb 25, 2020 at 5:39am PST

സ്‌കോട്ട്‌ലന്റിലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിന്റെയും ആരാധകരുമായി അതിന്റ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിന്റെയും തിരക്കിലാണ് താരം. യാത്രയുടെ ചിത്രങ്ങൾ പതിവു പോലെ ഇൻസ്റ്റഗ്രാമിലൂടെ റിമി പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടത്തിയ മേഘാലയ യാത്രയുടെ ചിത്രങ്ങളും റിമി ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

സ്‌കോട്ടിഷ് മലനിരകളിൽ ലാൻഡ് ചെയ്തതിന്റെതക്കം നിരവധി ചിത്രങ്ങളാണ് റിമി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട ഗായികയുടെ ഫോട്ടോയ്ക്ക് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

      View this post on Instagram

A post shared by Rimitomy (@rimitomy) on Feb 25, 2020 at 8:03am PST

വലുപ്പം വച്ച് നോക്കുമ്പോൾ താരതമ്യേന ചെറുതാണെങ്കിലും ഇവിടുത്തെ കാഴ്ചകൾ കണ്ടു തീർക്കാൻ കുറച്ചു സമയം ഒന്നും പോരാ. നഗരങ്ങളും ദ്വീപുകളും പർവ്വതങ്ങളും മനോഹരമായ താഴ്‌വരകളും കൊട്ടാരസമാനമായ കെട്ടിടങ്ങളും എല്ലാം ചേർന്ന് കണ്ണിനു വിരുന്നൊരുക്കുന്ന ഈ രാജ്യത്തേക്കാണ് നടിയും ഗായികയുമായ റിമി ടോമിയുടെ ഏറ്റവും പുതിയ യാത്ര.

      View this post on Instagram

A post shared by Rimitomy (@rimitomy) on Feb 25, 2020 at 3:17am PST

സെലിബ്രിറ്റികളുടെ മാത്രമല്ല, ലോകസഞ്ചാരികളുടെയും സ്വപ്നനഗരമാണ് സ്‌കോട്ടലൻഡ്. ഇപ്പോൾ ഇവിടുത്തെ ഈ മനോഹരമായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുകയാണ് റിമി ടോമി.

      View this post on Instagram

A post shared by Rimitomy (@rimitomy) on Feb 25, 2020 at 2:39am PST

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP