Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യക്കാർ നാട്ടിലേക്ക്; എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കയറിയ സംഘം എത്തുക ഡൽഹിയിൽ

കൊറോണ വൈറസ്; ജപ്പാനിൽ പിടിച്ചിട്ട ആഡംബര കപ്പലിലെ ഇന്ത്യക്കാർ നാട്ടിലേക്ക്; എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കയറിയ സംഘം എത്തുക ഡൽഹിയിൽ

സ്വന്തം ലേഖകൻ

ടോക്യോ: കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസ് ആഡംബര കപ്പലിലെ വൈറസ് ബാധയില്ലാത്ത ഇന്ത്യക്കാർ നാട്ടിലേക്ക്. ഇന്ത്യൻ സംഘം എയർ ഇന്ത്യ വിമാനത്തിൽ കയറിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. പ്രത്യേക വിമാനത്തിൽ നാട്ടിലെത്തുന്ന ഇവർ ഡൽഹിയിലെക്കാവും പോവുക.

വൈറസ് ബാധയില്ലെന്ന് സ്വിരീകരിച്ച ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കപ്പലിലുള്ള രണ്ട് പേർക്ക് കൂടി വൈറസ് ബാധയുള്ളതായി പരിശോധനഫലം പുറത്തുവന്നിട്ടുണ്ട്. ഇതോടെ കപ്പലിലെ രോഗം ബാധിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 16 ആയി. ഇവരിൽ ആരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ പറഞ്ഞു. 132 ജീവനക്കാരും ആറ് യത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഫെബ്രുവരി മൂന്നുമുതൽ പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് ആഡംബര കപ്പലിൽ ഉണ്ടായിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP