Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാന സർക്കാരിന്റെ ഇന്ത്യ സ്‌കിൽസ് മത്സരം; കീർത്തിജയും കാർത്തിക്കും നേടിയത് ഒരുലക്ഷം രൂപയും സ്വർണമെഡലും

സംസ്ഥാന സർക്കാരിന്റെ ഇന്ത്യ സ്‌കിൽസ് മത്സരം; കീർത്തിജയും കാർത്തിക്കും നേടിയത് ഒരുലക്ഷം രൂപയും സ്വർണമെഡലും

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഇന്ത്യ സ്‌കിൽസ് മത്സരത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് സ്വർണമെഡലും ഒരു ലക്ഷം രൂപ വീതം സമ്മാനവും ലഭിച്ചു. കോട്ടയം സ്വദേശികളാണ്.ഇരുവരും. ചങ്ങനാശ്ശേരി ഗവ. എച്ച്.എസ്.എസ്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന കെ.കീർത്തിജ, പാലാ ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥി പി.എസ്.കാർത്തിക് എന്നിവർക്കാണ് പുരസ്‌കാരം. വിദ്യാർത്ഥികളിൽ നൈപുണി വികസനത്തിന്റെ ഭാഗമായി നടക്കുന്ന അഡീഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് പരിപാടിയിൽ സ്‌കൂൾകാലത്ത് പരിശീലനം നേടിയ ഇരുവരെയും തേടി അംഗീകാരം എത്തുക ആയിരുന്നു.

കീർത്തിജ അസാപ് തൃക്കൊടിത്താനം സെന്ററിൽ പ്രോഗ്രാം മാനേജർ ജെറിൻ രാജു തോമസിന്റെ കീഴിലാണ് പരിശീലനം നേടിയത്. ഇപ്പോൾ നീറ്റിന് പരിശീലനം നേടുകയാണ്. ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ എന്ന വിഭാഗത്തിലാണ് കുട്ടി സമ്മാനിതയായത്. ചങ്ങനാശ്ശേരി പട്ടത്തിമുക്ക് ആറാട്ടുചിറയിൽ എം വികരുണാകരന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരി ടി.കെ.സുജാതയുടെയും മകളാണ്.

കാർത്തിക് കാണക്കാരി ജി.എച്ച്.എസ്.എസ്. സെന്ററിലാണ് പരിശീലനം നേടിയത്. ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ എം.കെ.രമ്യയുടെ കീഴിൽ പരിശീലിച്ചാണ് കാർത്തിക് സമ്മാനം നേടിയത്. കാണക്കാരി കാർത്തികനിലയത്തിൽ എൻ.സുജാതയുടെ മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP