Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് അഞ്ചര ടൺ മയക്കുമരുന്ന്: കപ്പൽമാർഗം തുറമുഖത്തെത്തിച്ചത് വൈദ്യുതി കമ്പികളെന്ന വ്യാജേന; സംഭവത്തിൽ 70 വയസുകാരനടക്കം ആറ് പേർ പിടിയിലാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പൊലീസ്

ദുബായിലേക്ക് കടത്താൻ ശ്രമിച്ചത് അഞ്ചര ടൺ മയക്കുമരുന്ന്: കപ്പൽമാർഗം തുറമുഖത്തെത്തിച്ചത് വൈദ്യുതി കമ്പികളെന്ന വ്യാജേന; സംഭവത്തിൽ 70 വയസുകാരനടക്കം ആറ് പേർ പിടിയിലാകുമ്പോൾ ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ദുബായിൽ വൻ ലഹരി മരുന്ന് വേട്ട. സിറിയയിൽ നിന്ന് ദുബായിലേക്ക് കടത്തിയ അഞ്ചര ടൺ മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. കേസിൽ 70 വയസുകാരനടക്കം ആറ് പേർ അറസ്റ്റിലായി. ലോകത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടയാണിതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കണ്ടെയ്‌നറിൽ വൈദ്യുതി കമ്പനികളെന്ന വ്യാജേന കപ്പൽമാർഗം ജബൽഅലി തുറമുഖത്ത് എത്തിച്ച 1.8 ശതകോടി ദിർഹം വിലമതിക്കുന്ന കാപ്ടഗൺ ഗുളികകളാണ് ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധവിഭാഗം പിടിച്ചെടുത്തത്. പ്രായാധിക്യത്തിന്റെ ആനുകൂല്യങ്ങൾ കൈപറ്റിയിരുന്ന 70 കാരനാണ് കേസിലെ ഒന്നാം പ്രതി.

സിറിയയിലെ ലതാക്കിയയിൽ നിന്നാണ് വൈദ്യുതി കമ്പിയുടെ റീലിൽ ഒളിപ്പിച്ചനിലയിലാണ് ചരക്ക് ദുബൈയിലെത്തിച്ചത്. ജനുവരിയിൽ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 200 ലേറെ കണ്ടെയ്‌നറുകൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ പൊലീസ് നായയുടെ സഹായത്തോടെ ലഹരിമരുന്ന് അടങ്ങിയ കണ്ടെയ്‌നർ കണ്ടെത്തിയിരുന്നു. രണ്ടാഴ്ച ഇത് കൈപറ്റാൻ വരുന്നവർ പിന്നീട് നിരീക്ഷണത്തിലായിരുന്നു.

ആദ്യ കണ്ടെയ്‌നറിൽ തിരിച്ചറിയൽ അടയാളമിടാൻ എത്തിയ ഒന്നാം പ്രതിയും തൊട്ടുപിന്നാലെ കൈപറ്റാൻ വന്നവരും ഒന്നൊന്നായി പൊലീസിന്റെ പിടിയിലായി. അജ്മാനിലും ഷാർജയിലും നടത്തിയ റെയ്ഡിൽ കൂട്ടുപ്രതികളെും അറസ്റ്റ് ചെയ്തു. ലോകത്തെ തന്നെ വൻ ലഹരി മരുന്ന് വേട്ടകളിലൊന്നാണ് ഇതെന്ന് ദുബൈ പൊലീസിന്റെ മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂറി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP