Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സഹായം അഭ്യർത്ഥിച്ച പെൺകുട്ടിയെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ഓട്ടോ ഡ്രൈവർ ബലാത്സംഗത്തിനിരയാക്കി: സഹായത്തിനെത്തിയ യുവാക്കളും പീഡിപ്പിച്ചു; മണിക്കൂറുകൾക്കിടെ യുവതി നേരിട്ടത് ക്രൂര ബലാത്സംഗം

സഹായം അഭ്യർത്ഥിച്ച പെൺകുട്ടിയെ ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി ഓട്ടോ ഡ്രൈവർ ബലാത്സംഗത്തിനിരയാക്കി: സഹായത്തിനെത്തിയ യുവാക്കളും പീഡിപ്പിച്ചു; മണിക്കൂറുകൾക്കിടെ യുവതി നേരിട്ടത് ക്രൂര ബലാത്സംഗം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രണ്ട് മണിക്കൂറിനിടെ രണ്ട് സംഭവങ്ങളിലായി യുവതിയെ മൂന്ന് പേർ ബലാത്സംഗത്തിനിരയാക്കി. 19 വയസുകാരിയായ യുവതിയെ നവി മുംബൈയിലാണ് ഒരു ഓട്ടോഡ്രൈവർ അടക്കം മൂന്ന് പേർ പീഡനത്തിന് ഇരയാക്കിയത്. ബന്ധുക്കൾക്ക് ഒപ്പമായിരുന്ന യുവതിക്ക് ഫെബ്രുവരി 18 സബർബൻ ഗട്ട്‌ഘോപാറിൽ നിന്ന് ട്രെയിൻ കയറാൻ സാധിച്ചില്ല. എന്നാൽ മാതാപിതാകൾ പൊലീസിൽ വിവരം അറിയിച്ചിരുന്നു. അതേ സമയം, മറ്റൊരു ട്രെയിനിൽ 18ന് രാത്രി മുമ്പ്ര റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതി അവിടെ തന്നെ ഉറങ്ങി. അടുത്ത ദിവസം മറ്റൊരു ട്രെയിനിൽ യുവതി ദിവാ സ്റ്റേഷനിലെത്തി. കൈയിൽ കാശ് ഇല്ലാതായതോടെ അതിന് വേണ്ടി അവിടെ ഭിക്ഷക്കാരിയായ ഒരു സ്ത്രീ അവരുടെ മൂക്കുത്തി വിൽക്കാൻ സഹായം ചോദിച്ച് യുവതി സമീപിച്ചു. എന്നാൽ രാത്രി വരെ ശ്രമിച്ചെങ്കിലും മൂക്കുത്തി വിൽക്കാൻ സാധിച്ചില്ല.

സ്ഥലപരിചയം ഇല്ലാതായതോടെ ചോദിച്ച് അന്വേഷിച്ച് തുടർന്ന് വീണ്ടും ദിവാ റെയിൽവേ സ്റ്റേഷനിലേക്ക് പോകുവാനായി യുവതി ഓട്ടോ പിടിച്ചു. ഈ ഓട്ടോ ഡ്രൈവർ യുവതിയെ ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള ഒരു കെട്ടിടത്തിൽ കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ. യുവതിയുടെ വെള്ളി ആഭരണങ്ങളും മറ്റും ഇയാൾ മോഷ്ടിച്ച് ശേഷം യുവതിയെ ക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. ഇതിന് ശേഷം സമീപത്തെ സ്റ്റേഷനിലേക്ക് പോകാനായി സ്‌കൂട്ടറിൽ എത്തിയ രണ്ട് പേരോട് യുവതി സഹായം തേടി. യുവതിയെ സ്‌കൂട്ടറിൽ കയറ്റിയശേഷം ഗൻസോലിയിലെ വിജനമായ പ്രദേശത്തുകൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു. യുവതി നൽകിയ അടയാളങ്ങൾ വച്ച് പ്രതികളെ ഉടൻ പൊലീസ് പിടികൂടി. ഇവരെ 29 വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയതായി അധികൃതർ വ്യക്തമാക്കി..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP