Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചൈനയെ കാർന്ന് തിന്നുന്നതിനേക്കാൾ വേഗത്തിൽ കൊറോണ വൈറസ് ഓസ്ട്രേലിയയെ ബാധിക്കും; ചൈനക്കാരേക്കാൾ ഏറെപ്പേർ ഓസ്ട്രേലിയയിൽ മരിക്കും; സാർസിനേയും എബോളയേയും തോൽപ്പിച്ച കൊറോണയുടെ ഭീതിയുടെ നേർചിത്രങ്ങൾ പുറത്ത്

ചൈനയെ കാർന്ന് തിന്നുന്നതിനേക്കാൾ വേഗത്തിൽ കൊറോണ വൈറസ് ഓസ്ട്രേലിയയെ ബാധിക്കും; ചൈനക്കാരേക്കാൾ ഏറെപ്പേർ ഓസ്ട്രേലിയയിൽ മരിക്കും; സാർസിനേയും എബോളയേയും തോൽപ്പിച്ച കൊറോണയുടെ ഭീതിയുടെ നേർചിത്രങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ചൈനയിൽ നിന്നാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടതെങ്കിലും അവിടെ ഇതുവരെയായി 78,073 പേർക്ക് കൊറോണ ബാധിക്കുകയും 2715 പേർ മരിക്കുകയും ചെയ്തുവെങ്കിലും ഈ മഹാരോഗം ഓസ്ട്രേലിയയിൽ നടത്തുന്ന സംഹാരതാണ്ഡവം അതിനേക്കാൾ രൂക്ഷമായിരിക്കുമെന്ന ഞെട്ടിപ്പിക്കുന്ന മുന്നറിയിപ്പ് പുറത്ത് വന്നു. അതായത് ഇത് പ്രകാരം ചൈനയെ കാർന്ന് തിന്നുന്നതിനേക്കാൾ വേഗത്തിൽ കൊറോണ വൈറസ് ഓസ്ട്രേലിയയെ ബാധിക്കുമെന്നാണ് പ്രവചനം. ഇത് പ്രകാരം ചൈനക്കാരേക്കാൾ ഏറെപ്പേർ ഓസ്ട്രേലിയയിൽ മരിക്കുമെന്നുറപ്പാണ്. സാർസിനേയും എബോളയേയും തോൽപ്പിച്ച കൊറോണയുടെ ഭീതിയുടെ നേർചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

ഓസ്ട്രേലിയയിൽ ചൈനയിലേതിനേക്കാൾ വയോജനങ്ങളുടെ എണ്ണം കൂടുതലായതാണ് ഇതിന് പ്രധാന കാരണം.കൊറോണ ബാധിച്ച് മരിച്ചവരിൽ കൂടുതലും പ്രായമായവരാണെന്നതും ഓസ്ട്രേലിയയിലെ മരണനിരക്ക് വർധിപ്പിക്കുന്നതിനുള്ള സാധ്യതയേറ്റുന്നുണ്ട്. മുതിർന്ന ബയോ സെക്യൂരിറ്റി എക്സ്പർട്ടും യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയിൽസിലെ കിർബി ഇൻസ്റ്റിറ്റ്യൂട്ടിലെ ഹെഡ് ഓഫ് ബയോസെക്യൂരിറ്റിയുമായ പ്രഫ. റെയ്ന മാക്ലിന്റിറെയാണ് ഈ മുന്നറിയിപ്പുയർത്തിയിരിക്കുന്നത്. ചൈനയിലെ വുഹാനിൽ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കൊറോണ പ്രായമായവരെ കൂടുതലായി ബാധിക്കുന്നതിന് പ്രധാന കാരണം അവരുടെ പ്രതിരോധ സംവിധാനം വളരെ ദുർബലമായതിനാലാണെന്നും തെളിഞ്ഞ കാര്യമാണ്.

അക്കാരണത്താൽ ഓസ്ട്രേലിയയിലെ വയോജനങ്ങളെ ഈ കൊലയാളി വൈറസ് അതിവേഗം കൊന്നൊടുക്കുമെന്ന ആശങ്കയാണിപ്പോൾ ശക്തമായിരിക്കുന്നത്. അതിനാൽ ചൈനയിലേതിനേക്കാൾ കൊറോണ മരണസംഖ്യ ഓസ്ട്രേലിയയിൽ സ്വാഭാവികമായും വർധിക്കുമെന്നുറപ്പാണ്. നിലവിൽ ഓസ്ട്രേലിയൻ ജനസംഖ്യയിൽ 16 ശതമാനത്തോളം പേർ 65 വയസിന് മേൽ പ്രായമുള്ളവരാണ്. എന്നാൽ ചൈനയിൽ ഈ പ്രായത്തിലുള്ളവർ ജനസംഖ്യയുടെ വെറും ഒമ്പത് ശതമാനം മാത്രമാണ്. എന്നിട്ട് പോലും ഇതുവരെയായി ചൈനയിൽ 2715 പേരാണ് കൊറോണ കാരണം മരണപ്പെട്ടിരിക്കുന്നത്.

കൊറോണ നിലവിൽ ഓസ്ട്രേലിയയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ അവിടങ്ങളിലെ പ്രായമായ നിരവധി പേർ ഹോസ്പിറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റുകളിൽ പ്രവേശിപ്പിക്കപ്പെടുമെന്നാണ് റെയ്ന കടുത്ത മുന്നറിയിപ്പേകുന്നത്. പ്രായമായവരെ ഈ രോഗം കൂടുതലായി ബാധിക്കുന്നതിനാൽ ഓസ്ട്രേലിയയിൽ മരണസംഖ്യ വർധിക്കുമെന്ന് അവർ മാധ്യമങ്ങളോട് ആവർത്തിച്ച് വെളിപ്പെടുത്തുന്നു. കൊറോണ ഓസ്ട്രേലിയിയൽ പടരുന്നതിനെ തുടർന്ന് ഹോസ്പിറ്റലുകൾക്ക് മേലുള്ള സമ്മർദം വർധിക്കുമെന്നും എക്സ്പർട്ടുകൾ മുന്നറിയിപ്പേകുന്നു.

ഈ ഒരു സാഹചര്യത്തിൽ കൊറോണ ബാധിതരെ കാണാൻ അടുത്ത ബന്ധുക്കളെ പോലും അനുവദിക്കില്ലെന്നും രോഗികളെ കർക്കശമായ രീതിയിൽ ഐസൊലേഷനിൽ പാർപ്പിക്കുമെന്നുമാണ് ഓസ്ട്രേലിയയിലെ ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസറായ പോൾ കെല്ലി വ്യക്തമാക്കിയിരിക്കുന്നത്.നിലവിൽ 23 പേർക്കാണ് ഓസ്ട്രേലിയയിൽ കൊറോണ ബാധിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഇവരുടെ സംഖ്യ വർധിക്കുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ദ്ധർ ഉയർത്തിയിരിക്കുന്നത്.

മരണസംഖ്യയിൽ സാർസിനേയും എബോളയേയും തോൽപ്പിച്ച് കൊറോണയുടെ സംഹാരതാണ്ഡവം

നിലവിൽ സാർസ്, എബോള, മെർസ് എന്നീ മഹാരോഗങ്ങളെ തോൽപ്പിച്ചാണ് കൊറോണ മരണം വിതച്ച് ലോകമെമ്പാടും പടർന്ന് പിടിക്കുന്നതെന്ന് വെളിപ്പെടുത്തുന്ന പുതിയ വീഡിയോ ആനിമേഷൻ പുറത്ത് വന്നു. ഫെബ്രുവരി 12നാണ് പ്രൊഡക്ഷൻ കമ്പനിയായ അബാകാബ ഇത് സംബന്ധിച്ച വീഡിയോ ആനിമേഷൻ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. മേൽപ്പറഞ്ഞ രോഗങ്ങളുടെ വ്യാപനവും കൊറോണയുടെ വ്യാപനവും ഈ ആനിമേഷനിൽ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ആദ്യം കൊറോണ എബോള, സാർസ്, സ്വിനെ ഫ്ലൂ എന്നിവയേക്കാൾ സാവധാനത്തിലായിരുന്നു പടർന്നിരുന്നത്.

എന്നാൽ രോഗം പൊട്ടിപ്പുറപ്പെട്ട് 41ാം ദിവസം എബോള ബാധിച്ചത് 243 പേർക്കായിരുന്നു. മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം അഥവാ മെർസ് 41ാം ദിനം ബാധിച്ചത് 182 പേർക്കും സ്വിനെ ഫ്ലൂ ബാധിച്ചത് 520 പേർക്കും സാർസ് ബാധിച്ചത് 3600 പേർക്കുമായിരുന്നു. എന്നാൽ പൊട്ടിപ്പുറപ്പെട്ട് 41 ദിനമായപ്പോഴേക്കും എബോള ലോകമാകമാനം ബാധിച്ചത് അതായത് ഫെബ്രുവരി 12ന് കൊറോണ ബാധിതരുടെ എണ്ണം 41,700ആയാണ് കുതിച്ചുയർന്നിരിക്കുന്നതെന്ന് ഈ ആനിമേഷൻ വെളിപ്പെടുത്തുന്നു.

ചൈനയിൽ നിന്നും കൊറോണ അതിവേഗമാണ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്നിരിക്കുന്നതെന്നാണ് മുൻ ചീഫ് മെഡിക്കൽ ഓഫീസർ ഫോർ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP