Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പടയോട്ടം തുടരുന്നു: അവസാന പന്തിൽ ന്യൂസിലന്റിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ; ആവേശകരമായ മൽസരത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ മറികടന്നത് നാല് റൺസിന്; വെടിക്കെട്ട് ബാറ്റിങ് റെക്കോർഡുമായി ഷഫാലി വർമയുടെ മുന്നേറ്റം

വനിത ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ പടയോട്ടം തുടരുന്നു: അവസാന പന്തിൽ ന്യൂസിലന്റിനെ തോൽപിച്ച് ഇന്ത്യ സെമിയിൽ; ആവേശകരമായ മൽസരത്തിൽ കരുത്തരായ ന്യൂസിലാൻഡിനെ മറികടന്നത് നാല് റൺസിന്; വെടിക്കെട്ട് ബാറ്റിങ് റെക്കോർഡുമായി ഷഫാലി വർമയുടെ മുന്നേറ്റം

മറുനാടൻ മലയാളി ബ്യൂറോ

മെൽബൻ : തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ച് ഇന്ത്യ ട്വിന്റി20 വനിതാ ലോകകപ്പ് സെമി ഫൈനലിൽ. അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മൂന്ന് റൺസിനാണ് ഇന്ത്യ കിവീസിനെ തോൽപിച്ചത്. ആദ്യം ബാറ്റിംങിനിറങ്ങിയ ഇന്ത്യ 8ന് 133 റൺസെടുത്തു ന്യൂസിലന്റിന്റെ മറുപടി 6ന്129ൽ അവസാനിച്ചു. ഒരിക്കൽ കൂടി ഓപണർ ഷഫാലി വർമ ഫോം തെളിയിച്ചതോടെ ഇന്ത്യക്ക് മികച്ച തുടക്കമാണ് ന്യൂസിലന്റിനെതിരെ ലഭിച്ചത്. 34 പന്തിൽ നിന്നാണ് ഷഫാലി 46 റൺ അടിച്ചത്. ആസ്ട്രേലിയക്കും(29) ന്യൂസിലന്റിനുമെതിരെ(39)യും ഷഫാലി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റൺ വന്നില്ലെങ്കിലും പിന്നീട് മെൽബണിലെ പിച്ചിൽ 134 മികച്ച സ്‌കോറാണെന്ന് കിവീസ് ബാറ്റിംങിലൂടെ തെളിയിച്ചു. 

കിവീസിന്റെ ആദ്യ മൂന്നു വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായതോടെ അവർ 3ന് 34എന്ന നിലയിലെത്തി. പിന്നീട് മാഡി ഗ്രീൻ 23 പന്തിൽ 24), കാത്തി മാർട്ടിൻ(28പന്തിൽ 25) എന്നിവർക്കൊപ്പം അമേലിയ കെറിന്റെ(19 പന്തിൽ 34) ബാറ്റിംങും അവരെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചു. അവസാന രണ്ട് ഓവറിൽ 34 റൺ വേണ്ടിയിരുന്നു ന്യൂസിലന്റിന് ജയിക്കാൻ. മുൻ മത്സരങ്ങളിൽ എതിരാളികളെ കറക്കിയ ഇന്ത്യൻ സ്പിന്നർ പൂനം യാദവിന്റെ അവസാന ഓവറിൽ കെർ അടിച്ചെടുത്തത് 18 റൺസായിരുന്നു. ഇതോടെ വിജയലക്ഷ്യം അവസാന ഓവറിൽ 16 റൺ എന്നായി മാറി. അവസാന ഓവർ എറിയാനെത്തിയ ശിഖ പാണ്ഡെയെ ഹാർലി ജെൻസൺ ബൗണ്ടറിയോടെയാണ് സ്വീകരിച്ചത്. അവസാന രണ്ട് പന്തിൽ കിവീസ് ജയത്തിന് വേണ്ടിയിരുന്നത് എട്ട് റൺ. കെർ ആദ്ദയ പന്ത് ബൗണ്ടറി പായിച്ചു. നിർണ്ണായക പന്ത് യോർകർ എറിഞ്ഞ പാണ്ഡെ കിവീസിനെ ഒരു ലെഗ്ബൈയിൽ ഒതുക്കി രണ്ടാം റണ്ണിനോടിയ ഹാർലിയെ റൺ ഔട്ടാക്കുകയും ചെയ്തു.

അതേസമയം, വെടിക്കെട്ട് ബാറ്റിങിലൂടെ മിന്നും ജയം കാഴ്ചവെക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യൻ വനിതാ ടീമിലെ ഷഫാലി വർമയെന്ന 16-കാരിയാണ് ആ വിശേഷണം നേടിയെടുക്കുന്നതും. ഇപ്പോഴിതാ ആ വിശേഷണത്തിന് അടിവരയിടുന്ന ഒരു റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. വനിതാ ട്വന്റി 20 ലോകകപ്പിൽ ന്യൂസീലൻഡിനെ നാലു റൺസിന് തോൽപ്പിച്ച് ഇന്ത്യ സെമിയിലെത്തിയ മത്സരത്തിലെ താരമായത് ഷഫാലിയായിരുന്നു. വെറും 34 പന്തിൽ നിന്ന് മൂന്നു സിക്സും നാലു ഫോറുമടക്കം 46 റൺസെടുത്ത ഷഫാലിയുടെ മികവിലാണ് ഇന്ത്യ കിവീസിനെതിരേ ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഒരു അപൂർവ റെക്കോഡും ഈ 16-കാരി സ്വന്തമാക്കിയിരിക്കുകയാണ്. 29, 39, 46 എന്നിങ്ങനെയാണ് ഈ ടൂർണമെന്റിൽ ഷഫാലിയുടെ സ്‌കോറുകൾ. അതായത് മൂന്ന് മത്സരങ്ങളിൽ നിന്ന് അടിച്ചുകൂട്ടിയത് 114 റൺസ്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 172.72. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഇത്രയും ഉയർന്ന സ്‌ട്രൈക്ക്‌റേറ്റിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഷഫാലിയെ തേടിയെത്തുന്നതും.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP