Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാട്‌സ് ആപ്പിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശം; ഇളവൂരിൽ നിന്ന് കാണാതായ ആറുവയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ഇളമ്പള്ളൂർ പൊലീസ്; കുട്ടിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസും അഗ്നിശമനസേനയും; ദേവനന്ദയെ കാണാതാകുന്നത് മാതാവ് വീട്ടിൽ തുണിയലക്കുന്ന സമയത്ത്; സമീപത്തെ ആറിലും തിരച്ചിൽ; വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടിയെന്ന് പൊലീസിന്റെ മുന്നറിയിപ്പും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഇളവൂരിൽ കാണാതായ കുട്ടിയെ കിട്ടിയെന്ന് വ്യാജ പ്രചരണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രചരണം. വിദേശത്ത് നിന്നുപോലും നിരവധി പേരാണ് വ്യാജവാർത്ത വിശ്വസിച്ച് കുട്ടിയെ കിട്ടിയെന്ന സന്ദേശം പ്രചരിപ്പിക്കുന്നത്.ഇന്നു രാവിലെ പത്ത് മണിയോടെ വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന വാക്കനാട് സരസ്വതി വിദ്യാനികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും ഇളവൂർ, ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ മകൾ ദേവനന്ദ(6)യെ കാണാതാകുന്നത്. കുട്ടിക്കായി പൊലീസും ഫർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്.

അമ്മ തുണികഴുകി നിൽക്കുകയായിരുന്ന നേരം വീട്ടിനുള്ളിൽ കുട്ടിയുണ്ടായിരുന്നു. ജനലരികിൽ നിന്ന് മാതാവുമായി കുട്ടി സംസാരിക്കുകയായിരുന്നു. തുണി വിരിക്കാൻ പോയി തിരികെ എത്തിയപ്പോൾ കുട്ടിയെ കാണാനില്ലെന്നാണ് മാതാവ് പൊലീസിന് മൊഴിനൽകിയത്. .വീടിന്റെ വാതിലും പാതി തുറന്ന നിലയിലായിരുന്നു. തുടർന്ന് അയൽപ്പക്കത്തും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് പൊലീസിനെ അറിയിക്കുന്നത്.

വീടിനു സമീപത്തെ ഇളവൂർ ആറിലാണ് ഇപ്പോൾ ഫയർ ആൻഡ് റെസ്‌ക്യുവിലെ സ്‌കൂബാ ടീം തെരച്ചിൽ നടത്തുന്നത്. ഇവിടെ മുമ്പ് മണലൂറ്റ് കേന്ദ്രമായതിനാൽ വലിയ ആഴമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.ഇളവൂർ സരസ്വതി വിദ്യാനഗർ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദേവ നന്ദ. സംഭവമറിഞ്ഞ് നാട്ടുകാരും പരിസര പ്രദേശങ്ങളിൽ അന്വേഷണം നടത്തുന്നുണ്ട്.

സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. പൊലീസും അന്വേഷണം ഊർജ്തമാക്കി. അതേ സമയം സോഷ്യൽ മീഡിയ വഴി കുട്ടിയെ കാണാനില്ലെന്ന സന്ദേശം ലഭിച്ചതോടെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലേക്ക് വിളിയെത്തി. അതേസമയം കുട്ടിയെ കണ്ടെത്താനായില്ലെന്നത് സംബദ്ധിച്ച സത്യാവസ്ഥ പൊലീസ് തന്നെയാണ് വ്യക്തമാക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP