Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹം കഴിഞ്ഞ് ഏഴ് വർഷമായപ്പോൾ ഭർത്താവിന് മറ്റ് സ്ത്രീകളോട് അടുപ്പം: ആദ്യ അവിഹിത ബന്ധം സീരിയലിൽ അഭിനയിക്കുന്നതിനിടെ; നടിയുമായി കഴിയുന്നത് ലിവിങ് ടുഗതർ ബന്ധത്തിൽ ഇതിൽ കുട്ടിയും; രണ്ടാമത്തെ നടിയുമായി തെറ്റി പിരിഞ്ഞത് മറ്റൊരാളുമായി അടുപ്പത്തിലെന്ന് പറഞ്ഞ്; വിവാഹമോചന ഹർജിയുമായി ഭാര്യ കോടതിയിൽ

വിവാഹം കഴിഞ്ഞ് ഏഴ് വർഷമായപ്പോൾ ഭർത്താവിന് മറ്റ് സ്ത്രീകളോട് അടുപ്പം: ആദ്യ അവിഹിത ബന്ധം സീരിയലിൽ അഭിനയിക്കുന്നതിനിടെ; നടിയുമായി കഴിയുന്നത് ലിവിങ് ടുഗതർ ബന്ധത്തിൽ ഇതിൽ കുട്ടിയും; രണ്ടാമത്തെ നടിയുമായി തെറ്റി പിരിഞ്ഞത് മറ്റൊരാളുമായി അടുപ്പത്തിലെന്ന് പറഞ്ഞ്; വിവാഹമോചന ഹർജിയുമായി ഭാര്യ കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: 1995 മുതൽ നടനായ ഭർത്താവിൽ നിന്നും അകന്ന് കഴിയുന്ന ഭാര്യ വിവാഹമോചന ഹർജിയുമായി കോടതിയിലെത്തി. ഭർത്താവിന് നടിമാരുമായുള്ള അവിഹിത ബന്ധമാണ് വേർപിരിയാനുള്ള കാരണമെന്നും, അതിൽ ഒരു നടിയിൽ ഭർത്താവിനൊരു കുഞ്ഞുണ്ടെന്നും ഇവർ ആരോപിക്കുന്നു. മുതിർന്ന നടൻ രഘുബർ യാദവിന്റെ ഭാര്യ പൂർണ്ണിമ ഖാർഗെയാണ് ഗുരുതര ആരോപണനങ്ങളുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. 32 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാനാണ് ഇവരുടെ തീരുമാനം.

നടിയും സംവിധായികയുമായ നന്ദിത ദാസുമായി ബന്ധം പുലർത്തിയിരുന്നെന്നും മറ്റൊരു നടിയായ റോഷ്നി അക്രേജയുമായുള്ള അടുപ്പത്തിൽ ഒരു കുട്ടിയുണ്ടെന്നും പൂർണ്ണിമ ആരോപിക്കുന്നു. രോഷ്നിയുമായി ലിവിങ് ടുഗതർ ബന്ധമാണെന്നും ഇതിൽ 14 വയസ്സുള്ള മകനുണ്ടെന്നും രഘുബീർ തന്നെ കോടതിയിൽ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞു ഏഴു വർഷമായപ്പോൾ ഭർത്താവ് മറ്റു സ്ത്രീകളുമായി അടുപ്പം വച്ച് പുലർത്താൻ തുടങ്ങിയത്. ആദ്യത്തെ ബന്ധം ഒരു സീരിയലിൽ അഭിനയിക്കുന്നതിനിടെയായിരുന്നെന്നും ഇവർ പറയുന്നു

മറ്റൊരാളുമായി അടുപ്പത്തിലായെന്ന കാരണം പറഞ്ഞാണ് നന്ദിത ദാസ് അകന്നു പോയത്. പോരെങ്കിൽ മറ്റു പലരും രഘുവിന്റെ സ്വഭാവത്തെപ്പറ്റി ഇവർക്ക് സൂചന നൽകിയിരുന്നതായും പൂർണ്ണിമ ആരോപിക്കുന്നു. അക്കാരണത്താലാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കാതെ പോയതെന്നും പൂർണ്ണിമയുടെ വാദം. സഹ നടിയുമായി 1995ൽ ആരംഭിച്ച ശാരീരിക ബന്ധത്തോടെയാണ് തുടക്കമെന്നും പൂർണിമ സംശയം പ്രകടിപ്പിക്കുന്നു. വിവാഹമോചനത്തോടൊപ്പം ജീവനാംശമായി 10 കോടി രൂപ നഷ്ടപരിഹാരം പൂർണ്ണിമ ആവശ്യപ്പെട്ടിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP