Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കയിലെ മദ്യ ഉത്പാദന കേന്ദ്രത്തിൽ വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു; സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്കയിലെ മദ്യ ഉത്പാദന കേന്ദ്രത്തിൽ വെടിവെപ്പ്; 6 പേർ കൊല്ലപ്പെട്ടു; സംഭവത്തെ അപലപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ; അമേരിക്കയിലെ മദ്യ ഉത്പാദന കേന്ദ്രത്തിലുണ്ടായ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വാഷിങ്ടണിലെ മോൽസൺ കൂർസ് പ്ലാന്റിലെ മില്ലർ ബ്രൂവറിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിന് ശേഷം അക്രമി സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. വാഷിങ്ടണിലെ മിൽവോകി സ്വദേശിയായ 51കാരനാണ് വെടിവെപ്പ് നടത്തിയത്. ആക്രമണത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ല. നട്ടുച്ച സമയമായതിനാൽ കമ്പനിയിൽ തൊഴിലാളികൾ ധാരാളമുണ്ടായിരുന്നു. ആക്രമണം നടത്തിയശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു. സംഭവത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അപലപിച്ചു.

മിൽവൗക്കീ നഗരത്തിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന 160 വർഷം പഴക്കമുള്ള ലോകത്തിലെ വലിയ മദ്യ ഉൽപാദന കേന്ദ്രമാണ് മില്ലർ ബ്രൂവറി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. നൂറുകണക്കിന് ജീവനക്കാരാണ് കമ്പനിയിൽ ആ സമയം ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തരായ തൊഴിലാളികൾ ചിതറിയോടുകയായിരുന്നു. വിസ്‌കോൺസിൻ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട വെടിവയ്‌പ്പാണ് ഇതെന്നും ആറ് പേർ മരണമടഞ്ഞതായി മിൽവാക്കി പൊലീസ് മേധാവി അൽഫോൻസോ മൊറേൽസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP