Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളുകൾ തന്നെപ്പോലെ ജേമോഫോബ് ആയാൽ വൈറസ് ബാധയെ എളുപ്പത്തിൽ പ്രതിരോധിക്കാം; വൈറ്റ് ഹൗസിലെ പത്രസമ്മേളനത്തിൽ ഉപദേശവുമായി ട്രംപ്; താൻ ഇടക്കിടെ കൈകൾ കഴുകാറുണ്ടെന്നും അടുത്ത് നിന്ന് ആരെങ്കിലും തുമ്മിയാൽ താൻ മാറി നില്ക്കുമെന്നും ട്രംപിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

വൈറ്റ് ഹൗസ്: ആളുകൾ തന്നെപ്പോലെ ജേമോഫോബ് ആയാൽ വൈറസ് ബാധയെ എളുപ്പത്തിൽ പ്രതിരോധിക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജേമോഫോബിയ (കീടാണുക്കളോടുള്ള അമിതഭയം) എന്നത് സ്വഭാവവൈകല്യമാണെന്ന് ഡോക്ടർമാർ പറയുന്നതെങ്കിലും തന്റെ ഈ ശീലം ഉള്ളവർക്ക് വൈറസ് ബാധയെ പ്രതിരോധിക്കാൻ കഴിയുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു.

വൈറ്റ് ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് ട്രംപ് വൃത്തിയെക്കുറിച്ച് സംസാരിച്ചത്.നിരന്തരമായി കൈകഴുകുക, ശുചിത്വം പാലിക്കുക. പൊതുസ്ഥലങ്ങളിലെ കൈവരികൾ ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക ഇതെല്ലാം നല്ല ശീലങ്ങളാണ്. താൻ ഇടക്കിടെ കൈകൾ കഴുകാറുണ്ടെന്നും അടുത്ത് നിന്ന് ആരെങ്കിലും തുമ്മിയാൽ താൻ മാറി നില്ക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ ട്രംപ് തന്റെ ഒരു അനുഭവവും പങ്കുവെച്ചു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരാൾ തന്നെ കാണാനെത്തി. സുഖമാണോ എന്ന് താൻ അയാളോട് അന്വേഷിച്ച ശേഷം ഞങ്ങൾ പരസ്പരം ആശ്ലേഷിച്ചു. ഞാൻ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു നിങ്ങൾക്ക് സുഖം തന്നെയാണോ എന്ന്. അപ്പോൾ തനിക്ക് കഠിനമായ പനി ഉണ്ടെന്നായിരുന്നു മറുപടി. എന്നിട്ടും അദ്ദേഹം തന്നെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തു. ഉടൻ തന്നെ താൻ അദ്ദേഹത്തോട് അനുവാദം ചോദിച്ചുകൊണ്ട് അകത്തേക്ക് പോയി. കൈകൾ വൃത്തിയായി കഴുകി- ട്രംപ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP