Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സർവകലാശാലയിലെ ഇടത് യൂണിയന്റെ സമ്മേളനത്തിൽ പങ്കെടുക്കാൻ ഹാജർ; രാവിലെയും വൈകീട്ടും രജിസ്റ്ററിൽ ഒപ്പിട്ട് സമ്മേളനത്തിൽ പങ്കെടുത്തോളാനും നിർദ്ദേശം; ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടി വിവാദ ഉത്തരവിറക്കി എം.ജി സർവകലാശാല; വീഴ്ച പറ്റിയെങ്കിൽ പരിശോധിക്കുമെന്ന് വൈസ് ചാൻസിലറും; വിദ്യാർത്ഥികൾ പോസ്റ്റായതോടെ വിശദീകരണവുമായി യൂണിയനും രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വിവാദ നടപടിയുമായി വീണ്ടും എം.ജി സർവകലാശാല. ജോലിസമയത്ത് ഉദ്യോഗസ്ഥർക്ക് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി നൽകികൊണ്ട് സർവകലാശാല പുറത്തിറക്കിയ ഉത്തരവാണ് വിവാദത്തിലായിരിക്കുന്നത്. ഇടതുസംഘടനയായ എംപ്ലോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനാണ് അനുമതി നൽകിയത്. സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെയും വൈകീട്ടും ഹാജർ വെക്കുവാനും അനുമതി നൽകിയിട്ടുണ്ട്.

സർവകലാശാലയിലെ ഇടതുയൂണിയന്റെ സമ്മേളനമാണ് വ്യാഴാഴ്ച കോട്ടയത്ത് നടക്കുന്നത്. ഇതിൽ അംഗങ്ങൾക്ക് പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു വിവാദ ഉത്തരവ് എം.ജി.സർവകലാശാല പുറത്തിറക്കിയത്. രാവിലെയും വൈകീട്ടും രജിസ്റ്ററിൽ ഒപ്പുവെച്ചുകൊണ്ട് സമ്മേളനത്തിൽ പങ്കെടുക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഡ്യൂട്ടി സമയത്ത് ഇത്തരം സമ്മേളനങ്ങൾ നടത്തരുത് എന്നുള്ള ചർച്ചകൾ നേരത്തെ നടന്നിരുന്നു. അവധി ദിനങ്ങളിലേക്ക് ഇത്തരം സമ്മേളനങ്ങൾ മാറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ സാഹചര്യം നിലനിൽക്കുമ്‌ബോഴാണ് ഭരണാനുകൂല സംഘടനയ്ക്ക് വേണ്ടി ഇത്തരത്തിൽ വിവാദ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇങ്ങനെയൊരു കീഴ്‌വഴക്കം സർവകലാശാലയിൽ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നാണ് ഇതര സംഘടനാനേതാക്കൾ പറയുന്നത്.

സമ്മേളനത്തിൽ അംഗങ്ങൾ പങ്കെടുക്കാൻ പോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി സർവകലാശാലയിലെത്തിയ വിദ്യാർത്ഥികൾ ബുദ്ധിമുട്ടിലായി. എന്നാൽ മതിയായ ജീവനക്കാരെ വിവിധ ഓഫീസുകളിൽ വിന്യസിച്ച ശേഷമാണ് ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി അംഗങ്ങളെ വിളിച്ചതെന്നാണ് യൂണിയൻ നൽകുന്ന വിശദീകരണം. ഏതായാലും ഇക്കാര്യം പരിശോധിക്കുമെന്ന് വൈസ് ചാൻസലർ സാബുതോമസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP