Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു; ലോകമെമ്പാട് നിന്നും സമ്മാനങ്ങളം ഫേസ് മാസ്‌കുകളും അയച്ച് തന്നവർക്കും നന്ദി;' ജാക്കി ചാൻ കൊറോണ ബാധിതനെന്ന വാർത്തകൾക്ക് പിന്നാലെ സ്‌നേഹം പങ്കുവെച്ച് എത്തിയത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

'നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു; ലോകമെമ്പാട് നിന്നും സമ്മാനങ്ങളം ഫേസ് മാസ്‌കുകളും അയച്ച് തന്നവർക്കും നന്ദി;' ജാക്കി ചാൻ കൊറോണ ബാധിതനെന്ന വാർത്തകൾക്ക് പിന്നാലെ സ്‌നേഹം പങ്കുവെച്ച് എത്തിയത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ

മറുനാടൻ ഡെസ്‌ക്‌

ലോകമെമ്പാടുമുള്ള ആരാധകരുടെ ആശങ്കക്ക് വിരമാമിട്ട് ഒടുവിൽ ജാക്കി ചാൻ തന്നെ രംഗത്തെത്തി. തനിക്ക് കൊറോണ ബാധ ഉണ്ടായില്ലെന്ന് താരം വ്യക്തമാക്കിയത് ഫേസ്‌ബുക്കിലൂടെയാണ്. കൊറോണ ബാധിതനല്ലെന്ന് മാത്രമല്ല, നീരീക്ഷണത്തിൽ പോലുമല്ലെന്നും ജാക്കി ചാൻ ഫേസ്‌ബുക്കിൽ കുറിച്ചു. എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദിയുണ്ട്. താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ചാൻ ഫേസ്‌ബുക്കിൽ കുറിച്ചു.

'എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി നിരവധി ആളുകൾ സന്ദേശങ്ങൾ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹം കാണുമ്പോൾ സന്തോഷം തോന്നുന്നു. ലോകം മുഴുവനുള്ള എന്നെ സ്‌നേഹിക്കുന്ന ആരാധകർ സ്‌പെഷൽ സമ്മാനങ്ങളും അയയ്ക്കുകയുണ്ടായി. അയച്ചു തന്നെ ഫേസ് മാസ്‌കുകൾക്കു നന്ദി. ആ സമ്മാനങ്ങളെല്ലാം ഇതുമായി ബന്ധപ്പെട്ട് വിഷമിക്കുന്ന ആളുകൾക്ക് നൽകാൻ എന്റെ ടീമിനോട് അറിയിച്ചിട്ടുണ്ട്.'ജാക്കി പറഞ്ഞു.

സൂപ്പർ ആക്ഷൻ താരം ജാക്കി ചാൻ കൊറോണ ബാധിച്ച് നിരീക്ഷണത്തിലാണെന്നായിരുന്നു വാർത്ത പ്രചരിച്ചത്. കുറച്ചു പൊലീസുകാർ ഹോങ്കോങിൽ പാർട്ടി നടത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വ്യാജ പ്രചാരണം തുടങ്ങുന്നത്. പിന്നീട് അതേ പൊലീസുകാരിൽ 59 പേരെ കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതിലൊരു പൊലീസ് ഉദ്യോഗസ്ഥന് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ജാക്കി ചാനും സുഹൃത്തുക്കളും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാർത്തകൾ വന്നു. ഇതേ തുടർന്ന് ജാക്കി ചാനും കൊറോണ വൈറസ് ബാധയുടെ നിരീക്ഷണത്തിലാണെന്നായി. സംഭവം വലിയ വാർത്തയായതോടെ വിശദീകരണവുമായി ജാക്കി ചാൻ തന്നെ രംഗത്ത് വരികയായിരുന്നു. എന്തായാലും നടന്റെ വെളിപ്പെടുത്തലോടെ ആരാധകരുടെ ആശങ്കയും അകന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP