Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രാണൻ പിടയുന്ന വേദനയുമായി ആശുപത്രികൾ തോറും കയറി ഇറങ്ങി എങ്കിലും എല്ലാവരും ഒര സ്വരത്തിൽ പറഞ്ഞത് കണ്ണിൽ കാൻസർ എന്ന്; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റി മീറ്റർ വലുപ്പമുള്ള മരക്കൊമ്പിൻ കഷണം

പ്രാണൻ പിടയുന്ന വേദനയുമായി ആശുപത്രികൾ തോറും കയറി ഇറങ്ങി എങ്കിലും എല്ലാവരും ഒര സ്വരത്തിൽ പറഞ്ഞത് കണ്ണിൽ കാൻസർ എന്ന്; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റി മീറ്റർ വലുപ്പമുള്ള മരക്കൊമ്പിൻ കഷണം

സ്വന്തം ലേഖകൻ

കോഴിക്കോട്: പ്രാണൻ പിടയുന്ന വേദനയുമായാണ് 67കാരൻ ആശുപത്രികൾ തോറും കയറി ഇറങ്ങിയത്. കണ്ണിൽ കുത്തുന്ന വേദനയ്ക്ക് പരിഹാരം തേടി വയാനാട്ടിലെ ആശുപത്രികൾ മുഴുവൻ കയറി ഇറങ്ങി എങ്കിലും പല ആശുപത്രികളും ഒരേ പോലെ പറഞ്ഞത് കണ്ണിൽ കാൻസറാണെന്നാണ്. എന്നാൽ എത്ര കടിച്ചമർത്തിയിട്ടും വേദന സഹിക്കാനാവാതെ ആശുപത്രികൾ തോറും കയറിയ വൃദ്ധന്റെ കണ്ണിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് മൂന്നര സെന്റീമീറ്റർ നീളമുള്ള മരക്കഷ്ണം.

83 ദിവസമാണ് അതിശക്തമായ വേദനയും രോഗഭീതിയുമായി ഈ വൃദ്ധൻ കഴിച്ചു കൂട്ടിയത്. ഒടുവിൽ ഇന്നലെ കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്‌ക്കൊടുവിൽ പുറത്തെത്തിയത് മൂന്നര സെന്റീ മീറ്റർ വലുപ്പമുള്ള മരക്കൊമ്പിൻ കഷണം. മരക്കമ്പു തറച്ചുകയറിയതാണെന്നറിയാതെയാണ് വയനാട് പുൽപള്ളി സ്വദേശിയാണ് വേദന സഹിച്ച് ആശുപത്രികൾ കയറിയിറങ്ങിയത്.

ഡിസംബറിൽ ഇയാൾ മരച്ചില്ലയിലേക്കു വീണിരുന്നു. കണ്ണിനു താഴെ മരക്കൊമ്പ് കുത്തി മുറിഞ്ഞെങ്കിലും മരക്കഷണം ഉള്ളിൽ കയറിയ കാര്യം ഇയാൾ അറിഞ്ഞില്ല. കാൻസറാണെന്ന സംശയ പ്രകാരം പലയിടങ്ങളിൽ നിന്നും ബയോപ്‌സി ടെസ്റ്റിനു പോലും നിർദേശിക്കുകയുണ്ടായി.

ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. വിശദമായ പരിശോധനയ്ക്കായി ചീഫ് സർജൻ ഡോ. ലൈലാ മോഹൻ രോഗിയെ സ്‌കാനിങ്ങിനു വിധേയനാക്കി. അനീസ്‌തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും പങ്കെടുത്തു. രോഗിക്കു കാഴ്ചയ്ക്ക് തകരാറൊന്നും സംഭവിച്ചില്ലെന്നും ഇത്തരത്തിൽ ഒരു സംഭവം ആദ്യമായാണെന്നും ഡോക്ടർമാർ പറഞ്ഞു. പല ആശുപത്രികളിൽ നിന്നും കാൻസറാണെന്നു പറഞ്ഞ് ഇദ്ദേഹത്തെ മടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP