Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് ഇന്നലെ മൂന്നിടങ്ങളിലായി ഷോക്കേറ്റ് മരിച്ചത് നാലു പേർ; തൃശൂരിൽ രണ്ടുസ്ത്രീകൾ മരിച്ചത് പൊട്ടിവീണ വൈദ്യുതകമ്പിയിൽ തട്ടി: ആലപ്പുഴയിലും കണ്ണൂരിലും ഓരോ കെ.എസ്.ഇ.ബി. ജീവനക്കാർ മരിച്ചത് കൃത്യ നിർവ്വഹണത്തിനിടെ ഷോക്കേറ്റ്

സംസ്ഥാനത്ത് ഇന്നലെ മൂന്നിടങ്ങളിലായി ഷോക്കേറ്റ് മരിച്ചത് നാലു പേർ; തൃശൂരിൽ രണ്ടുസ്ത്രീകൾ മരിച്ചത് പൊട്ടിവീണ വൈദ്യുതകമ്പിയിൽ തട്ടി: ആലപ്പുഴയിലും കണ്ണൂരിലും ഓരോ കെ.എസ്.ഇ.ബി. ജീവനക്കാർ മരിച്ചത് കൃത്യ നിർവ്വഹണത്തിനിടെ ഷോക്കേറ്റ്

സ്വന്തം ലേഖകൻ

തൃശൂർ: സംസ്ഥാനത്ത് ഇന്നലെ ഷോക്കേറ്റ് നാലുപേർ മരിച്ചു. ആലപ്പുഴയിലും കണ്ണൂരിലും ഓരോ കെ.എസ്.ഇ.ബി. ജീവനക്കാരും തൃശ്ശൂർ മൂർക്കനാട് പൊട്ടിവീണ വൈദ്യുതകമ്പിയിൽ തട്ടി രണ്ടുസ്ത്രീകളുമാണ് മരിച്ചത്.

മൂർക്കനാട് പാടത്ത് പുല്ലരിഞ്ഞുകൊണ്ടിരുന്ന പാലക്കാട് നെന്മാറ മുടപ്പുള്ളി സ്വദേശി തെക്കുഞ്ചേരി വീട്ടിൽ കിട്ടുവിന്റെ ഭാര്യ കുഞ്ച (66), പാലക്കാട് തെക്കുഞ്ചേരി സ്വദേശി കടംക്കോട് വീട്ടിൽ പളനിമലയുടെ ഭാര്യ ദേവു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി. സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനിയർ സുരേഷ് അറിയിച്ചു.

വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടത്തവേയാണ് കെ.എസ്.ഇ.ബി. മാവേലിക്കര ഓഫീസിലെ വർക്കർ ഷോക്കേറ്റ് മരിച്ചത്. ചേർത്തല എഴുപുന്ന എരമല്ലൂർ കരിക്കാനംശേരി കമൽഹാസനാണ് (46) ഷോക്കേറ്റത്. റോഡിൽ തലയടിച്ചുവീണ കമൽഹാസനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കണ്ണൂർ തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്രചിറയ്ക്കുസമീപം പഴയ വൈദ്യുതി കമ്പികൾ മാറ്റുന്നതിനിടെയാണ് പട്ടുവം മംഗലശ്ശേരിയിലെ പി.പി. രാജീവന് (42) ഷോക്കേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP