Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മകളെ അച്ഛൻ പീഡിപ്പിച്ചെന്ന് വനിതാ സെല്ലിൽ പരാതി നൽകി; പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെ അമ്മയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് പോക്‌സോ കോടതി

മകളെ അച്ഛൻ പീഡിപ്പിച്ചെന്ന് വനിതാ സെല്ലിൽ പരാതി നൽകി; പരാതി വ്യാജമെന്ന് കണ്ടെത്തിയതോടെ അമ്മയ്‌ക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട് പോക്‌സോ കോടതി

സ്വന്തം ലേഖകൻ

പത്തനംതിട്ട: മകളെ പീഡിപ്പിച്ചെന്നു കാട്ടി അമ്മ പിണങ്ങി താമസിക്കുന്ന ഭർത്താവിനെതിരെ പരാതി നൽകി. പോക്‌സോ ആക്ട് പ്രകാരം പിതാവിനെതിരെ കേസ് എടുത്ത് അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് അമ്മയുടെ പരാതി വ്യാജമെന്ന്. ഇതോടെ പെൺകുട്ടിയുടെ അമ്മയ്‌ക്കെതിരെ കേസ് എടുക്കാൻ പോക്‌സോ കോടതിയുടെ ഉത്തരവിട്ടു.

കുട്ടിയുടെ മാതാവ് ഭർത്താവിനും ഭർത്താവിന്റെ സുഹൃത്തിനുമെതിരെയാണ് വനിതാ സെല്ലിൽ വ്യാജ പരാതി നൽകിയത്. എന്നാൽ കുട്ടികളെ ചോദ്യം ചെയ്തതോടെ പരാതി വ്യാജമെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കുടുംബ കലഹത്തെ തുടർന്ന് വ്യാജപ്പരാതി നൽകിയ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോക്‌സോ കോടതി ഇതോടെ ഉത്തരവിട്ടു.

2016 മാർച്ച് മുതൽ പന്തളം സ്വദേശികളായ ദമ്പതികൾ വേർപിരിഞ്ഞാണ താമസം. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. രണ്ട് പെൺമക്കളിൽ ഒരാൾ അച്ഛനൊപ്പവും രണ്ടാമത്തെയാൾ അമ്മയ്ക്ക് ഒപ്പവുമാണ് താമസിച്ചുവന്നത്. എന്നാൽ ഭർത്താവിനോട്് ഉള്ളിൽ അടങ്ങാത്ത പക സൂക്ഷിച്ച യുവതി ഭർത്താവും സുഹൃത്തും രണ്ടു മക്കളെയും പീഡിപ്പിച്ചെന്നു കാട്ടി വനിതാ സെല്ലിൽ പരാതി നൽകുകയായിരുന്നു.

അമ്മയുടെ കൂടെ താമസിച്ച മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പന്തളം പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. എന്നാൽ അച്ഛന്റെ ഒപ്പം താമസിച്ച കുട്ടി പീഡിപ്പിച്ചതായി മൊഴി കൊടുത്തില്ല. അമ്മയുടെ കൂടെ താമസിച്ചുവന്ന കുട്ടിയെ വിസ്തരിച്ചതോടെ വ്യാജ ആരോപണം ഉന്നയിച്ച് പോക്‌സോ നിയമം ദുരുപയോഗം ചെയ്തതായി കോടതി കണ്ടെത്തുകയായിരുന്നു. അമ്മയുടെ സഹോദരന്റെ വിരോധം തീർക്കാനാണ് സുഹൃത്തിനെക്കൂടി കേസിൽ ഉൾപ്പെടുത്തിയതെന്നും കണ്ടെത്തി. പ്രതികൾ കുറ്റക്കാരല്ലെന്നു കണ്ട പോക്‌സോ കോടതി ജഡ്ജി സാനു എസ്.പണിക്കർ ഇരുവരെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP