Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത സാമ്പത്തിക പ്രതിസന്ധി; സൗദി അറേബ്യയിലെ സ്വകാര്യകമ്പനികളിൽ ജോലി ചെയ്യുന്ന 8,400 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ ഒരുന്നു: ജോലി നഷ്ടമായതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നവരിൽ നൂറു കണക്കിന് മലയാളികളും

കടുത്ത സാമ്പത്തിക പ്രതിസന്ധി; സൗദി അറേബ്യയിലെ സ്വകാര്യകമ്പനികളിൽ ജോലി ചെയ്യുന്ന 8,400 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ ഒരുന്നു: ജോലി നഷ്ടമായതോടെ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നവരിൽ നൂറു കണക്കിന് മലയാളികളും

സ്വന്തം ലേഖകൻ

റിയാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം സൗദി അറേബ്യയിലെ സ്വകാര്യകമ്പനികളിൽ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള 8,400 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ ഒരുന്നു. ഇവരിൽ നൂറു കണക്കിന് മലയാളികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരും ഉണ്ട്. ജോലി പ്രതിസന്ധിയിലായതോടെ ഇവരെല്ലാം കൂട്ടത്തോടെ സ്വദേശത്തേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

ജോലി നഷ്ടമായതോടെ നാട്ടിലേക്ക് മടങ്ങാൻ ഇവർ മാനവവിഭവശേഷി മന്ത്രാലയത്തോട് ഫൈനൽ എക്സിറ്റ് വിസയ്ക്ക് അപേക്ഷിച്ചതായി സൗദി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തികപ്രതിസന്ധിമൂലം മുന്നോട്ടുപോകാൻകഴിയാതെ പ്രയാസത്തിലായ കമ്പനികളിൽ ജോലിചെയ്യുന്നവരാണ് ഇവരിലധികവും. യുക്തമായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്ന് മാനവവിഭവശേഷി മന്ത്രാലയം റിയാദ് ഘടകം ഡയറക്ടർ അബ്ദുൽകരീം അസീരി അറിയിച്ചു.

തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളവും സ്വദേശത്തേക്ക് പോകാനുള്ള വിമാനടിക്കറ്റുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാനും മറ്റു നിയമപരമായ നടപടിക്രമങ്ങൾക്കുമായി അതാത് എംബസികളുമായി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, വിദേശതൊഴിലാളികളുടെ സാമ്പത്തിക, താമസസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി അവർ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ ഉദ്ദേശിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP