Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മകളെ കാണാനില്ലെന്ന വിവരം ഒമാനിൽ ഇരുന്ന് അച്ഛൻ ഉൾക്കൊണ്ടത് പൊട്ടിക്കരച്ചിലുമായി; മസ്‌കറ്റിൽ നിന്ന് ഇന്ന് നാട്ടിൽ പറന്നെത്തുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാർത്ത; കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബ വീട്ടിൽ പ്രവാസിയുടെ ഭാര്യ എത്തിയത് പ്രസവ ശുശ്രൂഷകൾക്കായി; ദേവനന്ദയെ കാണാതാകുന്നത് അമ്മൂമ്മ തൊഴിലുറപ്പ് പണിക്കും അപ്പൂപ്പൻ ജോലിക്കും പോയപ്പോൾ; വാക്കനാട് സ്വരസ്വതി വിദ്യാപീഠത്തിലെ ഡാൻസുകാരിയായ മിടുമിടുക്കിയുടെ മരണം കേട്ട് ഞെട്ടി കേരളം

മകളെ കാണാനില്ലെന്ന വിവരം ഒമാനിൽ ഇരുന്ന് അച്ഛൻ ഉൾക്കൊണ്ടത് പൊട്ടിക്കരച്ചിലുമായി; മസ്‌കറ്റിൽ നിന്ന് ഇന്ന് നാട്ടിൽ പറന്നെത്തുന്ന അച്ഛനെ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാർത്ത; കുടവട്ടൂരിലെ സ്വന്തം വീട്ടിൽ നിന്ന് ഇളവൂരിലെ കുടുംബ വീട്ടിൽ പ്രവാസിയുടെ ഭാര്യ എത്തിയത് പ്രസവ ശുശ്രൂഷകൾക്കായി; ദേവനന്ദയെ കാണാതാകുന്നത് അമ്മൂമ്മ തൊഴിലുറപ്പ് പണിക്കും അപ്പൂപ്പൻ ജോലിക്കും പോയപ്പോൾ; വാക്കനാട് സ്വരസ്വതി വിദ്യാപീഠത്തിലെ ഡാൻസുകാരിയായ മിടുമിടുക്കിയുടെ മരണം കേട്ട് ഞെട്ടി കേരളം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ചിരിച്ചുകൊണ്ട് അമ്മയ്ക്കരികിൽ ചേർന്നിരിക്കുന്ന അവളുടെ ചിത്രത്തിനായുള്ള കാത്തിരിപ്പില് വെറുതെയായി. കൊല്ലത്തെ ഇളവൂരുകാരെ ഞെട്ടിച്ച് ദേവനന്ദയുടെ മരണത്തിന് സ്ഥിരീകരണം. കണ്ണനല്ലൂർ പൊലീസ് തുടങ്ങിയ കുട്ടിക്ക് വേണ്ടിയുള്ള തെരച്ചിൽ കേരളമാകെ ഏറ്റെടുത്തിരുന്നു. ഇത് വെറുതെയായി എന്ന് മലയാളി തിരിച്ചറിയുകയായിരുന്നു. ദേവനന്ദയുടെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെ മൃതദേഹം പൊങ്ങി.

കുട്ടിയെ കാണാതായ വിവരം കാട്ടുതീ പോലെ പടർന്നതോടെ ഇളവൂരും പരിസരവും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. സോഷ്യൽ മീഡിയയിലും പകൽ മൊത്തം ദേവനന്ദയെ കാണാതായി എന്ന സന്ദേശം പ്രവഹിച്ചു. പ്രമുഖർ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് സന്ദേശം ഷെയർ ചെയ്തത്. അങ്ങനെ മലയാളികളെല്ലാം തെരച്ചിലിന്റെ ഭാഗമായി. പ്രതീക്ഷയെല്ലാം അസ്തമിക്കുന്ന തരത്തിൽ മൃതദേഹം പുഴയിൽ പൊങ്ങി. വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് ഇളവൂരിലെ പ്രദീപ്-ധന്യ ദമ്പതിമാരുടെ മകൾ ദേവനന്ദയെ വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെ കാണാതായത്. വാക്കനാട് സരസ്വതി വിദ്യാപീഠം വിദ്യാർത്ഥിനിയാണ് ദേവനന്ദ.

ദേവനന്ദയുടെ തിരോധാനം കാട്ടുതീ പോലെ പടർന്നിരുന്നു. ഈ സമയം ഒമാനിൽ ജോലിയിലായിരുന്നു അച്ഛൻ. വീട്ടിൽ നിന്ന് മകളെ കാണാനില്ലെന്ന് അറിഞ്ഞ പ്രദീപിനെ നിയന്ത്രിക്കാൻ സഹ ജീവനക്കാർക്ക് കഴിഞ്ഞില്ല. തേങ്ങുന്ന മനസ്സുമായി അച്ഛൻ പ്രദീപ് കുമാർ മസ്‌കത്തിൽ നിന്ന് ഇന്ന് നാട്ടിലെത്തും. അപ്പോൾ കാത്തിരിക്കുന്നത് മകളുടെ വിയോഗ വാർത്തയാണ്. പ്രസവ ശുശ്രൂഷകൾക്കായാണ് ധന്യ കുടവട്ടൂരിലെ സ്വന്തം വീട്ടിൽനിന്ന് ഇളവൂരിലെ കുടുംബവീട്ടിലെത്തിയത്. അച്ഛൻ മോഹനൻപിള്ളയ്ക്കും അമ്മ രാധാമണിയമ്മയ്ക്കും ഒപ്പമായിരുന്നു താമസം. വ്യാഴാഴ്ച രാവിലെ രാധാമണി തൊഴിലുറപ്പ് ജോലികൾക്കും മോഹനൻപിള്ള ജോലിക്കായി പുറത്തേക്കും പോയ സമയത്താണ് കുട്ടിയെ കാണാതാകുന്നത്.

കുട്ടികളെ വീട്ടിലാക്കിയ ശേഷം മുറ്റത്ത് തുണി കഴുകുകയായിരുന്ന അമ്മ ധന്യ തിരിച്ചെത്തിയപ്പോഴാണ് ദേവനന്ദയെ കാണാതായതായി അറിയുന്നത്. ഉടനെ അയൽവീടുകളിലും ബന്ധുവീടുകളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. നാട്ടുകാരിൽനിന്ന് വിവരം അറിഞ്ഞെത്തിയ നെടുമ്പന പഞ്ചായത്ത്അംഗം ഉഷ കണ്ണനല്ലൂർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ഉടൻ തന്നെ വിവരം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയശേഷം സ്ഥലത്തെത്തി വ്യാപകമായ അന്വേഷണം ആരംഭിച്ചു. മറ്റു സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബസുകളിലും റെയിൽവേ സ്റ്റേഷനുകളിലും തെരച്ചിൽ നടത്തി.

കൊല്ലത്തുനിന്ന് എത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയുടെ വീടിന് നൂറുമീറ്റർ അകലെയുള്ള പള്ളിമൺ ആറ്റിൽ പരിശോധന നടത്തിയിരുന്നു. പൊലീസിന്റെ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തെരച്ചിൽ വിഫലമായതോടെ വൈകിട്ട് ആറോടെ ഫയർഫോഴ്സ് സംഘം പരിശോധന നിർത്തി മടങ്ങി. പൊലീസ് സംഘം പരിസര പ്രദേശത്തെ ഒഴിഞ്ഞ സ്ഥലങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധന നടത്തി. സമീപത്തെ കിണറുകളും പൊലീസ് പരിശോധിച്ചു. ദേവനന്ദയുടെ വീട്ടിൽ നിന്നിറങ്ങിയ പൊലീസ് നായ മണം പിടിച്ച് ആറ്റിന് തീരത്തുകൂടെ പൊന്തക്കാട്ടിലേക്കാണ് ആദ്യം പോയത്. തുടർന്ന് ആറ്റിനക്കരയിലേക്കും വള്ളക്കടവ് എന്ന ആറ്റിന്റെ ഭാഗത്തേക്കും പോയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. എന്നാൽ ഇന്ന് രാവിലെയോടെ മൃതദേഹം പൊങ്ങുകയായിരുന്നു.

വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ദേവനന്ദ ബുധനാഴ്ച സ്‌കൂൾ വാർഷികാഘോഷത്തിലെ ഡാൻസ് മത്സരങ്ങളിലും പങ്കെടുത്തിരുന്നു. സ്‌കൂളിന് വ്യാഴാഴ്ച അവധിയായിരുന്നു. അതുകൊണ്ടായിരുന്നു വീട്ടിൽ നിന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP