Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്വാഡൻ ബെയിൽസ് ഡിസ്‌നി ലാൻഡിലേക്ക് പോകുന്നില്ല; ആ മൂന്ന് കോടി രൂപ സന്നദ്ധ പ്രവർത്തനത്തിന് നൽകുമെന്ന് വ്യക്തമാക്കി ക്വാഡന്റെ അമ്മ

ക്വാഡൻ ബെയിൽസ് ഡിസ്‌നി ലാൻഡിലേക്ക് പോകുന്നില്ല; ആ മൂന്ന് കോടി രൂപ സന്നദ്ധ പ്രവർത്തനത്തിന് നൽകുമെന്ന് വ്യക്തമാക്കി ക്വാഡന്റെ അമ്മ

സ്വന്തം ലേഖകൻ

ലോകം ഒരു പോലെ നെഞ്ചിലേറ്റിയ കുരുന്നണ് ഓസ്‌ട്രേലിയയിലെ ക്വാഡൻ ബെയിൽസ്. 'എന്നെ ഒന്നു കൊന്നു തരൂ' എന്നുള്ള ആ ഒമ്പതു വയസ്സുകാരന്റെ ആ കരച്ചിൽ അത്ര പെട്ടന്നൊ്ന്നും മറക്കാൻ ആർക്കും കഴിയുകയുമില്ല. ഉയരക്കുറവിന്റെ പേരിൽ സഹപാഠികളുടെ പരിഹാസം കേട്ടുമടുത്ത് ക്വാഡന്റെ കണ്ണീര് പടർന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലാവുകയും പിന്നാലെ അവന് പിന്തുണയുമായി ആയിരക്കണക്കിനു ആളുകൾ രംഗത്തെത്തുകയുമായിരുന്നു.

ക്വാഡനെ സാമ്പത്തികമായി പിന്തുണയ്ക്കാനും നിരവധിപേർ മുന്നോട്ടുവന്നിരുന്നു. യു.എസ്. കൊമേഡിയൻ ബ്രാഡ് വില്യംസാണ് 'ഗോ ഫണ്ട് മി' എന്ന പേജിലൂടെ ക്വാഡനു വേണ്ടി ധനസമാഹരണം ആരംഭിച്ചത്. ക്വാഡന്റെ വീഡിയോ കണ്ടതിനു പിന്നാലെയായിരുന്നു ഇത്. ക്വാഡനെയും അമ്മ യരാക്കയെയും ഡിസ്നിലാൻഡിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ധനസമാഹാരണം.എന്നാൽ, തനിക്കു ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തികസഹായം സന്നദ്ധപ്രവർത്തനത്തിന് സംഭാവന ചെയ്യാനൊരുങ്ങുകയാണ് ക്വാഡനും അമ്മയും.

ബ്രാഡ് വില്യംസ് തുടങ്ങിവെച്ച സഹായ നിധിയിലേക്ക് 475,000 യു.എസ്. ഡോളർ അതായത് ഏകദേശം മൂന്നുകോടി നാൽപ്പതുലക്ഷത്തോളം രൂപ വന്നുചേരുകയും ചെയ്തു. എന്നാൽ, ക്വാഡനും അമ്മയും ഡിസ്നിലാൻഡിലേക്ക് പോകുന്നില്ലെന്നും പകരം ആ തുക സന്നദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും ക്വാഡന്റെ ആന്റി ഓസ്ട്രേലിയയിലെ എൻ.ഐ.ടി.വി. ന്യൂസിനോടു പ്രതികരിച്ചു.

ഞങ്ങൾക്ക് ഡിസ്നി ലാൻഡിൽ പോകണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ അതിനേക്കാൾ നല്ലത്, ബുള്ളിയിങ് വിധേയരായവരുടെ സമൂഹത്തിന് ഈ പണം കൊണ്ട് ഗുണമുണ്ടാകുന്നതാണ് നല്ലതെന്നാണ് ക്വാഡന്റെ അമ്മ യരാക്കയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP