Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇത്തിക്കരയാറ്റിൽ രാവിലെ പൊങ്ങിയത് ദേവനന്ദയുടെ മൃതദേഹം തന്നെ; ശരീരത്തിലുണ്ടായിരുന്നത് കുട്ടിയെ കാണാതായപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ; കണ്ടെത്തിയത് ഇളവൂരിലെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെ മാത്രമുള്ള പള്ളിമൺ ആറിൽ; കേരളത്തിന്റെ പ്രാർത്ഥന വെറുതെയാക്കി കൊച്ചു മിടുക്കിയുടെ മരണം സ്ഥിരീകരിച്ച് പൊലീസ്; ദേവനന്ദയുടേതു കൊലപാതകമോ അതോ അബദ്ധത്തിലുണ്ടായ അപകടമോ? അന്വേഷണം കരുതലോടെ തുടങ്ങാൻ പൊലീസ്; മലയാളിയെ കരയിച്ച് ദേവനന്ദയുടെ മരണ വാർത്ത

ഇത്തിക്കരയാറ്റിൽ രാവിലെ പൊങ്ങിയത് ദേവനന്ദയുടെ മൃതദേഹം തന്നെ; ശരീരത്തിലുണ്ടായിരുന്നത് കുട്ടിയെ കാണാതായപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ; കണ്ടെത്തിയത് ഇളവൂരിലെ വീട്ടിൽ നിന്ന് 70 മീറ്റർ അകലെ മാത്രമുള്ള പള്ളിമൺ ആറിൽ; കേരളത്തിന്റെ പ്രാർത്ഥന വെറുതെയാക്കി കൊച്ചു മിടുക്കിയുടെ മരണം സ്ഥിരീകരിച്ച് പൊലീസ്; ദേവനന്ദയുടേതു കൊലപാതകമോ അതോ അബദ്ധത്തിലുണ്ടായ അപകടമോ? അന്വേഷണം കരുതലോടെ തുടങ്ങാൻ പൊലീസ്; മലയാളിയെ കരയിച്ച് ദേവനന്ദയുടെ മരണ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം: കൊല്ലം ഇളവൂരിൽ കാണാതായ ഏഴുവയസ്സുകാരിയുടെ മൃതദേഹം ദേവനന്ദയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയിൽ നിന്ന് കണ്ടെത്തിയത് ദേവനന്ദയുടേതാണെന്ന് സിഐ വിമൽകുമാർ സ്ഥിരീകരിച്ചു. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് പെട്ടെന്ന് ദേവനന്ദരയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. ഇത്തരിക്കരയാറ്റിലെ കൈവഴിയിലാണ് മൃതദേഹം പൊങ്ങിയത്.

നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയിൽ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുൻഭാഗത്തുള്ള ഹാളിൽ ഇരിക്കുകയായിരുന്നു. പിന്നീട് കേരളം മുഴുവൻ തെരച്ചിലിലായി. തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാൽ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുൻഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് ഉടൻ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

ഏറ്റവും ഒടുവിൽ ദേവനന്ദ ധരിച്ചിരുന്ന വസ്ത്രങ്ങളാണ് മൃതദേഹത്തിൽ ഉണ്ടായിരുന്നത്. ഇതെല്ലാം പരിശോധിച്ചാണ് ദേവനന്ദയുടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇന്നലെ ഈ സ്ഥലങ്ങളിൽ എല്ലാം പൊലീസ് പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡിലെ പട്ടിയും മണം പിടിച്ച് ഈ ഭാഗത്ത് ഓടിയെത്തിയിരുന്നു. എന്നാൽ ദേവനന്ദയെ കണ്ടെത്താനായില്ല. പക്ഷേ ഇന്ന് രാവിലെ ഏഴരയോടെ പെട്ടെന്ന് മൃതദേഹം പൊങ്ങി വന്നു. ഇതോടെ കാത്തിരിപ്പ് വിഫലമായി. ദേവനന്ദയുടെ വിയോഗം പൊലീസും സ്ഥിരീകരിച്ചു. ഇനി കേസ് അന്വേഷണത്തിലേക്ക് പൊലീസ് കടക്കും. എങ്ങനെയാണ് കുട്ടി പുഴയിൽ വീണത് എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാകും അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP