Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരുമോ? ഹോങ്കോങിൽ കൊറോണ രോഗിയായ യുവതി വളർത്തുന്ന പോമറേനിയൻ നായയിലും വൈറസ് ബാധ സ്ഥിരീകരിച്ചു; ഐസൊലേറ്റ് ചെയ്ത നായയെ 14 ദിവസം നിരീക്ഷിക്കും

കൊറോണണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരുമോ? ഹോങ്കോങിൽ കൊറോണ രോഗിയായ യുവതി വളർത്തുന്ന പോമറേനിയൻ നായയിലും വൈറസ് ബാധ സ്ഥിരീകരിച്ചു; ഐസൊലേറ്റ് ചെയ്ത നായയെ 14 ദിവസം നിരീക്ഷിക്കും

സ്വന്തം ലേഖകൻ

ഹോങ്കോങ്: കൊറോണണ വൈറസ് മനുഷ്യരിൽ നിന്നും മൃഗങ്ങളിലേക്കും പകരുമോ? പുതിയ ഒരു ആശങ്കയിലാണ് ലോകം. ഹോങ്കോങിൽ കൊറോണ രോഗിയായ യുവതി വളർത്തുന്ന പോമറനിയൻ നായയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതാണ് ഇത്തരം ഒരു ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. പോമറേനിയൻ പട്ടിയിൽ കൊറോണ വൈറസ് പിടിപെട്ടതായി മൃഗഡോക്ടർമാർ കണ്ടെത്തി.

കൊറോണ രോഗിയായ പട്ടിയുടെ ഉടമസ്ഥയിൽ നിന്നാണ് പട്ടിക്കും കൊറോണ പിടികൂടിയതെന്നാണ് കരുതുന്നത്. അതേസമയം മനുഷ്യരിൽനിന്നും മൃഗങ്ങളിലേക്ക് ഈ രോഗം പകരുമോ എന്നതിന് തെളിവില്ല. പട്ടിയുടെ ഉടമയായ യോൻ ചോ ഹൂവേയ്ക്ക് കൊറോണ വൈറസ് പിടിപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പട്ടിക്കും വൈറസ് ബാധ പിടിപെട്ടതായി കണ്ടെത്തിയത്.
പട്ടി പുറമേ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും അസുഖ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പട്ടിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും ഹോങ്കോങിലെ അഗ്രിക്കൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

അതേസമയം വളർത്ത് മൃഗങ്ങൾക്ക് കോവിഡ് 19 ബാധ ഉണ്ടാകുമോ എന്നോ അവരിൽ നിന്നും മനുഷ്യരിലേക്ക് അസുഖ ബാധ പകരുമോ എന്നതിനും തെളിവുകൾ ഒന്നും അഗ്രിക്കൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റിന് ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി. അതേസമയം ഈ പോമറേനിയൻ നായയിൽ മാത്രമാണ് ഹോങ്കോങിൽ അസുഖ ബാധ കണ്ടെത്തിയിട്ടുള്ള ഒരേ ഒരു വളർത്ത് മൃഗം.14 ദിവസത്തേക്ക് പട്ടിയെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. വൈറസ് ബാധ ഉറപ്പാക്കും വരെ നിരന്തരം പരിശോധനകൾ നടത്താനാണ് സർക്കാർ തീരുമാനം.

വളർത്തുമൃഗങ്ങൾ ഉള്ളവർ ഇതിനാൽ തന്നെ ശ്രദ്ധിക്കണമെന്നും അവരുമായി ഇടപെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ കൈകഴുകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. വളർത്ത് മൃഗങ്ങളുമായി സമ്പർക്കം പുലർത്തുമ്പോൾ മാസ്‌ക് ഉപയോഗിക്കുയും വേണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വളർത്ത് മൃഗത്തിൽ ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP