Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇതുവരെ വോട്ടു ചെയ്യാനെത്തിയത് 21 ശതമാനത്തോളം പേർ; ആറ് ലക്ഷത്തിലധികം ആക്ടീവ് അംഗങ്ങളുള്ള സംഘടനയിൽ വോട്ട് ചെയ്തത് 1.26 ലക്ഷം പേർ മാത്രം

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഇതുവരെ വോട്ടു ചെയ്യാനെത്തിയത് 21 ശതമാനത്തോളം പേർ; ആറ് ലക്ഷത്തിലധികം ആക്ടീവ് അംഗങ്ങളുള്ള സംഘടനയിൽ വോട്ട് ചെയ്തത് 1.26 ലക്ഷം പേർ മാത്രം

സ്വന്തം ലേഖകൻ

കൊച്ചി: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ താൽപ്പര്യം നശിച്ച് അംഗങ്ങൾ. മൊബൈൽ ആപ്പ് വഴി നടത്തിയ തിരഞ്ഞെടുപ്പിൽ ഇതുവരെ 21 ശതമാനത്തോളം അംഗങ്ങൾ മാത്രമാണ് വോട്ടു ചെയ്യാനെത്തിയത്. അതായത് 1.26 ലക്ഷത്തോളം പേർ മാത്രമാണ് ഇതുവരെ വോട്ട് ചെയ്തത്. ആറു ലക്ഷത്തിലധികം ആക്ടീവ് അംഗങ്ങളാണ് സംഘടനയിൽ ഉള്ളത്. എന്നാൽ വോട്ടെടുപ്പിൽ പങ്കുചേരാൻ ആരു വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല.

സംസ്ഥാന പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റുമാരുടെയും തസ്തികകൾ മാറ്റി നിർത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. അതെല്ലാം സമവായത്തിലൂടെ നിർണയിക്കുന്നതിനായി മാറ്റി വെച്ചിരിക്കുകയാണ്. ബാക്കിയുള്ള സ്ഥാനങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടനയുടെ ഈ നയമാണ് യൂത്തന്മാരെ വോട്ട് ചെയ്യുന്നതിൽ നിന്നും പിന്നോട്ട് അടിച്ചിരിക്കുന്നതെന്ന് വ്യക്തം.

സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അസംബ്ലി മണ്ഡലം പ്രസിഡന്റ് എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് എറണാകുളം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ മാത്രമാണ് തിരഞ്ഞെടുപ്പുണ്ടായത്. ബാക്കി എല്ലായിടത്തും സമവായമായതിനാൽ തിരഞ്ഞെടുപ്പിൽനിന്ന് ഒഴിവാക്കി. 64 നിയോജകമണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരം നടക്കുന്നത്. ബാക്കിയിടങ്ങളിൽ സമവായമായി. സമവായവും തെരഞ്ഞെടുപ്പും ഒരുമിക്കുന്ന ഒരു പ്രക്രീയയിൽ നിന്നും ഇതോടെ ഭൂരിഭാഗം അംഗങ്ങളും വിട്ടു നിൽക്കുകയാണ്.

നേതൃത്വം മുകൾതട്ടിൽ ധാരണയിലെത്തിയതോടെ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അംഗങ്ങൾക്ക് താത്പര്യമില്ലാതായി. അംഗങ്ങളെ ചേർക്കാൻ കാട്ടിയ താത്പര്യം അവരെക്കൊണ്ട് വോട്ടു ചെയ്യിക്കുന്ന കാര്യത്തിൽ ഗ്രൂപ്പ് നേതൃത്വം കാട്ടിയില്ല. അതിനാലാണ് വോട്ടു കുറഞ്ഞതെന്നാണ് ആക്ഷേപമുയരുന്നത്. ആക്ടീവ് അംഗങ്ങളെ ഉണ്ടാക്കുന്നതിനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് ഗ്രൂപ്പ് നേതൃത്വം ചെലവഴിച്ചത്.

കോഴിക്കോട് ജില്ലയിൽ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. അത് വെള്ളിയാഴ്ച നടക്കും. ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകും. മാർച്ച് നാലിനുള്ളിൽ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്. തിരഞ്ഞെടുപ്പിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിക്കും സെക്രട്ടറിക്കും വരെ വോട്ടു ണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP